വൈകുന്നേരം
സന്ധ്യ ആരുടെയോ
ചുണ്ടിന്റെ
ചുവപ്പിലേക്ക്
ചേക്കേറുന്നു
പിടഞ്ഞകലുന്ന
ഒറ്റ ചിറകുള്ള
ചുംബനങ്ങൾ
രാത്രി കുപ്പായം ഊരി
രതിക്കുള്ള
തയ്യാറെടുപ്പിലാണ്
വഴി വിളക്കുകൾ കത്തുന്നുണ്ട്
എങ്കിലും
വെളിച്ചത്തിന്
നാണത്തിന്റെ
നിറമാണ്
അവ എന്നെ നോക്കി ചിരിക്കുന്നുണ്ട്
ഞാൻ കണ്ടില്ലെന്നു നടിക്കുന്നു
വഴിയിലെ മരങ്ങൾ
വെളിച്ചം കടം വാങ്ങി
ചിരിച്ചു കാണിക്കുന്നു
തിരക്കിട്ട് ഞാൻ വീട്ടിലേയ്ക്ക്
എതിരെ വരുന്ന വാഹനങ്ങൾ
പിറകിലേക്കുള്ള വഴി ചോദിക്കുന്നു
ഒറ്റ മുറിയുള്ള വീട്ടിൽ
അടുക്കള പിണങ്ങി നില്പ്പാണ്
വെട്ടമില്ലാതെ
ആ ഇരുട്ടിലാണ് എതിരെ വരുന്ന
ഏതോ വാഹനത്തിന്റെ
പ്രകാശനിറമുള്ള
സ്വപ്നചിറകിൽ
ഞാൻ ഒറ്റ ചിരി വിരിച്ച്
ഒരു നീണ്ട രാത്രിനോക്കി
ഉറങ്ങാൻ കിടന്നത് ..
സന്ധ്യ ആരുടെയോ
ചുണ്ടിന്റെ
ചുവപ്പിലേക്ക്
ചേക്കേറുന്നു
പിടഞ്ഞകലുന്ന
ഒറ്റ ചിറകുള്ള
ചുംബനങ്ങൾ
രാത്രി കുപ്പായം ഊരി
രതിക്കുള്ള
തയ്യാറെടുപ്പിലാണ്
വഴി വിളക്കുകൾ കത്തുന്നുണ്ട്
എങ്കിലും
വെളിച്ചത്തിന്
നാണത്തിന്റെ
നിറമാണ്
അവ എന്നെ നോക്കി ചിരിക്കുന്നുണ്ട്
ഞാൻ കണ്ടില്ലെന്നു നടിക്കുന്നു
വഴിയിലെ മരങ്ങൾ
വെളിച്ചം കടം വാങ്ങി
ചിരിച്ചു കാണിക്കുന്നു
തിരക്കിട്ട് ഞാൻ വീട്ടിലേയ്ക്ക്
എതിരെ വരുന്ന വാഹനങ്ങൾ
പിറകിലേക്കുള്ള വഴി ചോദിക്കുന്നു
ഒറ്റ മുറിയുള്ള വീട്ടിൽ
അടുക്കള പിണങ്ങി നില്പ്പാണ്
വെട്ടമില്ലാതെ
ആ ഇരുട്ടിലാണ് എതിരെ വരുന്ന
ഏതോ വാഹനത്തിന്റെ
പ്രകാശനിറമുള്ള
സ്വപ്നചിറകിൽ
ഞാൻ ഒറ്റ ചിരി വിരിച്ച്
ഒരു നീണ്ട രാത്രിനോക്കി
ഉറങ്ങാൻ കിടന്നത് ..
ആ ഇരുട്ടിലാണ് ഇതിരെ വരുന്ന-
ReplyDeleteഎതിരെ എന്നല്ലെ ശരി..?
കവിത വായിച്ച് വശകലനം ചെയ്യാനുള്ള കഴിവില്ലാത്തതു കൊണ്ട് ആശംസകൾ മാത്രം.
നന്ദി വി കെ വളരെ ശരിയാണ് അത് തിരുത്തിയിട്ടുണ്ട്
Deleteആദ്യ വായനയക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി കൂടി അറിയിക്കട്ടെ
ഏകാകികൾ എങ്ങിനെ അവസാനിക്കുന്നു എന്ന് ഇവിടെ വായിച്ചു
ReplyDeleteഅയ്യോ ഇതെന്റെ ജീവിതമാണല്ലോ എന്ന് അതോടൊപ്പം ഓർത്തു
നല്ല കവിത
രാത്രി കുപ്പായം ഊരി
ReplyDeleteരതിക്കുള്ള
തയ്യാറെടുപ്പിലാണ് ..... :)
എതിരെ വരുന്ന വാഹനങ്ങൾ
ReplyDeleteപിറകിലേക്കുള്ള വഴി ചോദിക്കുന്നു
വെളിച്ചത്തിന് നാണം ..അതുകൊണ്ട് ഇരുട്ടിന്റെ കുപ്പായം..
ReplyDeleteഒറ്റ മുറിയുള്ള വീട്ടിൽ
ReplyDeleteഅടുക്കള പിണങ്ങി നില്പ്പാണ്
വെട്ടമില്ലാതെ.....കൊള്ളാല്ലോ......
എവിടെ വെട്ടമില്ലേലും അടുക്കളേൽ വെട്ടമില്ലെങ്കിൽ പാടുപെടുമല്ലേ ഭായ്.? :)
ReplyDeleteപ്രകാശം നിറയട്ടെ. മനസ്സിലും.സ്വപ്നങ്ങളിലും,ജീവിതത്തിലുമൊക്കെ...
നല്ല കവിത.
ശുഭാശംസകൾ.....
നന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍
വെളിച്ചത്തിന് നാണത്തിന്റെ നിറമാണ്
ReplyDeleteകറക്റ്റ്...
എങ്ങനെ ഇത്ര മനോഹരമായി ബിംബങ്ങള്‍ രചിക്കുന്നു എന്ന് ഒരസൂയക്കാരി മനസ്സില്‍ ചോദിക്കുന്നു!!!
ReplyDelete(അസൂയാശംസകള്‍ :) )
സൂക്ഷിച്ചു നടക്കേണ്ടതായിരുന്നു ...ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം ,,,,? നല്ല വരികള്‍/// ആശയം ...!
ReplyDelete