കവിതയെഴുതാത്തപ്പോൾ
അതിന്റെ വിത്തു സൂക്ഷിക്കുവാൻ
ഒരപ്പൂപ്പന്താടി കൊണ്ടുപോകാറുണ്ട്
എന്റെ മനസ്സ്
ഇപ്പോൾ എനിക്കറിയാം
കിളിർക്കാതെ
ഒരു മഴ ഉണക്കി,
സൂക്ഷിക്കേണ്ടതെങ്ങിനെയാണെന്ന്
തൊടരുത്..
ഇപ്പോൾ ഉടലാകെ,
ഉണക്കി സൂക്ഷിച്ച മഴയുടെ നര.
കൈയ്യിൽ
എഴുതാത്ത വിരലിന്റെ വിത്ത്..
ഇപ്പോൾ ഉടലാകെ,
ReplyDeleteഉണക്കി സൂക്ഷിച്ച മഴയുടെ നര.
കൈയ്യിൽ
എഴുതാത്ത വിരലിന്റെ വിത്ത്..