Skip to main content

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ
ദൈവം ഒരു കോട്ടുവായിടും
പിന്നെ എന്നെ തോണ്ടി വിളിക്കും

ഡാ ഇങ്ങോട്ട് നോക്കിക്കേ
ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ...

ഈയിടെയായി ദൈവത്തിനു ഇത് പതിവാണ്

കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ
കണ്ടാലും
എന്നെ വിളിച്ചു കാണിക്കും

ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും

ഞാൻ ഇത്തവണ
ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി

ആ കൃഷ്ണമണികൾ
ഒരു അന്ധനെ പിടിച്ചു നടത്തുകയാണ്

നല്ല തിരക്കുള്ള തെരുവ് ..

ഞാൻ അന്ധനെ നോക്കി
അയാളും പ്രണയിക്കുന്നുണ്ടായിരുന്നു

അത്രമേൽ കാഴ്ചയുള്ള ഏതോ
സുന്ദരിയായ പെണ്‍കുട്ടിയെ!

ദൈവം അതു കണ്ടിരിക്കുകയായിരുന്നു ....

ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു
ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി

ഏതു പെണ്ണ്?
ഞാൻ ചോദിച്ചു..

അന്ധൻ സ്നേഹിക്കുന്ന
അന്ധൻ കണ്ടിട്ടില്ലാത്ത
പെണ്ണിനെ
ദൈവം എനിക്ക് കാണിച്ചു തന്നു

അതു നീയായിരുന്നു!!!!

ഞാൻ അതിശയത്തോടെ
ദൈവത്തിനെ നോക്കി...
അവിശ്വസനീയമായ രീതിയിൽ
ഞാൻ അന്ധനായി കഴിഞ്ഞിരുന്നു...

ഇപ്പോൾ ഞാൻ അന്ധമായി
നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

Comments

  1. പ്രണയിക്കുന്നവരെല്ലാം ദൈവമാണ്

    ReplyDelete
  2. അതെ അതെ അജിത്‌ ഭായ് ഒരു മതത്തിന്റെ ദൈവം മറ്റൊരു മതത്തിലെ
    ദേവതയെ സ്നേഹിക്കുന്നു

    ReplyDelete
  3. പ്രേമത്തിന് കണ്ണില്ല എന്ന് ദൈവം കാണിച്ചു കൊടുത്തു. പ്രേമ തുടങ്ങിയപ്പോൾ അവനും കാഴ്ച്ചയില്ലാതായി . ഇതു പെണ്ണിനേയും കാണുമ്പോൾ ഒരു പ്രണയം എല്ലാവർക്കും തോന്നും. അത് നന്നായി പറഞ്ഞു.കവിത നന്നായി.

    ReplyDelete
  4. കണ്ണില്ലാത്ത പ്രണയങ്ങള്‍..... മനക്കണ്ണ് കൊണ്ട് നന്മകള്‍ വിളയിക്കട്ടെ......
    മതങ്ങള്‍ക്കുമപ്പുറം.....
    നന്മകള്‍ നേരുന്നു.......

    ReplyDelete
  5. നല്ല വരികള്‍.... പുതുമ തോന്നി,കെട്ടിലും മട്ടിലും.ആശംസകള്‍.

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. നല്ലോരു കൊച്ചു കഥയാനല്ലോ ഇത്

    ReplyDelete
  8. ഇപ്പോൾ ഞാൻ അന്ധമായി
    നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
    ഒരു പക്ഷെ ഞാൻ ദൈവമായാലോ?

    ReplyDelete
  9. നന്നായിട്ടുണ്ട്‌...

    ReplyDelete
  10. പ്രണയത്തിനു കണ്ണില്ല.

    ReplyDelete
  11. വായിച്ചവര്ക്കു
    അഭിപ്രായം രേഖപ്പെടുത്തിയവർക്കു
    ഓരോരുത്തര്ക്കും ഒത്തിരി ഒത്തിരി സ്നേഹപൂർവ്വം
    നിങ്ങളുടെ വായനകൾ തരുന്ന വാക്കുകളെ
    അത് ഉരുക്കി എടുക്കുന്ന വരികളെ
    എന്റെ കൈയ്യിലുള്ളൂ
    സ്നേഹപൂർവ്വം നന്ദി

    ReplyDelete
  12. തിളക്കമാര്‍ന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  13. പ്രേമത്തിന് കണ്ണും, കാതുമില്ല. ഒരാളോടുള്ള പ്രണയം നിന്നെ അന്ധനും,ബാധിരനുമാക്കും എന്ന അറബി മൊഴി പ്രസക്തമാണ്‌.

    ReplyDelete
  14. പ്രേമത്തിന് കണ്ണും, കാതുമില്ല. ഒരാളോടുള്ള പ്രണയം നിന്നെ അന്ധനും,ബാധിരനുമാക്കും എന്ന അറബി മൊഴി പ്രസക്തമാണ്‌.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!