Skip to main content

കണ്ണിമാങ്ങാ മയിൽപീലി കഥ

കണ്ണിമാങ്ങാ
മിനിയാന്ന്
ഏതോബാല്യത്തിന്റെകൊമ്പിൽ
വച്ച്മറന്ന
കണ്ണിമാങ്ങാ
ഓർമത്തോട്ടികെട്ടി
എത്താത്തകൊതിയെറിഞ്ഞു
പറിച്ചപ്പോൾ-
അതിന്റെ നെഞ്ചത്ത്
ഉപ്പിലിട്ടിരിക്കുന്നു
കല്ലുപ്പ്ചേർത്ത്
ഒരു കുഞ്ഞു ഹൃദയം

(ബാല്യംനിർത്തി
പഠിച്ചമാവ്
മാറിപോയ
വെള്ളമൂറുന്ന
ഒരുനാവിന്റെ
ഓർമയ്ക്ക്)


മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്‌ 
പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന
മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു
മിസ്സ്‌കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല

നോട്ട്ബുക്ക്‌ എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും
മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു
ഇത് വെറും  കീറിയ നോട്ട് ബുക്ക്‌

പക്ഷെ  ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ  ഇരു ചെവി അറിയാതെ കാര്യം ഒതുക്കി



Comments

  1. ട്വിസ്റ്റ് തന്നെ ട്വിസ്റ്റ്

    ReplyDelete
  2. അജിത്തെട്ടാൻ ഇവിടുണ്ട് അല്ലെ ?
    കമെന്റിലൂടെയാണ് ഞാനെത്തിയത്
    കൊള്ളാം

    ReplyDelete
    Replies
    1. വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി
      പിന്നെ അജിത്‌ഭായ് എന്ന് പറഞ്ഞാൽ ഞങ്ങളൊക്കെ പുതിയ ഭാഷയില പറഞ്ഞാൽ ഈ ചെറുകിട ഇടത്തരം ബ്ലോഗ്ഗുകൾക്ക് നബാര്ഡ് പോലെ ആണ് അജിത്‌ ഭായ്
      പ്രോത്സാഹനം വായന വായ്പ്പ സൗകര്യം പോലെ തരുന്ന നന്മയുടെ അഗീകൃത ബാങ്ക് തന്നെ. അജിത്‌ ഭായ് പോസിറ്റീവ് ആയി കാണും എന്ന് ഉറപ്പുള്ളത് കൊണ്ട് തുറന്നു പറയാം ഞങ്ങൾ അക്കാര്യത്തിൽ അജിത്‌ ഭായി യുടെ ബിനാമി തന്നെ. കാരണം പുള്ളിയുടെ ഒരു പ്രോത്സാഹനം ആണ് പല ബ്ലോഗ്ഗുകളും പിടിച്ചു നില്ക്കുന്നത്
      വളരെ നന്ദി ഈ കടന്നു വരവിനു വായനക്ക് അഭിപ്രായത്തിനു ശിഹാബ്മദാരി

      Delete
  3. റ്റ്വിസ്റ്റ് കൊള്ളാം, കണ്ണി മാങ്ങായും

    ReplyDelete
  4. നുറുങ്ങു കവിതകൾ നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  5. നന്നായിട്ടുണ്ട്‌ട്ടാ.....

    ReplyDelete
    Replies
    1. തങ്ങൾ ആദ്യ വരവ് കണ്ടതിലും പരിചയപെടാൻ സാധിച്ചതിലും ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  6. കണ്ണിമാങ്ങാപ്രായവും,പ്രസവിക്കാത്ത മയില്‍പീലിയും...
    നന്നായി
    ആശംസകള്‍

    ReplyDelete
  7. കണ്ണിമാങ്ങ.വായിച്ചു

    ReplyDelete
    Replies
    1. അക്ക വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete

  8. പാവം മയിൽ‌പ്പീലി.... ആ ട്വിസ്റ്റ്‌ നന്നായി ബൈജു... ഇത്തിരി വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന സത്യം വേദനിപ്പിയ്ക്കുന്നു... ഇന്ന് ബാല്യത്തിനു അവകാശപ്പെടാൻ ഇറ്റുനിഷ്ക്കളങ്കത പോലുമില്ല്യ. ആശംസകൾ ഈ നല്ല ആശയത്തിനും വരികള്ക്കും

    ReplyDelete
    Replies
    1. നിഷ്കളങ്കമായി സ്വപ്നം കാണാം എഴുതാം പ്രാർത്ഥിക്കാം
      നന്ദി അമ്പിളി
      ഈ വരവിനു വായനക്ക് ഈ വലിയ അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!