Skip to main content

വെയ്ക്കാത്ത വീട്ടിലേയ്ക്ക് ഒരു വഴി

വീട് എന്നെഴുതുവാൻ
കാണുന്ന ഓരോ ചുവരുകളും
പെൻസിൽ പോലെ
നോക്കി കൂർപ്പിച്ച്
അപേക്ഷയുമായി നടക്കുന്ന ഒരാൾ

വീട് വെയ്ക്കുവാൻ പാടുപെട്ട്
നടക്കുന്ന അയാളുടെ ഓരോ കാലടിപ്പാടിലും
ഫയലുകൾപോലെ
'ഓരോ' കരിയിലകൾ
കൂനകൂടിക്കിടക്കുന്നു

തൂത്തുകൂട്ടിയാൽ ഒരു മുറ്റം കിട്ടുമായിരിക്കും
കിട്ടിയാൽ തന്നെ
ചുറ്റുമരങ്ങൾക്കെവിടെ പോകും
ഇനിയും തേഞ്ഞുതീർന്നിട്ടില്ല
വെട്ടിക്കളഞ്ഞ മരങ്ങളുടെ
കൂർത്തഅറ്റങ്ങൾ
വെട്ടിയ പെൻസിലിന്റെ
ആകൃതിയുള്ള
ചീളുകൾ പോലെ
മാഞ്ഞുതീരാത്ത
അവയുടെ തണലുകൾക്കിപ്പോൾ
കൂടുതൽ തെളിഞ്ഞ മഞ്ഞനിറം

ഇല്ലാത്ത പാടത്തേയ്ക്ക്
ഉള്ള വരമ്പുകൾ പോലെ
വഴി

പായൽ പോലെ
വിരലുകൾ പിടിച്ചു കിടക്കുന്ന
വഴുക്കുന്ന കാലുകൾ

ഓരോ ചുവടുകളിലും
ഇടറുന്നു
തെന്നുന്നു വഴുക്കുന്നു

വീഴാതെ
വഴികടന്നു
മുറ്റം കടന്നു
ചെരുപ്പഴിച്ചിട്ടിട്ട്
സ്വന്തം വീട്ടിലേയ്ക്ക്കയറാൻ
ചേരാത്ത സ്വന്തം കാലടിപ്പാടുകൾ
ചോരാതെ
ഓടിടാം എന്ന് വെച്ചാൽ
പൊട്ടിപ്പൊളിഞ്ഞ തെരുവുകൾ
കടന്നു
വെയ്ക്കാത്ത വീടെത്തും വരെ
പിടിക്കാൻ നടക്കുന്ന
ഓരോ കാലുകളും
പൊള്ളുന്ന വിധത്തിൽ
ടാറിട്ടിരിക്കുന്നു!

Comments

  1. വീട് ഓരോ മനുഷ്യന്റെയും സ്വപ്നം. അതിപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. വീടെടുക്കും മുമ്പേ അതിന്റെ വഴിയെ കുറിച്ച് സ്വപ്നം കാണുന്നു........ അഭിനന്ദനങ്ങൾ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മനുഷ്യനും അവന്റെ വീടും!!!

    അതിമനോഹരമായ ഭാവന, ബൈജൂ

    ReplyDelete
  4. ഭൂലോകത്തിലെ എല്ലാവരുടേയും
    ഭാവനയിൽ ഇതു പോലെ ഒരു സ്വപ്ന ഭവന്ം ഉണ്ട്
    ആ ഭവനം വെയ്ക്കാൻ ഭൂമിയിലെ 10% പേർക്ക്ം കഴിയുന്നില്ല
    എന്ന് മാത്രം ..!

    ReplyDelete
  5. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!