എല്ലാ പ്രാർത്ഥനകളും തിരസ്ക്കരിച്ച
ദൈവത്തിനുള്ള പുരസ്ക്കാരം
ഏറ്റുവാങ്ങുവാൻ എൻ്റെ
ദൈവത്തെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു
ആ വിളി മാത്രം കേട്ട ദൈവം
എന്ന് കാണികളിലൊരുവനായി
കൺമിഴിക്കും ഞാൻ
ഏറ്റുവാങ്ങുവാനുള്ള
ഇനിയും പൂർത്തിയായിട്ടില്ലാത്ത ഫലകം
ഒരു കവിതയായിരിക്കും
എന്ന് ദൈവത്തിന് വേണ്ടി വിചാരിക്കുന്ന
ഒരാൾ പതിയേ
വേദിയിലേക്ക് കടന്നുവരുന്നു
കാണികളിൽ ഒരാളായി
അപ്പോഴും സദസ്സിൽ, നിസ്സംഗതയോടെ തുടരുന്ന ദൈവത്തെ
ഞാൻ മനസ്സിൽ ആരാധിച്ച് തുടങ്ങുന്നു
എങ്ങും അഴിച്ചിട്ട കൈയ്യടികൾ!
Comments
Post a Comment