Skip to main content

ബുദ്ധമേഘങ്ങൾ എനിക്ക് ചുറ്റും നീലിക്കുന്നു

 ഇറ്റുവീണ ഓർമ്മയിൽ

ചാരി നിൽക്കും ജലം


ഓർമ്മയുടെ ചാരലാവണം

നീക്കാവുന്ന ഓടാമ്പലാവായി ഒഴുക്ക്

ഒപ്പം അതെഴുതിയ വാക്കും


എടുത്ത് നോക്കാവുന്ന വിധം

ഭാഷയിലെ കെട്ടിക്കിടപ്പാവണം


ചാരിവെക്കാവുന്ന ഒഴുക്കിൽ

തൂക്കാവുന്ന വിധം ചുവരിൽ

പരൽ മീൻ ചിത്രങ്ങൾ


ദിക്കുകളുടെ പഴക്കം

ഒഴുക്കിൻ്റേയും

ചുവരിൽ നദിയും ഫ്രൈയിം ചെയ്ത് വെക്കുന്നു

 

പരിമിതി എന്ന ധാരണക്ക്

മുമ്പിലേക്ക്

കടന്ന് വരാവുന്ന വെളിച്ചത്തിന്

പരിധിയും വെക്കുന്നു


പൂർണ്ണത എങ്ങിനേ വെളിച്ചത്തെ

നശിപ്പിക്കുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?


രാകുമ്പോഴും വിളക്കിച്ചേർക്കുമ്പോഴും

ഘടികാര സൂചികൾ 

ദിവസക്കൾക്കിടയിൽ സമയം

പാഴാക്കുന്നു

ഓർമ്മകളുടെ പഴക്കം മാത്രം സൂക്ഷിച്ച് വെക്കുന്നു


ജനലിൻ്റെ ചിണുക്കമാവണം

ചുവരിൽ

മിന്നൽ അകലെയും പിണങ്ങുന്നു


തുളസിയില മണം കലർന്ന ജലം

ഭാഷയുടെ സൂര്യധ്യാനങ്ങളിൽ

ഇടപെടും വിധം

വൈകുന്നേരമാകുന്തോറും

സന്ന്യാസിയാവും സൂര്യൻ


ധ്യാനം കരയിൽ വെച്ച്

ജലത്തിലിറങ്ങും ബുദ്ധന്നേ

മീനുകൾ നുണയും വിധം

സമയമീനുകൾകളുടെ കടിക്ക്

ഉടൽ വിട്ടുകൊടുക്കുന്നു

ജലം ജാമ്യവുമാകണം

ഒഴുക്കിൻ്റേയും കെട്ടിക്കിടപ്പിൻ്റേയും

ഒരേ സമയം


കരിക്കിൻ്റെ മധുരം 

അതും പുതുമയുടെ തണുപ്പുള്ളത്

സമയം മാത്രം ചേർക്കുന്നു


നീലനിറമുള്ള

മധുരമീനുകൾ ഉറക്കം മോഷ്ടിക്കും വിധം

ശംഖുപുഷ്പങ്ങൾക്ക് 

വെക്കാവുന്ന വിധം

വിരിയുന്നതിൻ്റെ

നീലത്തലയിണ 


ശംഖുപുഷ്പങ്ങൾ ബുദ്ധനെ

ബുദ്ധധ്യാനങ്ങളേ

ഉണർത്തും വിധം


ശിൽപ്പങ്ങൾക്കെന്തിനാണ് നിശ്ചലത

പതിയേ നീങ്ങുന്ന മേഘങ്ങൾ

ബുദ്ധനെ ഉണർത്തി ചോദിക്കുന്നു


എനിക്ക് ആദ്യം  മേഘങ്ങൾ 

പിന്നെ അവയുടെ നീക്കങ്ങൾ

 ചോദ്യം കൊണ്ടുണ്ടാക്കുവാൻ തോന്നി

ബുദ്ധനേ വെറുതേ വിടുവാനും


വേണ്ടാ എന്ന് വെക്കാവുന്ന വിധം

ഇപ്പോൾ നീക്കങ്ങൾ മേഘങ്ങളിൽ


മീനുകൾ ഇണകളേ 

ഉലയും ജലത്തിൽ

അണിയും വിധമാവണം


ധ്യാനത്തിൻ്റെ അണിയലാണ്

ബുദ്ധകൗതുകങ്ങൾ ശംഖുപുഷ്പങ്ങളിൽ എൻ്റെ പൂക്കൾ കൊത്തിവെയ്ക്കുന്നു


പുതുമയുള്ള ഉറക്കത്തിൽ നിന്നും

ബുദ്ധന്നേ ശിൽപ്പങ്ങൾ ഉണർത്തും

വിധം

ഉണർവ്വുകൾ പുതുമ നിലനിർത്തുന്നു


മേഘങ്ങൾ നീങ്ങും വിധം

മാനത്ത് സാവകാശം ചേർക്കുന്നു

ശംഖുപുഷ്‌പങ്ങളിൽ നിന്നും

ശിൽപ്പത്തിലെ ബുദ്ധനും സമയവും 

നീല മോഷ്ടിക്കുന്നു


മോഷണം പോയ ആകാശമേ എന്ന്

എനിക്ക് ചുറ്റും നീലിക്കും

ബുദ്ധമേഘങ്ങൾ!


Comments

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

അസമയത്തെ പ്രജ

 അസമയത്തെ അടുക്കള സാങ്കേതികമായി  നിഷ്‌ക്കളങ്കമായ ഒരു ബിംബം  മാത്രമാണ് എന്നാലും അവളോട് പറഞ്ഞാൽ ശ് ച്ചീ നിങ്ങൾക്കീ വിചാരം, മാത്രമേയുള്ളോ എന്ന നുള്ളലോടെ ഒരു തള്ളൽ ലഭിച്ചേക്കാവുന്ന ഒരു സാധാരണ പ്രതികരണം മാത്രമാവും എന്നാലും അസമയത്ത് അടുക്കളയിൽ ഒരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ വെറും കൈയ്യോടെ പ്രവേശിക്കുന്ന പുരുഷൻ ഒരു നുള്ളിനും തള്ളിനും അപ്പുറം ഞാൻ തന്നെയാണ് കൊതി അതും അര മുക്കാൽ മണിക്കൂറോളം മാരിനേറ്റ് ചെയ്ത് വെച്ചത് തണ്ടോട് കൂടി വെച്ച കറിവേപ്പിലയിൽ നല്ല വെളിച്ചെണ്ണയിൽ വറുത്ത് കോരിയെടുത്താൽ പൊരിച്ച മീനായേക്കുന്നത് എന്നാലും കുശിനിക്കാരൻ്റെ സ്വപ്നങ്ങളിൽ അസമയത്ത് ചെന്ന് ഒരു ചായ ചോദിക്കുന്ന ശല്യക്കാരനായ ഒരു ഇടപാടുകാരൻ അതും ഏത് നിമിഷവും  ഒരു ഉപഭോക്താവ് ആയേക്കാവുന്നതും ഞാൻ തന്നെയാണ് സ്വതന്ത്രവിപണിയിൽ ഒരു പോപ്പ്കോൺ ഉടൽ സൂക്ഷിക്കുന്നത്  അത് ഭാരമില്ലാതെ  കൊണ്ട് നടക്കുന്നത് ഒന്നും അത്ര വലിയ കാര്യമൊന്നുമില്ല പ്രത്യേകിച്ച് ഇന്ന് വിധേയത്വങ്ങളുടെ പോപ്പ്കോൺ അഥവാ ഉടലിൻ്റെ പോപ്പ്കോൺ എഡിഷൻ എന്ന് ചുരുക്കിയാൽ മുദ്രാവാക്യങ്ങൾ പോലും പോപ്പ്കോൺ ചവപ്പ് പോലെ അത്രയും ലാഘവത്വം നിറഞ്ഞതാവ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ