Skip to main content

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
സഞ്ചരിക്കുമ്പോൾ
അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
വെള്ളം തന്നെയാവണമെന്നില്ല
ചിലപ്പോ
ഒരു കുഞ്ഞുകാട്
ഒരു ഗ്രാമം
തലയില്ലാത്ത ജഡങ്ങൾ
ജീവനുള്ള കമിതാക്കൾ
ആരും കാണാത്ത
വിനോദസഞ്ചാര സൌന്ദര്യങ്ങൾ
ആരോരുമില്ലാത്ത പുഴ
വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി
ഒക്കെ
ഒഴുകി വീണെന്ന് വരാം

അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ
 അഴകു കൂടി
 അലിഞ്ഞലിഞ്ഞു
വെള്ളമായിതീരുന്നതാവാം

ആ വെള്ളച്ചാട്ടത്തിൽ
 ചാടി
ആത്മഹത്യക്ക് വന്ന ഒരാൾ

അയാൾക്ക് ചെയ്യേണ്ടിയിരുന്ന
ഒന്നിലധികം ആത്മഹത്യകൾ

കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം

വേദനകളെ ഒഴുക്കി വിട്ട്
രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു
വിശ്രമിച്ചു കൊണ്ടിരുന്ന
ഒരു ദുർബല നിമിഷത്തിൽ
മരണത്തിൽ നിന്നും അറിയാതെ
പിന്മാറി പോയ  
അയാൾ

അയാളുടെ ഒരുകൂട്ടം

അവർ വേണ്ടെന്നു  വെച്ച
കൂട്ട ആത്മഹത്യാ

ആ ആത്മഹത്യകൾ
ജീവൻ നിലനിർത്താൻ
 കൃത്രിമശ്വാസം എടുക്കുന്നത് പോലെ
കൊടുക്കുന്നത് മാതിരി
തോന്നുംവിധം

ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ
 പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു!
ജീവിച്ചിരിക്കുവാൻ;
അനിയന്ത്രിതമായി തന്നെ...

Comments

  1. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വൈദ്യുതി...പുതുമയുള്ള പ്രയോഗങ്ങൾ!!!

    ReplyDelete
  2. ഓര്‌ പോയി ചാടിക്കോട്ടെ വെള്ളച്ചാട്ടത്തിലേക്ക്. ഭായ് ദൂരെ നിന്നു കണ്ടിട്ട് പോന്നോളൂ ട്ടാ..? :)

    കവിത മനസ്സിലാക്കാൻ ഇമ്മിണി ബുദ്ധിമുട്ടി :)

    ശുഭാശംസകൾ.....

    ReplyDelete
  3. വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
    സഞ്ചരിക്കുമ്പോൾ
    അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
    വെള്ളം തന്നെയാവണമെന്നില്ല
    ആശംസകള്‍

    ReplyDelete
  4. വെള്ളച്ചാട്ടം പോലെ തന്നെ ഭാവനാപ്രവാഹം!!

    ReplyDelete
  5.  വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
    സഞ്ചരിക്കുമ്പോൾ
    അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
    വെള്ളം തന്നെയാവണമെന്നില്ല
    ചിലപ്പോ
    ഒരു കുഞ്ഞുകാട്
    ഒരു ഗ്രാമം
    തലയില്ലാത്ത ജഡങ്ങൾ
    ജീവനുള്ള കമിതാക്കൾ
    ആരും കാണാത്ത
    വിനോദസഞ്ചാര സൌന്ദര്യങ്ങൾ
    ആരോരുമില്ലാത്ത പുഴ
    വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി
    ഒക്കെ
    ഒഴുകി വീണെന്ന് വരാം
    കൂടുതൽ പറഞ്ഞ് കാടു കയറുന്നതെന്തിന് ഇതിനേക്കാള്‍ കൂടുതൽ ഭാവനാവിലാസം എനിക്കില്ല .....പുതിയ ഭാവനായിടങ്ങള്‍ .....നല്ലെഴുത്തിന് ആശംസകൾ.......

    ReplyDelete
  6. "അയാൾക്ക് ചെയ്യേണ്ടിയിരുന്ന
    ഒന്നിലധികം ആത്മഹത്യകൾ" - വ്യത്യസ്തവും ചിന്തോദ്ദീപകവുമായ വരികള്‍..ഒരുപാടിഷ്ടമായി..

    ReplyDelete
    Replies
    1. രാജാവ് നന്ദി
      പുതിയ ബ്ലോഗ്‌
      കണ്ടു നന്നായിരിക്കുന്നു
      വരുന്നുണ്ട്

      Delete
  7. ബൈജുഭായ് കലക്കി.
    വെളിച്ചം കണ്ടില്ലാത്ത വൈദ്യുതിയും, ജീവനുള്ള കമിതാക്കളും, അവരൊക്കെ അലിഞ്ഞുണ്ടായ വെള്ളവും, രണ്ടു തവണ ആത്മഹത്യ ചെയ്തു ജീവിക്കുന്ന ആളും, കൂട്ട ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന കൂട്ടവും.

    ReplyDelete
  8. Beautiful poem. As the heading denotes, explored all the possibilities that could be made in utilising the waterfall. The last stanza, may be angry at exploiting the waterfall, is totally unwarranted and marred the beauty of the poem.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടാ നന്ദി
      ഉദ്ദേശിച്ച അർഥത്തിൽ
      തന്നെ ഈ സത്യസന്ധമായ അഭിപ്രായം മാനിക്കുന്നു
      പറഞ്ഞത് പൂര്ണമായും ശരിയാണ്
      പക്ഷെ പറയേണ്ടി വന്ന യാഥാര്ത്യം
      അതിൽ ഒരു സത്യമുണ്ട്
      സ്നേഹപൂർവ്വം

      Delete
  9. ജീവൻ നിലനിർത്താൻ
    കൃത്രിമശ്വാസം എടുക്കുന്നത് പോലെ
    കൊടുക്കുന്നത് മാതിരി
    തോന്നുംവിധം

    ആരും കാണാതെ, വെള്ളച്ചാട്ടത്തിനെ
    പ്രകൃതിവിരുദ്ധമായി ഭോഗിക്കുന്നു!
    ജീവിച്ചിരിക്കുവാൻ;
    അനിയന്ത്രിതമായി തന്നെ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!