Skip to main content

കുറുകെ ചാടിയ തെറ്റിന് ഒരു പുഴയുടെ മാംസം കുറച്ചു ലോറികൾ ചേർന്ന് കറി വച്ച് കഴിക്കുന്നു



പാൽ പൂത്തിരുന്ന
അകിടിൽ നിന്നും
കറവയുടെ
കയർ അഴിച്ചു വിട്ട
കുറെ പശുക്കൾ

ആ പശുക്കൾ  ഒഴിഞ്ഞു  പോയ 
ഒരു തൊഴുത്ത്

ആ തൊഴുത്തിൽ നിന്നും
ഒലിച്ചിറങ്ങുന്ന  ഒരു ലോറി

ആ ലോറി
തിരിച്ചു വരും വഴി
കുറുകെ ചാടുന്ന
ഉറവയിൽ  നിന്നും
 ഒഴുക്കിന്റെ
കയറഴിഞ്ഞു  പോയ
ഒരുപുഴ

ആ പുഴ അറുത്തു
 കിട്ടിയ മാംസം
പണ്ട് മുറിച്ചു കടത്തിയ
 മരത്തിന്റെ തണൽ കൂട്ടി
വഴിയിൽ വെച്ച്
കണ്ടു മുട്ടിയ
കുറച്ചു ലോറികൾ ചേർന്ന്
കറി വച്ച് കഴിക്കുന്നു! 

Comments

  1. This comment has been removed by the author.

    ReplyDelete
  2. മാംസാവര്‍ജ്ജ്യം കൂടു കൂട്ടുന്ന കൂടാരത്തില്‍
    അട്ടകളായ് വസിക്കുന്നു.
    കവിത നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  3. ചാവാലിപ്പുഴയെ അറുത്ത്
    വീടുണ്ടാക്കിയ ലോറികൾ കഴിക്കുന്ന കറികൾ...

    ReplyDelete
  4. കഴിച്ച് അവര്‍ക്ക് മതിയാവട്ടെ...

    ReplyDelete
  5. കവിത കൈയിലൊതുങ്ങണമെന്നില്ല ! വീട്ടുകോഴിയെപ്പോലെ വിളികേട്ടണഞ്ഞാലും മതി. ഇമേജുകൾ സൂപ്പർ! ആദ്യവിളിക്കു തന്നെ വന്നു !!!

    ReplyDelete
  6. അലിഗറി . അത് ബൈജു വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു. ചില പ്രതി ബിംബങ്ങൾ ഇണങ്ങാതെ പോകുന്നു.

    ReplyDelete
  7. മാംസമണല്‍.. എങ്ങനെ ഒപ്പിക്കുന്നു ഇവയൊക്കെ!

    ReplyDelete

Post a Comment