Skip to main content

മഴപ്പാറ്റ

കവിതയുടെ
ഭാഷയിൽ
ഭ്രാന്ത് അർദ്ധനൃത്തം ചെയ്യുന്ന
വൃത്താകൃതിയുള്ള
തെരുവിൽ
പുഷ്പങ്ങളുടെ
കേടായ ഘടികാരങ്ങൾ
ഉരുകുന്ന മെഴുകുതിരി
വെളിച്ചത്തിൽ
മിന്നാമിന്നികൾ
നന്നാക്കിക്കൊടുക്കുന്ന
കടയുടെ മുന്നിലൂടെ
വായിലൂറുന്ന
കൊതിവെള്ളവും ഇറക്കി
കൈകൾ കൊണ്ട്
കാലുകളും വരച്ചു
വരകൾ കൊണ്ട് വഴിയും
തെളിച്ചു
വണ്ടിനെ പോലെ
ഒരു മഴത്തുള്ളിയും ഉരുട്ടി
കടന്നു പോവുകയാണ്
മഴപ്പാറ്റ
ഒരു മുല്ലപ്പൂവിന്റെ
ചില്ലിട്ട വെട്ടത്തിൽ ഉണക്കി  
ഇരു ചിറകാക്കി 
ഏതാനും മാത്ര 
പറക്കുവാൻ പാകത്തിന് 
പരത്തി എടുക്കുവാൻ മാത്രം

Comments

  1. മഴപ്പാറ്റയഴക്!

    ReplyDelete
  2. വെറും ശുഷ്കജീവിതവുമായി മഴപ്പാറ്റകൾ...1

    ReplyDelete
  3. ഭ്രാന്ത് അർദ്ധനൃത്തം ചെയ്യുന്ന
    വൃത്താകൃതിയുള്ള
    തെരുവിൽ...........
    ആശംസകള്‍

    ReplyDelete
  4. മഴപ്പാറ്റ.!! വെളിച്ചം കണ്ട് മതിമറക്കുന്ന ക്ഷണിക ജീവിതങ്ങള്‍. ആഗ്രഹം സാധിച്ച് ആഹ്ലാദിച്ച് മരിക്കുന്നവര്‍.
    കവിത ഹൃദ്യമായി...
    "പാകത്തിന് പരത്തി എടുക്കുവാന്‍ മാത്രം" എന്നത് വേണമോയെന്ന് ഒരു കുഞ്ഞ്യേ സംശയം...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം