നിന്നെ ചുമന്ന്കൊണ്ടുവരുവാൻ
ജമന്തിപ്പൂക്കളോട്
ആവശ്യപ്പടുകയായിരുന്നു
നിറം നിലത്തിട്ട്
വിടരുന്നത് നിലത്തിട്ട് ജമന്തിപ്പൂക്കൾ
വളവിൽ ഓളത്തിന്റെ കലയുള്ള ചന്ദ്രൻ
കലകളുടെ ചുഴിയാണ്
നിശ്ചലതയിൽ മരണവെപ്രാളങ്ങളുടെ ആഴവും
ഭൂമിയിലെ ഓരോ മനുഷ്യന്റേയും
നോക്കുന്നതിന്റെ കാഴ്ച്ച അത്
ചുമക്കുന്നു
ഒളിച്ചു എന്ന ഉള്ളടക്കം ചേർത്ത്
ചന്ദ്രക്കലയുടെ ആകൃതിയുള്ള ഭ്രാന്തിൽ മാനം അത്
ഇരുട്ടിൽ സൂക്ഷിക്കുന്നു
ജീവിതത്തോടുള്ള കലഹം
നിലാവാക്കിയതിനാൽ
ചന്ദ്രൻ കലരും ജലം എന്ന് നിലത്തെഴുതി
ജീവിതം എന്ന ഒറ്റമൂലിയ്ക്ക്
കാവലിരിയ്ക്കുന്നു
Comments
Post a Comment