കാത് കുത്തിയ വെളിച്ചത്തിൽ
ചാരിയിരിയ്ക്കുന്ന
ഒരാൾ
അയാൾക്ക്
ഇരുട്ടുകൊണ്ടുണ്ടാക്കിയ കാത്
അതിൽ
തൂക്കിയിട്ടിരിയ്ക്കുന്ന
സുഷിരത്തിന്റെ ഭാരം
അയാൾ
തൂക്കിയിടാവുന്ന
രണ്ടു കാതുകളുടെ തുരുത്ത്
കേട്ട
ഒരു കൂട്ടം പാട്ടുകളുടെ
ദ്വീപ്
അയാൾ,
അയാൾ വളർത്തുന്ന
മിന്നാമിന്നികളുടെ മാത്രം
വെളിച്ചം
ഇനിയും ഉറങ്ങിയിട്ടില്ല
എന്നോ വിഗ്രഹങ്ങൾ വകഞ്ഞ്
ബുദ്ധനെ തൊട്ടവിരലുകൾ
അന്ന്
ബുദ്ധന് വന്ന പനിയുടെ ചൂട്
ഇന്ന് അയാൾക്ക് മാത്രം തൊടാവുന്ന
കൈയ്യകലത്തിലുള്ള മീൻ
ഇന്നത്തെ നാലാമത്തെ താരാട്ട്
വലത് കൈയ്യിലെ
കുഞ്ഞുവിരൽ മാത്രം
മീനിനെ തട്ടിമാറ്റി
അരികിലെ പനിയെ തട്ടിമാറ്റി
ഉറങ്ങാൻ
കിടന്നിരിയ്ക്കുന്നു...
ഒരു വെയിലിലും വാടാതെ..ഒരു കാറ്റിലും കൊഴിയാതെ എന്നും വിരിയുന്ന വരികളുടെ നിത്യചാരുത..
ReplyDeleteഅയാൾ വളർത്തുന്ന
ReplyDeleteമിന്നാമിന്നികളുടെ മാത്രം
വെളിച്ചം