ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ
നില്ക്കുന്നു
താഴെ തിരക്കുള്ള തെരുവിലൂടെ
വാഹനങ്ങൾ നിരനിരയായി
കടന്നു പോകുന്നു
നോക്കുമ്പോഴെല്ലാം
കടന്നു പോകുന്ന
എല്ലാ വാഹനങ്ങളുടേയും
മുമ്പിലെ ചക്രത്തിൽ
എന്തോ പന്തി കേടു
അത് എന്താണെന്നു ഉറപ്പിക്കാൻ
ഞാൻ എന്റെ കണ്ണുകളെ
അവിശ്വസിച്ചു
കാലുകളെ ബലപ്പെടുത്തി
താഴേക്കിറങ്ങുന്നു
കണ്ണ് പരിശോധിക്കുവാൻ
ഒരു വണ്ടി വിളിച്ചു
വൈദ്യരുടെ അടുത്തേയ്ക്ക്
പോകുന്നു
ആ വണ്ടി ഇടിച്ചാണ്
ഞാൻ മരിച്ചു പോകുന്നത്
കുഴപ്പം എന്റെ കണ്ണിന്റെ അല്ല
വണ്ടിക്കു തന്നെ
എന്ന് വൈകി തിരിച്ചറിയുന്നു
തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ
അവിശ്വസിച്ച
അപരാധിയായ ഞാൻ
ഇനി വന്നിടത്തേക്കു
സമാധാനമായി
തിരിച്ചു പോകട്ടെ
കൊല്ലുവാൻ ഇനിയും അനേകം
കാരണങ്ങൾ അവിടെ
നില്ക്കുന്നു
താഴെ തിരക്കുള്ള തെരുവിലൂടെ
വാഹനങ്ങൾ നിരനിരയായി
കടന്നു പോകുന്നു
നോക്കുമ്പോഴെല്ലാം
കടന്നു പോകുന്ന
എല്ലാ വാഹനങ്ങളുടേയും
മുമ്പിലെ ചക്രത്തിൽ
എന്തോ പന്തി കേടു
അത് എന്താണെന്നു ഉറപ്പിക്കാൻ
ഞാൻ എന്റെ കണ്ണുകളെ
അവിശ്വസിച്ചു
കാലുകളെ ബലപ്പെടുത്തി
താഴേക്കിറങ്ങുന്നു
കണ്ണ് പരിശോധിക്കുവാൻ
ഒരു വണ്ടി വിളിച്ചു
വൈദ്യരുടെ അടുത്തേയ്ക്ക്
പോകുന്നു
ആ വണ്ടി ഇടിച്ചാണ്
ഞാൻ മരിച്ചു പോകുന്നത്
കുഴപ്പം എന്റെ കണ്ണിന്റെ അല്ല
വണ്ടിക്കു തന്നെ
എന്ന് വൈകി തിരിച്ചറിയുന്നു
തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ
അവിശ്വസിച്ച
അപരാധിയായ ഞാൻ
ഇനി വന്നിടത്തേക്കു
സമാധാനമായി
തിരിച്ചു പോകട്ടെ
കൊല്ലുവാൻ ഇനിയും അനേകം
കാരണങ്ങൾ അവിടെ
എന്നെ കാത്തു
നില്ക്കുന്നുണ്ടാവും!
നില്ക്കുന്നുണ്ടാവും!
ആശംസകൾ..........
ReplyDeleteവികെ നന്ദി സ്നേഹപൂർവ്വം
Deleteമരണം രംഗബോധമില്ലാത്ത കോമാളി.....
ReplyDeleteAnu Raj നന്ദി സ്നേഹപൂർവ്വം
Deleteവൈകിവരുന്ന തിരിച്ചറിവുകള്‍...............
ReplyDeleteനല്ല വരികള്‍
ആശംസകള്‍
തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി
Deleteകുഴപ്പം വണ്ടിക്ക് തന്നെ...
ReplyDeleteറാംജി ഭായ് സ്നേഹപൂർവ്വം നന്ദി
Deleteഅതുകൊണ്ടാവും മനുഷ്യൻ വിലകൂടിയ വണ്ടികൾ സ്വന്തമെന്നു കരുതി അഭിമാനം കൊള്ളുന്നത്. ഒരിക്കലുമവൻ കാഴ്ച്ചയുണ്ടെന്നു കരുതി അഭിമാനിക്കാറിൽല്ല.അതു പോയിക്കഴിയുമ്പോഴേ അതിന്റെ വിലയെത്ര നിസ്തുലമെന്നവൻ/ൾ മനസ്സിലാക്കൂ.!!
ReplyDeleteവളരെ ചിന്തോദ്ദീപകമായ കവിത ഭായ്..
ശുഭാശംസകൾ.....
നല്ല വരികള്‍......ആശംസകള്‍.....!
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteആശംസകൾ.
This comment has been removed by the author.
ReplyDeleteകാരണങ്ങളില്ലാതെയും ഇന്നാരെയും കൊല്ലാം..
Deleteചിന്തിപ്പിക്കുന്ന കവിത.
കുഴപ്പമെന്താണെന്നു അറിയാൻ യാതൊരു മാർഗവുമില്ല .
ReplyDeleteവണ്ടിക്കും,കണ്ണിനുമൊന്നുമല്ല കുഴപ്പം
ReplyDeleteആ ആയുസ്സിനാണ് കുഴപ്പം...!
നമുക്കല്ലേ കുഴപ്പം? :)
ReplyDeleteനി'രപരാധി നന്നായിരിക്കുന്നു..
ReplyDeleteNamukkaanu kuzhappam.
ReplyDeletemarichaalum veruthe vidillaaththa lokam !
ReplyDelete