Skip to main content

ഹൃദയത്തിന്റെ പരുക്ക്


അധരങ്ങൾക്കിടയിൽ വിരിഞ്ഞ
ചുവന്നു തുടുത്ത ഒരു പുഞ്ചിരി 
നീ അറിയാതെ പറിക്കുവാൻ
എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ്
ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത്

വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ
നാണിച്ചോതുങ്ങി നിന്ന നഖത്തിൽ
ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ
പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ-
പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

Comments

  1. Purukku saaramilla. Go ahead :)

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞാൽ പിന്നെ എനിക്ക് വിശ്വാസമാണ്
      നന്ദി ഡോക്ടർ

      Delete
  2. നന്നായിരിക്കുന്നു............
    ഈ ഭാവന എന്നും നിലനിൾക്കട്ടെ

    ReplyDelete
    Replies
    1. ഈ സഹൃദയ വായനയും നല്ല മനസ്സും അതിനു എന്നും കൂട്ടായി വേണം ഉണ്ടാവണം അതിനു
      വളരെ നന്ദി നിധീഷ്

      Delete
  3. ഉന്നംപിഴച്ചാല്‍..............
    അടിത്തെറ്റും അല്ലേ!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചേട്ടാ ഈ അനുഗ്രഹത്തിന്

      Delete
  4. വഴിതെറ്റി പോയ ചുംബനവും,
    ചതഞ്ഞുപോയ ഹൃദയവും....

    പരിക്കുകള്‍ വേഗം മാറട്ടെ !!@@@ ആശംസകള്‍.. വരികള്‍ക്ക്

    ReplyDelete
    Replies
    1. പൂർവാധികം ഭംഗി ആക്കാം അല്ലെ സുഹൃത്തേ
      വളരെ നന്ദി ഈ കയ്യൊപ്പിനു

      Delete
  5. ഇനിയും ബാക്കിയാണ് .

    ReplyDelete
    Replies
    1. കാത്തി വളരെ ശരിയാണ് ഇതൊരു തുടക്കം മാത്രം
      അനുഭവിച്ചവർക്കു അത് കൃത്യമായി മനസ്സിലാകും
      നന്ദി അനീഷ്‌

      Delete
  6. ഒരു പൂവാണേൽപ്പോലും ഒന്നു ചോദിച്ചിട്ടു പറിക്കുന്നത് തന്നെയാണ് നല്ലെതെന്നു തോന്നുന്നു അല്ലേ ഭായ് ?

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇല്ല അതവിടെ നിന്നോട്ടെ ചോദ്യവും ഇല്ല പിച്ചാനും ഞാനില്ലേ
      നന്ദി സൌഗന്ധികം

      Delete
  7. ചിലപ്പോള്‍ അങ്ങനെയാണ്.. ഒരു നിമിഷത്തിന്റെ വ്യഗ്രതയില്‍ ചിലത് തിരിച്ചുവരാനാകാതെ വഴിതെറ്റി പോകും.. ചിലത് മരിച്ചും..

    ReplyDelete
    Replies
    1. ഡോക്ടർ ശരിയാണ് വരാനുള്ളത് അങ്ങിനെ തന്നെ ഓട്ടോ വിളിച്ചു വരും ആംബുലൻസ് വിളിച്ചു തിരിച്ചും പോകും
      നന്ദി ഡോക്ടർ

      Delete
  8. പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് എത്ര പേര്‍ പറഞ്ഞിരിയ്ക്കുന്നു!!

    ReplyDelete
    Replies
    1. പരാജയപ്പെട്ടവർ വിജയിക്കുന്നവരുടെ ചവിട്ടു പടി ആകും എന്ന് അർഥം കൂടി അതിനു ഉണ്ടോ എന്നൊരു ഉല്പ്രേക്ഷ
      നന്ദി അജിത്ഭായ്

      Delete
  9. ചതഞ്ഞു പോയ ഹൃദയം എന്തിനോ വിലപിക്കുന്നു ...
    സ്നേഹപൂർവ്വം....

    ReplyDelete
    Replies
    1. നന്ദി ആഷിക് ഈ അഭിപ്രായത്തിനു വായനക്ക് ഈ വരവിനു എല്ലാത്തിനും

      Delete
  10. ഒരു വശത്ത് കൂടി മാത്രം സഞ്ചരിക്കുന്ന
    ഇഷ്ടങ്ങള്‍ എപ്പൊഴും നോവാകും പകരുക ..
    എങ്കിലും ഒരു നിമിഷം പൊലും ഇട നല്‍കാതെ
    ഹൃദയം തുടിച്ച് കൊണ്ടിരിക്കും , അതിലേക്ക് തന്നെ ..
    സുഖമല്ലേ പ്രീയ സഖേ ?

    ReplyDelete
    Replies
    1. റിനി സത്യം തുടിക്കുന്നത് എല്ലാം പ്രണയം തന്നെ എഴുതുന്നത്‌ എല്ലാം പ്രണയം ശ്വസിക്കുന്നതും അതെ ഇതിനിടയിലെ ഇടവേളകളിൽ ജീവിക്കാം
      റിനി വളരെ സന്തോഷം ഈ വരവിൽ റിനിയുടെ പുതിയ പോസ്റ്റ്‌ വായിച്ചു പ്രണയത്തിന്റെ ഉസ്താദ്‌ തന്നെ സഖേ അത് വായിക്കുന്നത് തന്നെ സുഖം

      Delete
  11. കവിത തുടിക്കുന്ന അക്ഷരക്കൂട്ടുകള്‍ ...

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ നന്ദി ഈ കയ്യൊപ്പിനു ഹൃദ്യമായ അഭിപ്രായത്തിനു

      Delete
  12. കയ്യിലിരുപ്പിന്റെ തന്നെയാ ...അല്ലെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.

    പക്ഷെ ഒരുപാടിഷ്ടായി ആദ്യ വരികൾ!

    ReplyDelete
    Replies
    1. ആഹാ കണ്ടു പിടിച്ചല്ലോ ലളിതമായി കൈ ഞാൻ മാക്സിമം കണ്ട്രോൾ ചെയ്തതാണ് അല്ലെങ്കിൽ ചുണ്ടിൽ ഇരുപ്പു കൊണ്ട് എന്നാണെന്നും കൂടി ഉള്ള പഴി കിട്ടിയേനെ
      നന്ദി കീയ അഭിപ്രായത്തിനു ആസ്വാദന കുറിപ്പിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!