Skip to main content

ശലഭത്തിന്റെ ശബ്ദരേഖ

ഉണരാൻ വൈകിയത് പോലെ
ധൃതിപിടിച്ചു
ഒരു പൂവ് വിരിയുന്നു

വലിച്ചെറിഞ്ഞ പത്രം പോലെ
 ഇതളിൽ  അലക്ഷ്യമായി കാണപ്പെട്ട
തേൻ എടുത്തു
പാലുകാച്ചുന്നു

മൊട്ടുകൾക്ക് താരാട്ടു
പാട്ട് വരച്ചു  കൊടുക്കുന്നു

വീട്ടുജോലികൾ തിരക്കിട്ടു
 ചെയ്യുന്നത് പോലെ
ധൃതിപിടിച്ചു
പരാഗണം നടത്തുന്നതിനിടയിൽ

കഴിഞ്ഞു കാണുമോ?
എന്നാകുലപ്പെട്ടു
റേഡിയോ വെച്ചു 'നോക്കുമ്പോൾ'
കേൾക്കുന്നു..

ഇതുവരെ
കാണാത്ത നിറങ്ങളിൽ
 ശലഭത്തിന്റെ
കഴിയാറായ  ശബ്ദരേഖ...

Comments

  1. ധൃതിപിടിച്ച് നടത്തു കാര്യങ്ങളുടെയൊക്കെ
    പരിസമാപ്തി ഇങ്ങിനിയൊക്കെ തന്നെയാണ്..!

    ReplyDelete
  2. നല്ല വരികള്‍.... ആശംസകള്‍ ഭായ്...

    ReplyDelete
  3. സമയമില്ലാ പോലും
    ധൃതിയാണെങ്ങും....
    ആശംസകള്‍

    ReplyDelete
  4. ആശ്വാസ നിശ്വാസത്തിന് ആശംസകൾ

    ReplyDelete
  5. ഇതുവരെ
    കാണാത്ത നിറങ്ങളിൽ
     ശലഭത്തിന്റെ
    കഴിയാറായ  ശബ്ദരേഖ...

    കരുത്തുള്ള കവിത...... ആശംസകൾ നേരുന്നു.....

    ReplyDelete

Post a Comment