Skip to main content

ആഴത്തിൽ ഒരു കള്ളം

ഇറ്റുന്നതിനിടയിൽ
ജലത്തിനെ
തുള്ളിയായി ധ്യാനിക്കുന്ന ഒരാൾ

മഴയായി അവൾ പ്രത്യക്ഷപ്പെടുന്നു

അത്രയും ഉയരത്തിൽ
ഭാരക്കുറവിന്റെ രണ്ടു
 ഉടൽമേഘങ്ങൾ

നിറങ്ങളിൽ
ശലഭങ്ങളുടെ ആകാശപ്രജനനം

മുകളിൽ
നിശ്ചലതതിരിച്ചിട്ട
നീലനിറത്തിന്റെ തണുതണുത്തതടാകം

ഉലയുന്ന രണ്ടു  ജലയുമ്മകൾ

ഒന്നെന്നിറ്റുന്ന രണ്ടു  മഴത്തുള്ളികൾ
ഒന്നൂടെ ഒന്നായി ഒന്നിലേയ്ക്കു
തുളുമ്പുന്ന രണ്ടുപേർ
ഒരേതുള്ളിയുടെ രണ്ടറ്റങ്ങൾ

തിരമാലകൾ കഴുത്തിലിട്ട്
അവൾ വെയ്ക്കുന്ന
ചലനരഹിത ജലനൃത്തങ്ങൾ

കാലിൽ കൊലുസ്സായി
തുളുമ്പുന്ന അവളുടെ കടൽ

ജലം വെയ്ക്കുന്ന മീൻ ചുവടുകൾ

സമയം അവളുടെ ജലപ്പൊട്ടിന്റെ
ചോപ്പ്

ഇനിയും എത്ര ആഴത്തിൽ
 വെള്ളപ്പെടണം ഞാൻ
ഇഷ്ടമാണെന്നൊരു കള്ളം
അവളിൽ നനയുവാൻ…

Comments

  1. നനയാതെ മീന്‍ പിടിക്കണമല്ലോ?
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. പ്രണയദിനസ്പെഷ്യൽ പോലെ തോന്നും!!

    ReplyDelete
    Replies
    1. ഹാപ്പി വലന്റ്ന്സ് ഡേ അജിത്‌ ഭായ്

      Delete
  3. ഇനിയും എത്ര ആഴത്തിൽ
    വെള്ളപ്പെടണം ഞാൻ
    ഇഷ്ടമാണെന്നൊരു കള്ളം
    അവളിൽ നനയുവാൻ…

    ReplyDelete
  4. പ്രണയിച്ചാക്കളി കൂട്ടുകാരി കള്ള കളികള്‍ മാത്രം
    പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
    പണിക്കാരിക്കുപോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..
    പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
    പ്രണയിച്ച കൂട്ടുകാരികളായ കള്ള കാമുകിമാർക്കെല്ലാം


    പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
    പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
    പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
    പ്രണയക്കള്ളങ്ങൾ തേടി ഞാന്‍ അലയുന്നു കാലമിത്രയും ....!

    ReplyDelete
    Replies
    1. അതിഷ്ടായി സത്യം തന്നെ ഇതൊക്കെ മുരളി ഭായി

      Delete
  5. അവസാന വരിവരെ വായിച്ചത് വേറൊരു രീതിയിലാ...
    ഞാന്‍ മനസ്സിലാക്കിയത് ശരിയോ എന്ന സംശയത്തില്‍ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!