Skip to main content

പ്രണയത്തിൽ നാണിച്ച വരികൾ

പ്രണയത്തെ കുറിച്ച്
കവിതയെഴുതുവാൻ
വരികൾ തേടിത്തിരയുമ്പോൾ
തട്ടിത്തടഞ്ഞു
മുമ്പിൽ വന്നുപ്പെട്ടുപോകുന്ന
ആദ്യവരികൾക്ക്
മുന്നോട്ടു വരാൻ
കഴിയാത്തവിധം
കള്ളനാണം

ആ നാണം കാലിന്റെ
പെരുവിരലിലൊന്നിൽ
കണ്ടു ഞാൻ പിടിക്കുമ്പോൾ
പിടഞ്ഞകന്നു മാറി
ഇമകളെ പോലെ
ഒളിച്ചു കളിക്കുന്നു
അത് കണ്ണുകളിൽ

എന്നാൽ അറിയാതെ
പിന്നിലൂടെ ചെന്ന്
കണ്ണുപൊത്തി
എത്തിപ്പിടിക്കാൻ
നോക്കുമ്പോൾ

നെഞ്ചിൽ
പിടയ്ക്കുന്ന കണ്ണാടിയിൽ
വൃത്തം
ഒരു വട്ടം നോക്കാതെ
ഉപമ
അലങ്കാരശങ്ക ഇല്ലാതെ

വെറുമൊരുവിരലിന്റെ
അറ്റം മുറിച്ചൊരു
അധരവർണ്ണ പൊട്ടുംകുത്തി
മുഖമൊന്നു
വെട്ടിത്തിരിച്ചു..
മുടി
ഒരു വശത്തേക്ക്
മുന്നോട്ടു
നീട്ടിയെഴുതി
മുമ്പിലേക്ക് തിരിയുന്നു
ഒരു കടലാസിലും
എഴുതുവാൻ കഴിയാത്തൊരു
അതി മനോഹര
പ്രണയകാവ്യം

അത് അധരം കൊണ്ട്
വായിച്ചു
കണ്ണടച്ച് കട്ടെടുത്തെഴുതുമ്പോൾ
ആരുടെയോ
കാൽപ്പെരുമാറ്റം കേട്ട്
മനസ്സില്ലാമനസ്സോടെ
ഒരു ഉമ്മ വെച്ച്
അത് മായ്ച്ചു കളഞ്ഞു
ഹൃദയം പറിച്ചെടുത്തു
ചുരുട്ടി കൂട്ടി
നെഞ്ചിൽ
ഇട്ടു
കളയേണ്ടി വരുന്നു



  

Comments

  1. പ്രണയത്തെ കുറിച്ച് കവിതയെഴുതുവാൻ ഇരുന്നാല്‍ വരികള്‍ ഇങ്ങനെ നീളും ഒന്നിന് പുറകേ ഒന്നായി വന്നു കൊണ്ടേയിരിക്കും....

    ReplyDelete
  2. വ്യത്യസ്ഥമായൊരു പ്രണയകവിത.....

    ReplyDelete
  3. പ്രണയം... പ്രണയത്തെക്കുറിച്ച് പറയാൻ നാവു നൂറ്...... ഇവിടെ പ്രത്യേകമായൊരു പ്രണയം...
    ആശംസകൾ.

    ReplyDelete
  4. വാക്കിനുപോലുമൊരു ലജ്ജാഭംഗി

    ReplyDelete
  5. കാൽപ്പെരുമാറ്റമെല്ലാം കൊളമാക്കിയല്ലേ? ഹ...ഹ..ഹ..സാരമില്ല ബാക്കിഭാഗം പിന്നെഴുതാം.കേട്ടാ.? :)


    ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
  6. വരികള്ക്ക് നാണം വന്നാല് പേടിക്കേണ്ട......പ്രണയകവിത ഉഷാറാകും....

    ReplyDelete
  7. കൊള്ളാം പ്രണയ കവിതയ്കും നാണം

    ReplyDelete
  8. ആദ്യത്തെ കത്തിന്റെ അവതാരപരിണാമങ്ങൾ നന്നായെഴുതി.

    ReplyDelete
  9. കാത്തി
    പ്രദീപ്‌ മാഷ്
    ഡോക്ടർ
    അജിത്‌ ഭായ്
    സൌഗന്ധികം
    അനുരാജ്
    നിധീഷ്
    the man to walk with
    ശശി കുമാർ
    വളരെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം