Skip to main content

അദൃശ്യം

ആകാശത്ത് ആരും കാണാത്ത പലതുമുണ്ട്
മേഘങ്ങൾ പോകുന്ന പാളങ്ങളും
പലപ്പോഴും മേഘങ്ങൾ അതുവഴിപായുമ്പോൾ
ഇടി വെട്ടി മഴകളും മരിക്കാറുണ്ട്

ഭൂമിയിൽ അഴുകാതെ കിടക്കുന്ന പലതുമുണ്ട്
ഒന്ന് മുട്ടിയാലും   ജാതി മുഴയ്ക്കാറുണ്ട്
ജാതിയും മതവും ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ
കുഴിച്ചിട്ട ഓർമയിലും ജാതിയുണ്ട്

കവിതയുടെ ലോകത്തും എഴുതികൂടായ്മയുണ്ട്  
പുറമേ നോക്കിയാൽ വൃത്തവും അലങ്കാരവും
പക്ഷെ ഭാഷ അറിയാത്ത ദളിതൻ എഴുതാതിരിക്കുവാൻ
ചമച്ച  വൃത്തത്തിൽ അനാചാരമുണ്ട്!  

Comments

  1. ഭൂമിയില്‍ അഴുകാതെ കിടക്കുന്നവ മുളപൊട്ടുന്നു!
    ആശംസകള്‍

    ReplyDelete
    Replies
    1. വിത്തുകൾ തന്നെ പലതും കാലാവസ്ഥക്ക് അനുസരിച്ച് മുളച്ചു പോന്തുന്നവ
      ചേട്ടാ നന്ദിയുണ്ട്

      Delete
  2. Adrushyam
    aayava
    asathyam
    aakanamennilla
    Aashamsakal

    ReplyDelete
    Replies
    1. അസത്യത്യ്നും സത്യത്തിനും മുകളിലാണ് യാഥാർത്ഥ്യം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
      നന്ദി ഡോക്ടർ

      Delete
  3. എല്ലാറ്റിനും അടിയില്‍ ഒരുജാതി കുഴപ്പമുണ്ട്

    ReplyDelete
    Replies
    1. അതെ അതെ അപകടകരമായ അടിഒഴുക്കുകൾ
      നന്ദി അജിത്ഭായ്

      Delete
  4. ജാതിയും മതവും ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ
    കുഴിച്ചിട്ട ഓർമയിലും ജാതിയുണ്ട്!!!

    ഹൊ.!! വികൃത മുഖമുള്ള സത്യമേ....


    ഭായ്, ഈ വരികൾ കൃത്യമാണ്.സത്യമാണ്.

    കവിത ഒരുപാടിഷ്ടമായി ഭായ്.


    ശുഭാശംസകൾ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം