ഉയരം ഊറിവരുന്ന
മരം,
പയ്യേ പയ്യേ
അത് ആകാശമാകുന്നു
മരത്തിന്റെ
ചോട്ടിൽ വന്ന്
മുകളിലേയ്ക്ക് നോക്കിനിൽക്കുന്ന
ആകാശത്തിന്
ഒറ്റനോട്ടത്തിൽ
അതിശയത്തിലേയ്ക്കുള്ള
വഴികാണിക്കുന്നു
വേരെന്ന വാക്ക്
വാക്ക് താഴെ വീഴുവോളം
മരച്ചോട്ടിൽ
കറങ്ങിക്കറങ്ങി
വേരെന്ന നാണയം..
നാരായ വേരായ നാണയത്തിൽ
ReplyDeleteനിന്നും പൊട്ടി മുളക്കുന്ന രൂപയുടെ
ആകാശമാകുന്ന വൻ മരങ്ങളുടെ തണലിൽ
ഒരു ജീവിതം ...!