എന്റെ കൈയ്യിലെ സൂര്യകാന്തി വിരൽ
പന്ത്രണ്ട് വർഷത്തിലൊരിക്കൾ
പൂക്കുന്ന നിന്റെ കൈയ്യിലെ നീലക്കുറിഞ്ഞി വിരലിനോട്
ഇങ്ങനെ തൊട്ടുതൊട്ട് പറയുന്ന സ്വകാര്യമുണ്ടല്ലോ
മൂളി കേട്ടുകേട്ട്
എങ്ങനെയെന്ന് കാതോർത്ത് കിടക്കും
സ്പർശനങ്ങളുടെ ഇലകൊഴിച്ച
നമ്മുടെ ശിശിരകാല ഉടൽ
തിരയടിയ്ക്കും
കൈപ്പത്തിയിലെ കടലിൽ
അതിന്റെ കരയിലേയ്ക്ക്
വന്നിരിയ്ക്കും
നമ്മുടെ കാൽവിരലുകൾ ഓരോന്നും.
മഴ കടന്ന് വരും കാറ്റ്
ശ്വാസം കൊത്തും ശബ്ദം
ചുറ്റും ചിലയ്ക്കും
പറന്ന് നടക്കും അടയ്ക്കാ കിളികൾ
നിലാവിലേയ്ക്ക് തിരിഞ്ഞ് കിടക്കും
രണ്ടുപേരുടേയും സായാഹ്നത്തിന്റെ ഉടൽ
ഇറ്റുന്ന കാതിന്റെ അറ്റത്ത്
പ്രണയം ഒരു നനഞ്ഞ കടൽമത്സ്യം.
പ്രണയം ഒരു നനഞ്ഞ കടൽ മത്സ്യം.. സുന്ദരം. അതിലേറെ പ്രണയഭരിതമെന്ന വിധം....
ReplyDeleteസൂര്യകാന്തി വിരലുകളും നീലക്കുറിഞ്ഞി
ReplyDeleteവിരലുകളും തൊട്ടുരുമ്പുമ്പോഴുള്ള പ്രണയം..
മനോഹരം!
ReplyDeleteആശംസകൾ