Skip to main content

മാതളപ്പഴത്തിന്റെ അല്ലികൾ പോലെ

അസ്തമിച്ചുകഴിഞ്ഞ സൂര്യന്റെ 
മടിയിൽ കിടക്കുകയായിരുന്നു
മാതളപ്പഴത്തിന്റെ അല്ലികൾ പോലെ
ചുറ്റും 
കടുംനിറത്തിൽ ചിതറി
സൂര്യനിൽ നിന്നും തുളുമ്പിപ്പോയ
അസ്തമയം

ഒരു ഓലമടൽ അടർന്നുവീഴുമ്പോലെ
ഒച്ചയോടെ 
നിശ്ശബ്ദതയുടെ ചോട്ടിലേയ്ക്ക്
അടർന്നുവീഴുന്ന രാത്രി

അടർന്നുവീണ 
നിശ്ചലമായ ഒച്ചയ്ക്ക് ശേഷം
ആ ഒച്ചയെ വലിച്ചിഴയ്ക്കുമ്പോലെ
ആരോ രാത്രിയെ വലിച്ചിഴച്ചുകൊണ്ട് പോകുന്ന തോന്നലുണ്ടായി

മഴയെ മിന്നൽ വലിച്ചിഴയ്ക്കുമ്പോലെ
നിലത്ത് വരയുന്ന ശബ്ദത്തിന്റെ പാടുകൾ
ആകാശത്ത് കാണാവുന്ന
അതിന്റെ പ്രതിബിംബങ്ങൾ

കുതിർത്ത നിലാവ് കീറി മെടയുന്നത് പോലെ 
നിലത്തേയ്ക്ക് വീണുകിടക്കുന്ന 
അരണ്ടവെളിച്ചത്തിന്റെ ഓലക്കാലുകൾ
വിരലുകളിൽ അനുഭവത്തിന്റെ നിഴൽവെള്ളം തെറിയ്ക്കുന്ന തണുപ്പ്

തോന്നലുകൾ തൂത്ത് കൂട്ടുവാൻ
ചൂലെന്ന വണ്ണം
ഇനി ആരെങ്കിലും രാത്രികീറിഎടുക്കുമായിരിക്കും
കുറച്ച് ഇരുട്ടിന്റെ 
കനം കുറഞ്ഞ ഈർക്കിലുകൾ.

Comments

  1. മഴയെ മിന്നൽ വലിച്ചിഴയ്ക്കുമ്പോലെ
    നിലത്ത് വരയുന്ന ശബ്ദത്തിന്റെ പാടുകൾ
    ആകാശത്ത് കാണാവുന്ന അതിന്റെ പ്രതിബിംബങ്ങൾ

    ReplyDelete
  2. 'അസ്തമിച്ചുകഴിഞ്ഞ സൂര്യന്റെ
    മടിയിൽ കിടക്കുകയായിരുന്നു
    മാതളപ്പഴത്തിന്റെ അല്ലികൾ പോലെ'
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി