ഉണരാൻ വൈകിയത് പോലെ
ധൃതിപിടിച്ചു
ഒരു പൂവ് വിരിയുന്നു
വലിച്ചെറിഞ്ഞ പത്രം പോലെ
ഇതളിൽ അലക്ഷ്യമായി കാണപ്പെട്ട
തേൻ എടുത്തു
പാലുകാച്ചുന്നു
മൊട്ടുകൾക്ക് താരാട്ടു
പാട്ട് വരച്ചു കൊടുക്കുന്നു
വീട്ടുജോലികൾ തിരക്കിട്ടു
ചെയ്യുന്നത് പോലെ
ധൃതിപിടിച്ചു
പരാഗണം നടത്തുന്നതിനിടയിൽ
കഴിഞ്ഞു കാണുമോ?
എന്നാകുലപ്പെട്ടു
റേഡിയോ വെച്ചു 'നോക്കുമ്പോൾ'
കേൾക്കുന്നു..
ഇതുവരെ
കാണാത്ത നിറങ്ങളിൽ
ശലഭത്തിന്റെ
കഴിയാറായ ശബ്ദരേഖ...
ധൃതിപിടിച്ചു
ഒരു പൂവ് വിരിയുന്നു
വലിച്ചെറിഞ്ഞ പത്രം പോലെ
ഇതളിൽ അലക്ഷ്യമായി കാണപ്പെട്ട
തേൻ എടുത്തു
പാലുകാച്ചുന്നു
മൊട്ടുകൾക്ക് താരാട്ടു
പാട്ട് വരച്ചു കൊടുക്കുന്നു
വീട്ടുജോലികൾ തിരക്കിട്ടു
ചെയ്യുന്നത് പോലെ
ധൃതിപിടിച്ചു
പരാഗണം നടത്തുന്നതിനിടയിൽ
കഴിഞ്ഞു കാണുമോ?
എന്നാകുലപ്പെട്ടു
റേഡിയോ വെച്ചു 'നോക്കുമ്പോൾ'
കേൾക്കുന്നു..
ഇതുവരെ
കാണാത്ത നിറങ്ങളിൽ
ശലഭത്തിന്റെ
കഴിയാറായ ശബ്ദരേഖ...
ധൃതിപിടിച്ച് നടത്തു കാര്യങ്ങളുടെയൊക്കെ
ReplyDeleteപരിസമാപ്തി ഇങ്ങിനിയൊക്കെ തന്നെയാണ്..!
നല്ല വരികള്‍.... ആശംസകള്‍ ഭായ്...
ReplyDeleteസമയമില്ലാ പോലും
ReplyDeleteധൃതിയാണെങ്ങും....
ആശംസകള്‍
ആശ്വാസ നിശ്വാസത്തിന് ആശംസകൾ
ReplyDeleteഇതുവരെ
ReplyDeleteകാണാത്ത നിറങ്ങളിൽ
ശലഭത്തിന്റെ
കഴിയാറായ ശബ്ദരേഖ...
കരുത്തുള്ള കവിത...... ആശംസകൾ നേരുന്നു.....