രാത്രി,
ഒരു ബൈക്ക്
കടന്നുവരുമ്പോൾ
അതിന്റെ വെളിച്ചം ശബ്ദത്തിനോട്
ഒച്ചവെച്ച് സംസാരിക്കുമ്പോലെ
അപ്പോൾ മുന്നിലെ
ഹാൻഡിൽബാറിൽ ഘടിപ്പിക്കാവുന്ന
ഒരു മൈക്കാവും വളവ്
ചുരത്തിലെന്ന പോലെ ബൈക്ക്, വളവിനോട് സംസാരിച്ചുതുടങ്ങുന്നു
കടന്നുവരുന്നുണ്ട്
രാത്രിയും
വെളിച്ചം സംസാരിക്കും ഒരു മൈക്കാവും
നക്ഷത്രം
തന്റെ മുന്നിലിരിക്കും
ധ്യാനത്തിന്റെ മൈക്ക്, ബുദ്ധനും ക്രമീകരിക്കുന്നു
ഉപേക്ഷിക്കുന്നതിന്റെ മുരടനക്കുന്നു
ദു:ഖത്തിന്റെ മൈക്ക് ഓപ്പറേറ്ററാവും
ദൈവം
ഓരോരുത്തർക്കും അനുയോജ്യമാം വിധം
ദൈവം,
ദു:ഖത്തിന്റെ മൈക്ക്,
ചരിച്ചുവെയ്ക്കുന്നു
വിഷാദങ്ങൾ ക്രമീകരിക്കുന്നു
ഇരുട്ടിന്റെ കൂടുള്ള
ഒരു കുരുവിയാവും രാത്രി
ദൈവം ഒരു നക്ഷത്രത്തിന്റെ തിളക്കം,
മോഷ്ടിക്കുന്നു
ഇനി മേഘങ്ങളുടെ മൈക്കാകുമോ
ആകാശം
അവരുടെ വിഷാദത്തിന്റേതെങ്കിലും
നമ്മൾ ഉണ്ടെന്ന് വിചാരിക്കുകയും
എന്നാൽ ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ വിഷമമുണ്ട്
ദൈവത്തിന്
സ്വന്തം വിഷമത്തിന്റെ ബാഷ്പീകരണം
ദൈവം കൊണ്ട്നടക്കുന്നു
ഒരു ഒത്തുതീർപ്പാവണം വിഷാദം.
Comments
Post a Comment