Skip to main content

പുഴയും

ഞാനക്കരേയ്ക്കാണ്

കടന്നുവന്ന വള്ളക്കാരനോട്
ഉറക്കേപ്പറഞ്ഞു.

അയാൾ തുഴ
കാത്
വള്ളം
അക്കരെ എന്നിവ
പതിയെ
എന്റെ അരികിലേയ്ക്കടുപ്പിച്ചു.

അയാളുടെ കാത്
ശരീരത്തെ കറുപ്പിയ്ക്കുന്ന
ജോലി ചെയ്തുകൊണ്ടിരിയ്ക്കുന്നതായി
എനിയ്ക്ക് അനുഭവപ്പെട്ടു.

അത് എന്റെ രഹസ്യത്തെ
അയാളുടെ കാതുകളിലേയ്ക്ക്
വലിച്ചടുപ്പിയ്ക്കുമോ എന്ന്
ഞാനും പുഴയും ഭയന്നു.

അയാളുടെ ചുണ്ടുകളിൽ
കിളി കൂടുകൂട്ടുന്നുണ്ടായിരുന്നു

അടുപ്പിച്ച വള്ളത്തിൽ നിന്നും
അരക്കെട്ടുകൾ കൊഴിഞ്ഞുപോയ രണ്ട്
പൂക്കൾ വെള്ളത്തിൽ
വീണു.

പുഴ വറ്റുന്ന കാലത്തിലേയ്ക്ക്
നടന്ന് അക്കരെ കടക്കുവാൻ
കാത്തുനിൽക്കുന്ന എന്തിനേയും
ഒഴിവാക്കുവാൻ
ഒന്ന് തിരിഞ്ഞ്
മഴയായി ഞാൻ തിരിച്ചുനടക്കുന്നു.

ഞാനും മഴയും
എന്ന് തിരുത്തി
രാത്രിയാകുവോളം കാത്തിരുന്നു
വിളക്ക് കെടുത്തി
പുഴയും കിടന്നുകാണും.

Comments

  1. വളരെ നാന്നായിരിക്കുന്നു കേട്ടോ ഭായ്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!