Skip to main content

സാവകാശത്തിൻ്റെ സാഷേകളിൽ ചാരിയിരിക്കുന്നു



പറക്കുന്ന പക്ഷികൾക്ക് 
ചില്ലറക്ക് മുറിച്ച് വാങ്ങാവുന്ന
സാഷേകളുണ്ടാവുമോ 
ആകാശത്തിന് ?

കുറവാണ്
ചുറ്റുപാടുകളിലേക്കുള്ള
അലിയൽ

നടത്തത്തിൽ കൊരുത്തിട്ടിട്ടുണ്ട്
എന്നേയുള്ളു
തിളയെന്നും കുമിളയെന്നുമാണ്
വേർതിരിവുകൾ

ഉടലുകൾ സമീപനങ്ങൾ
എന്നാവുകിൽ
ഞാൻ തന്നെയാവണം 
എൻ്റെ പഴക്കത്തിൻ്റെ സാഷേ

നടത്തവും നൃത്തവും 
എന്നാണ് തിള.
വെച്ചിട്ടില്ലാത്ത നൃത്തങ്ങളിൽ,
ചുവടുകൾ കുമിളകൾ
ശേഖരങ്ങളുടേതാണ് 
നിലയും വിലയും

നൃത്തത്തിൻ്റെ സാഷേ
നടത്തം വകഞ്ഞ് 
ചുവടുകളിലേക്കും
മുദ്രകളിലേക്കുമുള്ള
അതിൻ്റെ കലരൽ

എൻ്റേതോ നിൻ്റേതോ
എന്നൊന്നുന്നില്ല ചുവടുകൾ
ആരുടേതുമല്ലാത്തതുമാകാം എന്നാലും
വെച്ചിട്ടുണ്ടോ എന്നാവും ഉടലുകൾ
എത്തിനോക്കുക

ഒരു പക്ഷേ കുറച്ച് നേരം,
ചൂട് തങ്ങിനിൽക്കുമിടം
ഉടലാവുന്നതുമങ്ങിനാവാം

ചിറക് നൂൽക്കുന്ന പക്ഷി
ആകാശം കൊണ്ട് ഒരു,
പഴഞ്ചൻ ചർക്കയാണെന്ന
അതിൻ്റെ തോന്നൽ

ചുറ്റും ഉടയുന്ന ഗാന്ധിജിയേ
ഉടുത്തുനിൽക്കും പ്രതിമകൾ
അതിൻ്റെ കണ്ണടയിൽ
കെട്ടിക്കിടക്കും ഇനിയും ഉടയാത്ത നാളെയുടെ നിശ്ചലത

നാളെയുടെ സാഷേകളാണ്
കലണ്ടർ നിറയേ
ഇന്നലെയിലേക്കുള്ള അതിൻ്റെ അലിയൽ ഇനിയും പൂർണ്ണമായും ചേർത്തിട്ടില്ല
ഒരു ഉടലിലേക്കും തീയതികളിലേക്കും

ഒരു സമാധാനത്തിന് 
സമാധാനത്തിൽ,
വെള്ള ചേർത്ത് ശീലിച്ചവരാണ് ചുറ്റും

കുറുകുന്നതിൻ്റെ ഉപ്പ്,
പ്രാവുകൾ, പറക്കുമ്പോഴും
പാകത്തിന് മാത്രം ചേർക്കുന്നു

ഉണ്ടാവില്ലേ പക്ഷികൾക്കും
സന്ദർശകർ
അവയുടെ ദേശാടനങ്ങൾക്കെങ്കിലും?

ഉണ്ടാവില്ലേ സാഷേകൾ
ആകാശത്തിന്?
അതിൻ്റെ സാവകാശങ്ങൾക്ക്
അതിൻ്റേത് മാത്രമായ
സമാധാനത്തിന്  ?
നീലനിറങ്ങൾക്കെങ്കിലും?

വെള്ളം ചേർത്ത  
സമാധാനമാണ് ചുറ്റും
ഉപദ്വീപ് എന്ന് വിളിക്കും

ഒരു പക്ഷേ 
വെള്ളം ചേർത്ത ദ്വീപുകളുടെ 
സമാഹാരം 
ദ്വീപുകളുടെ സാഷേ

ഉദയത്തിൻ്റെ സാഷെയേ
ഉന്മാദത്തിൻ്റെ സാഷെയേ
സൂര്യനെന്ന് വിളിച്ച്
കിഴക്കിൻ്റെ നൂലിൽ പണ്ടേ, കെട്ടിയിറക്കിയ നാടാണ്

ഇരുന്ന് കുടിക്കാം
നൃത്തം വെക്കുന്നവരാരുമില്ല ചുറ്റിലും

അപൂർണ്ണതകളുടെ അലിയലാവണം

ഉടലിൽ ചേർക്കാവുന്ന വണ്ണം
അരികിലുണ്ട്
നെടുവീർപ്പിൻ്റെ സാഷേകൾ

നിർമ്മാണം പൂർത്തിയാകാത്ത
ആകാശമാവണം മുകളിൽ
മേഘത്തിൻ്റെ മേശിരി
നീലനിറങ്ങളിൽ അതിൻ്റെ പലവിധ ആലോചനകൾ
ആലോചനകൾ സാഷേകൾ

എൻ്റെ തൂവൽ
അതിനുമുണ്ട് ഭാരം കുറഞ്ഞ
നിറങ്ങൾ ചാന്തുകൾ
കട്ടയിട്ട് കെട്ടാത്ത ആലോചനകളുടെ
നൂൽക്കെട്ടുകൾ

പറക്കുന്നതിലേക്ക് അലിയുന്നില്ല 
എന്നൊരു പക്ഷിയുറപ്പ് 
അതിൻ്റെ പ്രതീക്ഷകൾ പ്രതിമകൾ
പ്രതിമകൾ, നഗ്നതയുടെ സാഷേകൾ

ഉണ്ടാവുമോ സാഷേകൾ കടലിന് ? ഉലയുമ്പോൾ കപ്പലുകൾ ചുറ്റും നിലത്തേക്കിടാവുന്നത്

ഭൂമിയുടെ ഭ്രമണഗ്രന്ധിയിൽ
ഭ്രമണഅഭയങ്ങളിൽ തലവെച്ച് കിടക്കുകയായിരുന്നു

ഒന്ന് ഉലഞ്ഞിട്ടുണ്ട്
തുടരേണ്ടതുണ്ട് പരതുന്നതിൽ 
തിരയേണ്ടതുണ്ട്
നിലത്തേക്കിടാൻ നാളെയുടെ
ഭ്രമണസാഷേകൾ

ഉടൽ നിറയേ പ്രണയത്തിൻ്റെ
സാഷേകൾ ഉള്ളവളാണ് അരികിൽ

തൽക്കാലം
തിളക്കുന്ന വെള്ളത്തിൽ,
തേയിലമണം വിട്ടുമാറാത്ത ഒരു ചായപ്പത്തി ഇട്ടുവെക്കുമ്പോലെ
പിൻവലിക്കാവുന്ന ആകാശത്തിൽ
പക്ഷിയുടെ സാഷേ ചേർക്കുന്നു

നീലനിറത്തിൻ്റെ സാഷേകളിൽ
ആകാശം ചാരിയിരിക്കും പോലെ
സാവകാശത്തിൻ്റെ സാഷേകളിൽ ചാരിയിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...