Skip to main content

മഴത്തുള്ളികൾ


സമയം ധൂർത്തടിച്ച്
പലപ്പോഴും
വർഷങ്ങളായി
പെയ്തോഴുകി പോകുന്ന
മറവിയുടെ പെരുമഴകൾ

അതിൽ നിന്നും
മാറിയ ചില്ലറ പോലെ
ഓർത്തെടുക്കുവാൻ
ചില ചില്ലകൾ
എടുത്തു വയ്ക്കുന്ന
നിമിഷങ്ങളുടെ
ചെറുതുള്ളികൾ

വെറുതെ
വന്നിരുന്നു
പറന്നുപോകുന്ന  
ചെറുകിളിയുടെ
അലസചിറകടികൾ
അപ്രതീക്ഷിതമായി
അതും അടർന്നു  വീഴുമ്പോൾ
ഉയർന്ന് താഴുന്ന തെങ്ങോലകൾ
അതുതിർക്കുന്ന
ചുടുനെടുവീർപ്പുകൾ

ആ നെടുവീർപ്പ്
അതെ ദു:ഖത്തോടെ
കിനാവിലെയ്ക്ക്
മഴത്തുള്ളികളോടെ
എടുത്തുവയ്ക്കുന്ന ഞാൻ

ഒരു ആലിംഗനത്തിന്റെ
കുളിരിൽ കുതിർത്ത്
ശരീരങ്ങളായി കീറി
പ്രണയിനിയുടെ
കാലുകൾ കൊണ്ട് മെടഞ്ഞ
മടിയിൽ കിടന്നു
ചുണ്ടുകൾ
കോർത്ത്‌ തീർത്ത 
ചുംബനസായാഹ്നത്തിലെയ്ക്ക്
ചായുമ്പോൾ
ഓർമ്മയുടെ ചോർച്ചയിൽ
നനയുവാൻ
മഴത്തുള്ളികൾ കൊണ്ടൊരു
തോരാമഴയുടെ
മേല്ക്കൂര
മേയ്ഞ്ഞെടുക്കുവാൻ മാത്രം  

Comments

  1. ഓർമ്മയുടെ തുള്ളികൾ കവിതയായ്‌ പെയ്യുന്നു... കവിത ഇഷ്ടമായി ഭായ്‌.


    ശുഭാശംസകൾ......



    ReplyDelete
  2. ഓര്‍മ്മകള്‍ , മറവികള്‍ ,നെടുവീര്‍പ്പുകള്‍ , പ്രണയം .....തോരാമഴ നെയ്തെടുക്കുന്നതെന്തോക്കെ ..?

    ReplyDelete
  3. മഴയ്ക്ക് എന്തെന്ത് ഭാവങ്ങള്‍.......

    ReplyDelete
  4. ഓര്‍മ്മത്തുള്ളികള്‍ കവിതയായി ഇനിയും പെയ്തൊഴിയട്ടെ ,ആശ്വാസം കിട്ടും !

    ReplyDelete
  5. മഴയില്ലാത്തൊരിടത്തിരിക്കുമ്പോൾ മഴബിംബങ്ങൾ പെയ്യുന്ന താങ്കളുടെ കവിത ഒരനുഭവമാണ് !

    ReplyDelete
  6. ഒരു ആലിംഗനത്തിന്റെ കുളിരിൽ കുതിർത്ത്
    ശരീരങ്ങളായി കീറി പ്രണയിനിയുടെ
    കാലുകൾ കൊണ്ട് മെടഞ്ഞ മടിയിൽ കിടന്നു
    ചുണ്ടുകൾ കോർത്ത്‌ തീർത്ത
    ചുംബനസായാഹ്നത്തിലെയ്ക്ക്
    ചായുമ്പോൾ ഓർമ്മയുടെ ചോർച്ചയിൽ
    നനയുവാൻ മഴത്തുള്ളികൾ കൊണ്ടൊരു തോരാമഴയുടെ
    മേല്ക്കൂര മേയ്ഞ്ഞെടുക്കുവാൻ മാത്രം ..!

    ReplyDelete
  7. ഓര്‍മ്മകള്‍ക്കെന്തെന്തു ഭാവം!
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!