ആരും നനയുവാനില്ലാത്തത് കൊണ്ടാവണം
പായൽ പിടിച്ച മഴ
ആരും നീന്തുവാനിറങ്ങാത്ത
ഒരു കുളത്തിലേയ്ക്ക്
കുളിക്കുവാനിറങ്ങുമ്പോൾ
കാൽ വഴുതി
തെന്നി
വീണു പോയത്
അതിനെ പുഴ എന്ന് വിളിച്ചു
കളിയാക്കി
തിരിഞ്ഞു നോക്കാതെ പോയത്
ഏതോ വെകളി പിടിച്ച
കാറ്റായിരിക്കണം
കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട്
മടി പിടിച്ചു
പൊടി പിടിച്ച ആകാശം
മാറാല പിടിച്ച മേഘങ്ങളെ
തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ
അത് കണ്ടു കാണില്ല
തിരക്ക് എന്ന തെരുവിലൂടെ
മാനം നഷ്ടപ്പെടാതെ
സ്വകാര്യമായി സഞ്ചരിക്കുന്ന
വിജന മനസ്സുള്ള
ഏതോ സൂര്യ ഹൃദയമാകും
ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം
നീരാവി പോലെ നീട്ടി
കടലുപ്പ് തേയ്ച്ചു
ആ മുറിവുകൾ
ഉണക്കിയിട്ടുണ്ടാവുക
Enthoru bhaavana.
ReplyDeleteAasamsakal.
orupaadu ishtamaayi baiju..
ReplyDeleteനഷ്ടസ്വപ്നങ്ങള്‍ വരച്ച ഈ വരികള്‍ വായിക്കേ ഓര്‍മ്മകളുടെ ചിറകണിഞ്ഞ് ഭൂതകാലത്തിലേക്ക് പറന്നു പോയി ഏതെങ്കിലും തീരത്തിരിക്കാന്‍ തോന്നുന്നു.
ReplyDeleteനല്ല വരികള്‍.
ReplyDeleteഅടുത്തെത്താതെ പോയ
ReplyDeleteകൈവിരലുകള്‍ കൂട്ടിപിടിക്കാന്‍
പിറകേയോടുന്ന ബാല്യത്തിന്‍
നിഷ്കളങ്കത..rr
ഭാവദീപ്തം.....
ReplyDeleteമനോഹരം.... ഒരുപാടിഷ്ടായി ഈ കവിത
ReplyDeleteവേണ്ടാത്ത ചിന്ത ഉഗ്രന്‍ കവിത :) നല്ല കവിതകള്‍ പിറക്കുമെങ്കില്‍ വേണ്ടാത്ത ചിന്തയും നല്ലതല്ലേ :)
ReplyDeleteഭായീടെ ഭാവന പോകുന്ന വഴി അമേരിക്കയുടെ ചാരക്കണ്ണുകൾക്കു പോലും കണ്ടുപിടിക്കാൻ പറ്റില്ല കേട്ടോ ? ഹ...ഹ..ഹ..
ReplyDeleteമനോഹരമായി എഴുതി
ശുഭാശംസകൾ.....
aarum parakkuvanillaaththathu kondu podi pidichcha aakasham
ReplyDeleteനല്ല കവിത. അതിലും നല്ല ഭാവന
ReplyDeleteമനോഹരം !
ReplyDeleteഅതിനെ പുഴ എന്ന് വിളിച്ചു
ReplyDeleteകളിയാക്കി
തിരിഞ്ഞു നോക്കാതെ പോയത്
ഏതോ വെകളി പിടിച്ച
കാറ്റായിരിക്കണം
ബൈജു നിങ്ങള് പുലിയാട്ടോ ..
ഒരു കാര്യം............ ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാകാം ... കവിതകളെല്ലാം ആശയ സമ്പന്നം.. പക്ഷെ താളം ഒരേ പോലെ ആയിപ്പോകുന്നുണ്ടോ
ReplyDeleteകടലുപ്പുകൊണ്ട് തേയ്ച്ചാലും ആ മുറിവുകൾ ഉണങ്ങില്ല...
ReplyDeleteഎന്തൊരു ഭാവനാവിലാസം
ReplyDeleteമനോഹരമായ വരികള്‍
ReplyDeleteആശംസകള്‍