നിന്റെ മുക്കൂത്തി കല്ലിൽ നിന്നും
ഒരു തുള്ളിയിലേയ്ക്ക് വീണ്
ഒരു തുമ്പിയുടെ പരിക്കേറ്റ കടൽ
നിന്റെ കൊലുസ്സിന്റെ ശബ്ദത്തിൽ
തല വെച്ച് കിടക്കുന്ന
കൊച്ചുകൊച്ചു തിരമാലകൾ
എത്രയെത്ര തിരമാലകളുടെ
മുത്തശ്ശിയായിരിയ്ക്കും
ശരിയ്ക്കും നിന്റെ കൊലുസ്സ്
എനിയ്ക്ക് മനസ്സ് പണിയുവാൻ
അതിൽ നിന്നൊരു മുത്ത്
എന്നെങ്കിലും കടം ചോദിയ്ക്കുമായിരിയ്ക്കും
കടലിന്റെ ആഴം
അത് വരെ അത്
നിന്റെ പേരുള്ള രത്നമായി
എടുത്തു വെയ്ക്കുമായിരിക്കും
നമ്മുടെ കടലമ്മ ..
ആശ0സകൾ
ReplyDeleteഎത്രയെത്ര തിരമാലകളുടെ
ReplyDeleteമുത്തശ്ശിയായിരിയ്ക്കും
ശരിയ്ക്കും നിന്റെ കൊലുസ്സ്... !