പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ! സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും, കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും, ഒരു ചാന്ദ്രരാവിന്റെ; ഉറക്കമിളക്കലും, ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ! കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ! മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും.. തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും- ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ! കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ! മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും- ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ! ദേഹം; ദുരുപയോഗിച്ചു, ജഡമാക്കാതിരുന്നെങ്കിൽ! മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും! ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും! വേർപാടും; കരയുന്ന, കരിയുന്നഓർമയും ഒഴിവായി; ഭൂമിയിൽ, കദനംകുറഞ്ഞേനെ! വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ ! മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും! ഉറക്കപ്പെടുത്തുവാൻ! ഒരു രാവിൻറെ മൂളലും! തണലിനും, നിലാവിനും, വെവ്വേറെനേരവു
പ്രവചനം പോലെ.
ReplyDeleteസന്തപ്ത മലയാളികൾ
ReplyDeleteഎന്ന് ഏതെങ്കിലും
അന്യ ഭാഷക്കാരൻ
അങ്ങ് ചേർത്തെഴുതിയേക്കാം... ha ha
തന്റെ പ്രവൃത്തി കൊണ്ട് ഗതികെട്ട പ്രകൃതിയെ, വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന മനുഷ്യപ്രകൃതത്തിന്റെ നെഞ്ചത്തു തന്നെ കൊള്ളുന്ന വരികൾ.!!
ReplyDeleteവരികളിൽ ബൈജുഭായിയുടെ തനതായ, രസകരമായ എന്നാൽ അപ്രതീക്ഷിതവുമായ ബിംബക്കാഴ്ച്ചകൾ നല്ലൊരു വായനാനുഭവം നൽകുന്നു. വളരെയിഷ്ടം.
ശുഭാശംസകൾ....
valare special aanu baijuvinte veekshanangal.. great..keep it up
ReplyDeleteപിരിച്ചെഴുത്തിലൂടെ കാര്യങ്ങള്‍ ഭംഗിയാക്കി.
ReplyDeleteവല്ലവന്റെ കാരുണയിലാണ്
ReplyDeleteമലയാളി തന്‍ ജീവിത പെരുമ...rr
ഒരു വലിയ കാര്യം എത്ര മനോഹരമായി പറഞ്ഞു ...നല്ല വരികൾ ......
ReplyDeleteആശംസകൾ .....
This comment has been removed by the author.
ReplyDeletepirichchezhuthth manoharam. enthum pirichchezhuthiyal nalla rasamayirikkum
ReplyDeleteഇങ്ങനെ തുടര്‍ന്നാലുണ്ടാകുന്ന സമ്പൂര്‍ണ നാശത്തെ അതിശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു......സൂര്യനെയും വെയിലിനെയും മഴയേയും പുഴയും മഴുവിനെയും മലയാളിയേയും എങ്ങനെ 'ക്രിയ' ചെയ്യുന്നതാദ്യം...... ഗ്രേറ്റ് ഐഡിയാ യ്ക്ക് മുന്‍പില്‍ തലകുനിക്കുന്നു......
ReplyDeleteഅല്ലെങ്കിൽ പുഴയ്ക്കും
ReplyDeleteമഴയ്ക്കും ചേർത്ത്
ചരമ കോളത്തിൽ
ഒരൊറ്റ ചിത്രം കൊടുത്ത്
സന്തപ്ത മലയാളികൾ
എന്ന് ഏതെങ്കിലും
അന്യ ഭാഷക്കാരൻ
അങ്ങ് ചേർത്തെഴുതിയേക്കാം
'ഴ' എല്ലാം പോയ്പ്പോകുന്നു അല്ലേ
സൂര്യനെ
ReplyDeleteവെയിലായും സമയമായും
ഒന്നൂടി വെട്ടി വിയർത്ത് ക്രീയ ചെയ്യാം
പിരിച്ച് - എഴുതി!!!
ReplyDeleteഴ ചൊല്ലാന്‍ അന്യഭാഷക്കാര്‍ക്ക് ബുദ്ധിമുട്ടാണ്
ReplyDeleteനല്ല വരികള്‍
ആശംസകള്‍