Skip to main content

രാത്രിമൂന്നാമൻ

എന്റെ കാതിന്റെ ഭാരത്തെ
നോക്കിയിരിക്കുന്നു
കേൾക്കുന്ന പാട്ടും
ഭൂമിയുടെ നേരമ്പോക്കും

ഇരുട്ട് കുന്നിമണികളെ
വന്നെത്തിനോക്കുമ്പോലെ
കൃഷ്ണമണിയിൽ
അങ്ങോട്ടുമിങ്ങോട്ടും
ഉരുളുന്ന ഭാരമില്ലാത്ത നേരം

അവൾ
മഴവില്ലിന്റെ മണമുള്ളവൾ
അവൾ ഭ്രാന്തിന്റെ മാലയിട്ട,
എന്റെ മനസ്സിന്റെ ഫോട്ടോ
അവളുടെ മടിയിൽ
എന്റെ ആടുന്ന നാലുമയിലുകൾ

അവളുടെ കാലുകൾക്ക് താഴേയ്ക്ക്
ഉമ്മറപ്പടിയുടെ ഒഴുക്ക്

അരികിൽ
അവളുടെ ഉപബോധത്തിന്റെ
പാളിയുള്ള
എന്നിലേയ്ക്ക് തുറക്കുന്ന
നാലുമണിജനൽ

അരയ്ക്ക് താഴെ വൈകുന്നേരം

മുകളിലേയ്ക്ക് ഓലപോലെ
വിരിഞ്ഞുകിടക്കുന്ന രണ്ടുയിരുകൾ

അടർന്നുവീണ
മടലുകൾ പോലെ
കീറിമെടഞ്ഞ രണ്ടുടലുകളുടെ
നിസ്സഹായത

നേരം
അരക്കെട്ടിന് മുകളിലേയ്ക്ക്
കൊളുത്തിവെച്ച രണ്ടുമെഴുകുതിരികൾ

രാത്രി 
മറ്റൊരു ദിവസത്തെ
നക്ഷത്രം മൂന്നാമൻ
ഇറ്റുവീഴും
നടത്തങ്ങൾ..

Comments

  1. അടർന്നുവീണ
    മടലുകൾ പോലെ
    കീറിമെടഞ്ഞ രണ്ടുടലുകളുടെ
    നിസ്സഹായത ...!

    ReplyDelete
  2. രാത്രി
    മറ്റൊരു ദിവസത്തെ
    നക്ഷത്രം മൂന്നാമൻ
    ഇറ്റുവീഴും
    നടത്തങ്ങൾ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!