Skip to main content

ജമന്തിഹൃദയം എന്ന

ജമന്തിഹൃദയം എന്ന പൂക്കളുടെ വർക്ക്ഷോപ്പ്
പൂക്കളുടെ പോസ്റ്റർ
ജമന്തികളുടേതാണ് സ്പാനർ

ഓരോ പൂക്കളും അവയുടെ 
ആട്ടം മുറുക്കുന്നു
പിന്നെ മൊട്ട് തുറക്കുന്നു

എന്റെ ഭാഷ  അതിന്റെ കവിത
അഴിച്ചുപണിയും ഇടം

വാക്കിന്റെ ജാക്കി
ഓരോ നോക്കിലും തൊട്ടുപുരട്ടുമെങ്കിലും
അധികം മധുരിക്കുവാൻ കൂട്ടാക്കാത്ത തേനാവും
നേരത്തിന്റെ ഗ്രീസ് 

അരികിൽ
തോർച്ചയെ കൊന്തിത്തൊട്ട് കളിക്കും
തോരുവാൻ, 
കളം വരച്ചിട്ട മഴ

മാതൃഭാഷ, 
മുലപ്പാലിൽ പങ്കെടുക്കുന്നത് പോലെ
ഓരോ നിർവൃതിയിലും പങ്കെടുക്കും
ഉടലിന്റെ താഴികക്കുടങ്ങൾ

ഒരു മേഘമായ് ആറിയ കല്ല്, 
ചന്ദ്രക്കലയുള്ള മഴക്കാലിൽ
അതും കൊലുസ്, 
വെള്ളികളിൽ  കണങ്കാലിൽ,
ആട്ടം തൊട്ടു കളിക്കുന്നിടത്ത്

പാട്ട് നിർത്തി എത്തിനോക്കും
ഒരു പാട്ടിന്റെ ഓയിൽ മാറ്റിക്കിടക്കും
ഉടലിന്റെ യേശുദാസ്

നഖങ്ങളുടെ ഗുഹകളല്ല,
വിരലുകൾ
ഒരു ഖനിയല്ലാ ഉടൽ
രത്നമാവുന്നില്ല, പരമ്പരാഗതമായി എങ്ങും നഗ്നത

എന്നിട്ടും
പഴയതറവാടുകൾ 
പ്രശ്നച്ചാർത്തിന് ഒരു ജ്യോൽസ്യനേ
ആളയച്ച് വിളിപ്പിക്കുന്നത് പോലെ
ഒരു ശലഭത്തെ ആളയച്ച് വിളിപ്പിക്കുകയായിരിക്കും
തായ്വഴിയിൽ ജമന്തികളല്ലാത്ത പൂക്കൾ

ഉള്ളത് പറയാമല്ലോ
ആൾ നീയാണെന്ന് മന്ത്രവാദിയായ
എന്റെ മേഘം സംശയിക്കും

സംശയമുള്ള മേഘം
ഒരു ബുദ്ധന്റെ സംശയം ധ്യാനമാക്കുന്നത് പോലെ
മാനത്തിന്റെ സംശയം
പുതിയൊരു മേഘമാവുന്നു

പറഞ്ഞുതീർന്നില്ല,
ആട്ടത്തിന്റെ ടാക്സി വിളിച്ച്
പൂക്കൾ ബാക്കിയിലെന്നോണ്ണം
വന്നിറങ്ങുന്നു

ഞാനും നീയും എന്നോണ്ണം
പൂക്കളുടെ ആട്ടം
ഒരു പൂവിന്റെ ബാക്കി,
നീ വിരിയുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...