Skip to main content

ഒരിലയാക്കാതിരിക്കൂ...

 നീ ഇങ്ങനെ ജലത്തിൽ നൃത്തം വെച്ച്
എന്നെ  ഒരിലയാക്കാതിരിക്കൂ
മരത്തിന്റെ അമ്മപ്രതിബിംബമേ

നോക്കൂ ജലം ശേഖരിച്ച വേരുകൾ
എനിക്കും നിനക്കുമിടയിൽ
ഒരു ഓളം വൃത്തത്തിൽ വരച്ചു
മരം തന്നെ നഷ്ടപ്പെട്ടു
ഒരു മഴയിലേയ്ക്ക്  മിന്നലിലൂടെ
 തിരിച്ചു പോകുന്നത്

നീ ഇനി
എന്നെ  ഒരു വിരലിൽ  തൊട്ടെടുത്തു
പൊട്ടാക്കി
 കാതിൽ പുരട്ടി ആടുന്നൊരു പാട്ടാക്കൂ

എന്റെ കാണുന്ന കണ്ണുകൾ
നിന്റെ  കേട്ടതാരാട്ടിൽ പൊതിഞ്ഞെടുത്തു
പാടുന്നൊരു വീണയാക്കൂ

നിന്റെ മടിയിൽ ഒരു കുഞ്ഞായി
അതുവരെ  നിഷ്കളങ്കമായി
ഞാൻ വീണുറങ്ങട്ടെ!

Comments

  1. ഹൃദയത്തിലേക്ക് നേരേ പാഞ്ഞുകയറുന്ന സ്നേഹവാക്കുകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്‌ ഭായ് ഒത്തിരി നന്ദി

      Delete
  2. താരാട്ടിനീണമുണരുന്ന കാലം
    കേട്ടിടും കാതിനോ ധന്യനേരം...

    താരാട്ടിന്റെ ധന്യനിമിഷങ്ങളിലേക്കാനയികുന്ന നല്ലൊരു കവിത. ഇഷ്ടമായി ബൈജു ഭായ്.


    ശുഭാശംസകൾ..........


    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഒത്തിരി സ്നേഹം

      Delete
  3. നിന്റെ മടിയിൽ ഒരു കുഞ്ഞായി
    അതുവരെ  നിഷ്കളങ്കമായി
    ഞാൻ വീണുറങ്ങട്ടെ!
    ഇതിനേക്കാള്‍ കൂടുതലായി ഒന്നും പറയാനില്ല...ബൈജു ഭായ് .... ആശംസകൾ.....

    ReplyDelete
    Replies
    1. വളരെ വളരെ സ്നേഹം ചങ്ങാതി
      സന്തോഷത്തോടെ നന്ദി വിനോദ്

      Delete
  4. ഇത്തിരി നാളായ് ഇങ്ങൊട്ടോക്കെ വന്നിട്ട് .. മാഷേ
    ഇനിയിവിടെ കാണും ട്ടാ ..

    നീ തന്നെ സ്വര്‍വ്വവും ..
    നിന്നിലേക്ക് നീളുന്നതും , നീതൊടുന്നതും
    നിന്നില്‍ ചുറ്റി വരുന്നതും മാത്രം പ്രതീക്ഷിക്കുന്നവന്
    ഇതിനപ്പുറം എന്തെഴുതാനാണ്

    ReplyDelete
    Replies
    1. ഏറെ സന്തോഷം റിനി
      ഒത്തിരി ഒത്തിരി സന്തോഷം
      എത്ര നാളായി കണ്ടിട്ട്
      മൌനത്തിന്റെ നിശബ്ദതയുടെ ലോകം സൃഷ്ടിച്ച
      മാനത്ത്കണ്ണികളെ കുറിച്ച് വാചാലമായ
      ഒരു ഉറുംബിനെ കൊണ്ട് ടീച്ചറുടെ ദുഃഖം ഗംഭീരമായി
      വരച്ചിട്ട
      നക്സലൈറ്റ് ആയി ഗർജിച്ച തൂലിക കുറച്ചു നാൾ കാണാതിരുന്നപ്പോൾ
      വിഷമം തോന്നി
      ഇപ്പോൾ ഈ വരവിൽ ബഹുത്ത് ഖുശി

      സ്നേഹം റിനി
      വരട്ടെ കഥകളും കവിതകളും

      Delete
  5. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
  6. മരത്തിന്റെ അമ്മ പ്രതിബിംബം... !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം