Skip to main content

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു
ചോരയായി ഇറ്റുന്നു
ചിതലെടുത്ത ഞരമ്പുകളിൽ
തുരുമ്പ് എടുത്തോഴുകുന്നു
എന്നിട്ടും മനുഷ്യന് പുഴ
വെറുമൊരു ഫയലു മാത്രം
വയൽ നനയ്ക്കാനും
മേലുകഴുകാനും
കാണാനും കേൾക്കാനും
കവിത എഴുതാനും

മതിമറന്നു തിരുത്തി എഴുതി
ഉപയോഗിച്ച ശേഷം സേവ്
ചെയ്യാൻ മറക്കുമ്പോൾ
അറിയാതെ മനുഷ്യന്റെ കൈ തട്ടി
ഡിലീറ്റ് ആയി പോകാതിരിക്കുവാൻ
പുഴ സ്വയം എടുത്തു വക്കുന്നുണ്ട്
ഒരു  "ബാക്കപ്പ്"
മലമുകളിലെവിടെയോ ഫോൾഡറിൽ
നീരുറവ  പോലെ  ഒരെണ്ണം

Comments

  1. നല്ല വരികള്‍ ,എല്ലാ ആശംസകളും !

    ReplyDelete
    Replies
    1. ആഷിക് ഈ പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  2. ഓര്‍മപ്പെടുത്തല്‍ അതിനു ഒരു ഫോള്‍ഡര്‍ ഇനി നല്ലതാ..

    ReplyDelete
    Replies
    1. അതെ അതെ തീർച്ചയായും നന്ദി കാത്തി

      Delete
  3. പ്രകൃതിക്കെങ്കിലും നല്ലത് തോന്നട്ടെ...
    ആശംസകൾ....

    ReplyDelete
    Replies
    1. പ്രകൃതിക്കും മനുഷ്യനും നല്ലത് തോന്നട്ടെ നന്ദി വി കെ

      Delete
  4. ഫോൾഡർ തുറക്കുമ്പോൾ കുറേപ്പേർ ഡിലീറ്റ് ആകാറുണ്ട് ..
    "താനതാൻ നിരന്തരം ചെയ്യുന്ന കർമ്മഫലം
    താനതാൻ അനുഭവിച്ചീടുകെന്നെ വരൂ ..."
    കൂടുതൽ ഫോൾഡറുകൾ ഉണ്ടാകാതിരിക്കട്ടെ..

    ReplyDelete
    Replies
    1. ഉരുൾ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകാതിരിക്കട്ടെ നന്ദി ശരത്പ്രസാദ്

      Delete
  5. പുഴയ്ക്കു ഒരു ബാക്കപ്പ് venam. Nannaayi. Aashamsakal.

    ReplyDelete
    Replies
    1. പ്രകൃതി എല്ലാം സംഭവാമി യുഗേ യുഗേ ചെയ്യും അല്ലെ ഡോക്ടർ നന്ദി ഡോക്ടർ

      Delete
  6. ഒരു ബാക്കപ്പ് ഫയല് നല്ലതാണ്...ഡിലീറ്റ് ചെയ്താലും റിട്രീവ് ചെയ്തെടുക്കാമല്ലോ.....

    ReplyDelete
    Replies
    1. അതെ അതെ കമ്പ്യൂട്ടർ ഇപ്പൊ ശരിക്കും ഒരു പ്രകൃതി തന്നെ പ്രകൃതി എന്ന് ഇനി കമ്പ്യൂട്ടർ പോലെ ആകും ദൈവത്തിനറിയാം നന്ദി അനുരാജ്

      Delete
  7. ഇക്കാലത്ത് പുഴകൾക്ക് ബാക്ക് അപ്പ് അത്യാവശ്യം തന്നെ.കൺസംപ്ഷൻ അത്രയ്ക്കാണല്ലോ.

    കവിത കലക്കി ഭായ്.ഭാവനയും.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. മനുഷ്യരുടെ എണ്ണം കൂടുന്നത് പോലെ പുഴയുടെ എണ്ണം കൂടിയിട്ടില്ല ഇനി കൂടിയാൽ ഒഴുകൾ സ്ഥലവും ഇല്ലല്ലോ
      ഇപ്പൊ ദേ ഗാട്ഗിൽ റിപ്പോർട്ട്‌ കൂടി നടപ്പിൽ വന്നു കഴിഞ്ഞാൽ ഒരു പുതിയ പുഴക്ക് കൂടി സ്കോപ്പ് ഉണ്ടാവില്ല എന്നാ കേൾക്കുന്നേ
      നന്ദി സൌഗന്ധികം

      Delete
  8. പുഴ ബായ്ക് അപ്പ് എടുത്താൽ പുഴയ്ക് കൊള്ളാം ,മനുഷ്യന് അതിന്റെ ചിത്രങ്ങളും കവിതകളും കൊണ്ട് ദാഹം മാറ്റും .

    നല്ല ഭാവന .....
    ആശംസകൾ

    ReplyDelete
    Replies
    1. അത് ശരിയാണ് നിധീഷ് മനുഷ്യന് ഫോട്ടോ അത് മതി
      പക്ഷെ പുഴയ്ക്കു മനുഷ്യനെ വേണമെന്ന് നിര്ബന്ധം
      നന്ദി നിധീഷ്

      Delete
  9. വരും തലമുറയ്ക്കുവേണ്ടി........
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. അത് വേണം ചേട്ടാ പുഴയും വരുംതലമുറയും എല്ലാം നമ്മുടെ തന്നെ ആവണം ആവട്ടെ
      നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  10. സംഗതി അത്ര എളുപ്പമായിരുന്നങ്കില്‍!!

    ReplyDelete
    Replies
    1. അത് ശരിയാണ് അജിത്‌ ഭായ്
      കാര്യങ്ങൾ കമ്പ്യൂട്ടർ വേഗത്തിൽ തിരിച്ചു വിളിക്കാൻ പറ്റില്ലല്ലോ നശിപ്പിക്കാൻ പറ്റുമെങ്കിലും നന്ദി അജിത്ഭായ്

      Delete
  11. പുഴയെക്കുറിച്ച് ന്യൂജനറേഷന്‍ വീക്ഷണം....
    നിലവാരമുള്ള കവിത.....

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ നന്ദി

      Delete
  12. റീസൈക്കിള്‍ ബിന്നില്‍ നിന്നും പുഴ കരയുന്നു.. ഒന്ന് റീഓപ്പണ്‍ ചെയ്യപ്പെടാന്‍.. നല്ല കവിതയാട്ടോ..

    ReplyDelete
    Replies
    1. അതെ ഡോക്ടര എന്തെല്ലാം സാദ്ധ്യതകൾ കമ്പ്യൂട്ടർ ലോകത്ത് പ്രകൃതിയും അല്ലെ ആദ്യത്തെ കമ്പ്യൂട്ടർ
      നന്ദി ഡോക്ടർ

      Delete
  13. പുഴക്ക് ഒരു Undo option കൂടിയുണ്ടായിരുന്നെങ്കിൽ കരയേണ്ടി വരില്ലായിരുന്നു, പുഴക്കും നമ്മൾക്കും.

    ReplyDelete
    Replies
    1. അതെ കരയാതിരിക്കാം പുഴക്കും നമുക്കും
      നന്ദി അജിത്‌

      Delete
  14. മലമുകളിലെവിടെയോ ഫോൾഡറിൽ
    നീരുറവ പോലെ ഒരെണ്ണം

    Good

    ReplyDelete
    Replies
    1. നന്ദി വളരെ സന്തോഷം ചങ്ങാതി

      Delete
  15. വരും കാലങ്ങളില്‍ അനിവാര്യമായി വരും; ഇങ്ങനെ ഒരു ബാക്ക് അപ്പ്.

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ ഈ പ്രോത്സാഹനത്തിനു സന്തോഷപൂർവ്വം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!