Skip to main content

ബിഗ്‌ ബജറ്റ്


ഭൂമിയിൽ ആദ്യം ഷൂട്ട് ചെയ്ത
 ബിഗ്‌ ബജറ്റ് ചിത്രങ്ങളായിരുന്നു
 മരങ്ങൾ,
എല്ലായിടവും ഇല്ലെങ്കിലും
ചിലയിടങ്ങളിൽ എങ്കിലും
ഇപ്പോഴും നിറഞ്ഞസദസ്സിൽ
 ഓടിക്കൊണ്ടിരിക്കുന്നത്

അതിൽ സ്വാഭാവികതയ്ക്കു വേണ്ടി
അന്ന് സെറ്റ് ഇട്ടു നിർമ്മിച്ചവയായിരുന്നു
ഇന്നത്തെ  ഒഴുകുന്ന പുഴകളും
മനോഹരമായ പ്രകൃതിയും

ഓരോ മരത്തിന്റെയും
എഴുതികാണിപ്പ് അവസാനമായിരുന്നു
അതായിരുന്നു വേരുകൾ

അതിൽ വില്ലന്മാരായി
വേഷമിട്ടവരാണ്,  ഇപ്പോഴും;
മനുഷ്യരായി അഭിനയിച്ചു-
 തകർത്തുകൊണ്ടിരിക്കുന്നത്..

Comments

  1. അതിൽ വില്ലന്മാരായി
    വേഷമിട്ടവരാണ്,  ഇപ്പോഴും;
    മനുഷ്യരായി അഭിനയിച്ചു-
     തകർത്തുകൊണ്ടിരിക്കുന്നത്
    ഗംഭീരമായി...... നല്ല നിരീക്ഷണം നല്ലെഴുത്തിന്
    ആശംസകൾ.....

    ReplyDelete
  2. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  3. നമ്മളങ്ങനാണ് ഭായ്. വെട്ടിനിരത്തും സകലതും!!

    ReplyDelete
  4. ബൈജു ഭായ്....

    മൻഷ്യന്മാർ വില്ലന്മാരായി അഭിനയിക്കുകയല്ലല്ലോ. ജീവിച്ചു തകർക്കുകയല്ലേ.. അല്ലേ ഭായ് ? കവിത നന്നായിട്ടുണ്ട്. പഴേതുമൊക്കെ ഓടിച്ചൊന്നു വായിച്ചു. ചിലതൊന്നും എനിക്കങ്ങോട്ട് ക്ളിക്കായില്ല എന്നതും പറഞ്ഞോട്ടെ. ഹി...ഹി.. പോയിട്ടു വരാം. വന്നിട്ട് വിശദമായിത്തന്നെ വായിക്കും. നന്ദി...സ്നേഹം.. :) ഒത്താൽ റിനു ഭായിയോടും അന്വേഷണം അറിയിക്കണം.

    ശുഭാശംസകൾ......

    ReplyDelete
  5. മനുഷ്യൻമാർ വന്നു തുടക്കത്തിലേ ക്ലെമാക്സ് ആക്കാനുള്ള ശ്രമമാണ് . പാവം പ്രൊഡ്യൂസർ .

    ReplyDelete
  6. അതെ ...
    വില്ലന്മാർ നായകരായ ചരിത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...