Skip to main content

പശ്ചിമഘട്ട പൈങ്കിളി

ഒരു കിളി
അത് ആദ്യം മുട്ടയിടുന്നു
മുട്ടയിടുന്നതിനു തൊട്ടുമുമ്പ്
അത് കൂട് കൂട്ടുന്നു
പിന്നെ പറന്നു ചെന്ന് മുട്ടയ്ക്ക്
വെളുത്ത ചായം പുരട്ടുന്നു
ഇതിനിടയിൽ
ഇരതേടി പോകുന്നു
എവിടെയോ
ഇണയെ കാണുന്നു
കിളി തിരികെ കൂടണയുന്നു
മുട്ടയ്ക്ക് അടയിരിക്കുന്നു
കിളി തന്റെ സ്വാതന്ത്ര്യം
കൂട്ടിൽ സൂക്ഷിക്കുന്നു
സൌന്ദര്യം ശാപം പോലെ
ചിറകിൽ കൊണ്ട് നടക്കുന്നു
ഇതിനിടയിൽ
കിളി ഓർത്തു ചെയ്തിരുന്ന
കാര്യങ്ങളുടെ സമയക്രമം
മാസമുറ പോലെ തെറ്റുന്നു
കിളി സ്വയം കൂടാകുന്നു
അത് മുട്ട മറക്കുന്നു
കിളി തന്റെ നിറങ്ങൾ
ഊരി വെയ്ക്കുന്നു
മുട്ടയുടെ  ആകൃതിയിൽ വില്ലത്തരം
കൂട്ടിൽത്തന്നെ ഒളിച്ചിരിക്കുന്നു
അത് കിളിയെ തുറിച്ചു നോക്കുന്നു
കിളി മാനം നോക്കുന്നു
മുട്ട തന്റെ തനി നിറം കാണിക്കുന്നു
ലോകത്തിനു ഒരു മുട്ടത്തോട്
ബാക്കി വെച്ച്
പരിതസ്ഥിതിയ്ക്ക്
കൂട് ഒഴിഞ്ഞുകൊടുത്തു
പുതിയ കിളി
ഗതകാല പരമ്പരകളിലേക്ക്
ഒരു ചിത്രത്തിന്റെ
ചതുരത്തിലൂടെ
ചേക്കേറുന്നു
എല്ലാം കണ്ടും കേട്ടും
മരം മനുഷ്യനെ പോലെ
ഇല്ലാത്ത ഇല വച്ച്   
തലയെങ്കിലും ആട്ടാതെ
അപ്പോഴും
വെറുതെ
വേരാഴ്ത്തി
മുട്ടിൽനില്ക്കുന്നു 

Comments

  1. വെറുതെ വേരാഴ്ത്തി മുട്ടിൽനില്ക്കാത്ത ഒരു യുവ ജന മുന്നേറ്റം ഏപ്രില്‍ മാസത്തില്‍ നടക്കുന്നാതായി അറിഞ്ഞു അവശേഷികുന്ന ചില പ്രകൃതി സ്നേഹികളുടെ .

    ReplyDelete
  2. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ രചനകളേക്കാൾ എത്രയോ മികച്ച കവിതകൾ ബ്ലോഗുകളിൽ വരുന്നു എന്നതിന് നല്ല ഉദാഹരണമാണ് ഈ കവിത... കാവ്യഭംഗികൊണ്ടും, വിനിമയം ചെയ്യുന്ന ആശയത്തിന്റെ പ്രസക്തികൊണ്ടും , ഉപയോഗിച്ച രൂപകങ്ങളുടെ സവിശേഷതകൾകൊണ്ടും നല്ലൊരു വായനാനുഭവം...

    ReplyDelete
  3. മുട്ട് കുത്താൻ ഇടം സ്വയം നഷ്ടപ്പെടുത്തുന്നതാണ് മനുഷ്യന്റെ ഇപ്പോഴത്തെ ഹോബി.

    വളരെ നല്ലൊരു കവിത


    ശുഭാശംസകൾ...

    ReplyDelete
  4. എന്ത് പശ്ചിമഘട്ടം!!
    എന്നാണവര്‍ ചോദിക്കുന്നത്!!

    ReplyDelete
  5. എന്ത് കിളി ?എന്ത് മരം ?ഏത് മുട്ട ?മനുഷ്യനാണോ മുട്ട ആണോ ആദ്യമുണ്ടായത് ?
    മനുഷ്യന്‍ മുട്ട ഇടാറില്ലല്ലോ..പിന്നെ എന്താ പ്രശ്നം ?

    ReplyDelete
    Replies
    1. കവിത അസാധ്യമായിട്ടുണ്ട് ,അഭിനന്ദനങ്ങള്‍

      Delete
  6. ...painkili can't sing in this crucial life situation.,thoughtful poem

    ReplyDelete
  7. ആശയസമ്പുഷ്ടമായ കവിത

    ReplyDelete
  8. പ്രകൃതിയെയും മനുഷ്യനെയും ലാഭതാത്പര്യാര്‍ത്ഥം രണ്ടു പക്ഷത്ത് നിറുത്തി വികസനമെന്ന വാക്ക് കൊണ്ട് കണ്ണ് കെട്ടുകയും ചൂഷണം ഒളിച്ചുകടത്തുകയും ചെയ്യുന്ന നവ-മുതലാളിത്ത കാലത്ത്, നാട്ടകങ്ങളിലെ രാഷ്ട്രീയങ്ങള്‍ക്ക് മുഴുത്ത പുണ്ണ് ബാധിച്ചിരിക്കുന്നു എന്ന് പറയുന്നത് ആറന്മുളയും തൃശൂര്‍ കോള്‍പാടങ്ങളും മാത്രമലല്ല. ആയിരത്തിയെഴുനൂറു പാറ മുറിവുകളും കൂടെയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള നിലവിളി മനുഷ്യനും കൂടിയുള്ളതാണെന്ന് ഇനിയേത് ദുരന്തമുഖത്തുനിന്നാണ് ബോധജ്ഞാനം ലഭിക്കുക..? നിശ്ചയം: അപ്പോഴും ഒരു കിളി കൂട് തേടിപ്പറക്കുന്നുണ്ടാകും. എല്ലാ ജീവനെയും ചേര്‍ത്തുവെച്ചൊരു സ്നേഹമായ്/പ്രതീക്ഷയായ്. അഭിനന്ദനങ്ങള്‍.!

    ReplyDelete
  9. ഇത്ര മേല്‍ ശക്തമായ് എങ്ങനെ എഴുതുന്നു സഖേ!! ഇഷ്ടം

    ReplyDelete
  10. കിളി മുട്ടയ്ക്ക് ചായം പുരട്ടുന്നു.എന്ന വരി ഞാന്‍ എടുത്തൊരുമ്മ കൊടുത്തു.കിളി തന്റെ നിറങ്ങള്‍ ഊരിവെക്കുന്നു, ലോകത്തിന് ഒരു മുട്ടത്തോട് ബാക്കി...കാവ്യപരിസ്ഥിതിയില്‍ നിശ്വാസം

    ReplyDelete
  11. കിളി മുട്ടയ്ക്ക് ചായം പുരട്ടുന്നു.എന്ന വരി ഞാന്‍ എടുത്തൊരുമ്മ കൊടുത്തു.കിളി തന്റെ നിറങ്ങള്‍ ഊരിവെക്കുന്നു, ലോകത്തിന് ഒരു മുട്ടത്തോട് ബാക്കി...കാവ്യപരിസ്ഥിതിയില്‍ നിശ്വാസം

    ReplyDelete
  12. ആശയ സമ്പുഷ്ടം,കാലികം,സുന്ദരമായ അവതരണം...........

    അഭിനന്ദനങ്ങള്‍ ബൈജു ഭായ്..

    ReplyDelete
  13. പുതിയ കിളികൾ ഗതകാല പരമ്പരകളിലേക്ക്
    ഒരു ചിത്രത്തിന്റെ ചതുരത്തിലൂടെ ചേക്കേറുന്നു

    ReplyDelete
  14. ഓരോ സുമനസ്സുകൾക്കും അഭിപ്രായത്തിനും വായനക്കും കൊക്കിലോതുങ്ങാത്ത സ്നേഹം നന്ദി പൂർവ്വം

    ReplyDelete
  15. എല്ലാം കണ്ടും കേട്ടും
    മരം മനുഷ്യനെ പോലെ
    ഇല്ലാത്ത ഇല വച്ച്
    തലയെങ്കിലും ആട്ടാതെ.... Nalla prayogam.

    ReplyDelete
  16. നല്ല കവിത ബൈജൂ ...ആശംസകൾ

    ReplyDelete
  17. അവ്യക്തമാക്കാതെ വളരെ ലളിതസുന്ദരമായ വരികളിലൂടെ ഭംഗിയാക്കിയ ആശയം.
    മനോഹരം.

    ReplyDelete
  18. നല്ല വരികള്‍.
    കവിത മനോഹരമായി കുറിച്ചു.
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!