Skip to main content

സ്നേഹം

ഒരക്ഷരത്തിൽ അമ്മയൂറുന്നു
ആ അക്ഷരം ആദ്യാക്ഷരം  "അ" എന്നറിയുന്നു
ലോകത്തിലാദ്യം   അമ്മ എന്നറിയുന്നു
അങ്ങിനെ ഒരുനാക്ക്‌ ജനിച്ചകുഞ്ഞുവളരുന്നു

ഒരുവിരലിൽ അച്ഛനറിയുന്നു
നിവർന്നവിരലിൽ ബലമറിയുന്നു
അച്ഛനെന്നാൽ സുരക്ഷയെന്നറിയുന്നു
അങ്ങിനെ രണ്ടുകാലുകൾ നടക്കാൻപഠിക്കുന്നു

ഒരുകഥയിൽ അമ്മൂമ്മമണക്കുന്നു
കുഞ്ഞിത്തല തലയണസുഖമറിയുന്നു
അമ്മൂമ്മയെന്നാൽ അറിവെന്നറിയുന്നു
അങ്ങിനെ ഒരുതല  തലച്ചോറുണ്ടുവളരുന്നു

ഒരുവിളിയിൽ സ്നേഹമറിയുന്നു
ഇരുകരങ്ങളിൽ എടുത്തുയർത്തുന്നു
പേര് വിളിക്കുമ്പോൾ മാമാനെന്നറിയുന്നു
അങ്ങിനെ എനിക്കൊരുപേരുണ്ടെന്നറിയുന്നു

ഒരു പാത്രത്തിൽ സ്നേഹം കഴിക്കുന്നു
അതിനിടയിലാരോ കയ്യിട്ടുവാരുന്നു
കൈപിടിച്ചപ്പോൾ അനുജത്തിരക്തമറിയുന്നു
അങ്ങിനെ ഗർഭപാത്രംപോലും ഒന്നെന്നറിയുന്നു 

Comments

  1. സ്നേഹപാരാവാരത്തില്‍ നാം

    ReplyDelete
    Replies
    1. അജിത്ഭായ് സ്നേഹത്തോടെ നന്ദി

      Delete
  2. നല്ല രചന. അതെ, അങ്ങിനെ ''സ്നേഹം'' അറിയുന്നു.

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹം അറിയാനും കൊടുക്കാനും കഴിയട്ടെ
      സ്നേഹത്തോടെ നന്ദിയും അറിയിക്കട്ടെ

      Delete
  3. അമ്മയെന്നറ്ക്ഷരം സ്നെഹമെന്നറിഞ്ഞ നാൾ...............

    അതൊരു തിരിച്ചറിവ് തന്നെ ഒരു കുട്ടിയുടെ ജീവിതത്തിൽ

    ReplyDelete
    Replies
    1. നിധീഷ് ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ ഇവിടെ എഴുത്തിന്റെ ഭാഗ്യം നന്ദി

      Delete
  4. തുടക്കമങ്ങനെ....ഒടുക്കം?അമ്മയെയും അച്ഛനെയും രക്തബന്ധങ്ങളെയും മറക്കുന്ന "പുതിയ"ലോകത്ത് പഴയ മൂല്യങ്ങള്‍ തിരിച്ചു പിടിക്കേണ്ടി വരുന്നു.ആശംസകള്‍ !!

    ReplyDelete
    Replies
    1. മൊഹമ്മദ്‌ ഭായ് താങ്കളുടെ കയ്യൊപ്പ് ഒരു അനുഗ്രഹം ആയി കാണുന്നു
      വളരെ സന്തോഷം നല്ല ഒരു വിശകലനത്തിന് നന്മയിലെക്കാവട്ടെ എല്ലാവരുടെയും ഓരോ ദിവസങ്ങൾ

      Delete
  5. സ്നേഹത്തിൻ ഋതുഭേദങ്ങൾ.നിറഭേദങ്ങൾ.!

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന ഈ പ്രോത്സാഹനം നല്ല അഭിപ്രായം എല്ലാത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!