Skip to main content

പാലപ്പൂവും നിമിഷവും

സ്വന്തമായി
സമയം കൃഷി ചെയ്തു
നിമിഷങ്ങൾ മാത്രം 
വിളവെടുക്കുന്ന
പൂക്കളുടെ നാട്ടിൽ,
വിരിഞ്ഞിരിക്കുന്ന
ഒരു വേള പോലും
പാഴാകാതിരിക്കുവാൻ
ഞെട്ടിൽ നിന്നടർന്നു കഴിഞ്ഞാൽ
കൊഴിഞ്ഞു താഴെ എത്തുന്ന
ചെറുമാത്രകളിൽ പോലും
കറങ്ങുന്ന ഒരു മേൽ പങ്കയായി
ജോലി ചെയ്യുന്നുണ്ട്
പാലപ്പൂവ്
എന്നാൽ അതിൽ ഒരു
ഘടികാരത്തിന്റെ
നിലച്ചകുരുക്കിട്ടാവും
പ്രണയിനിയുടെ സ്വകാര്യ
ആകാശത്തിൽ ഒരു മഴയായി
പെയ്യുവാൻ ഒന്നു
ദുർബലമാക്കി തരണേ
എന്ന് പ്രാർത്ഥിച്ചു കാത്തിരുന്ന
"ഒരു വിരസ നിമിഷം"
പ്രതീക്ഷകെട്ടു,
പാലപ്പൂമണത്തിൽ
മഞ്ഞിന്റെ
തണുത്ത ഭാഷയിൽ
ഭയത്തിന്റെ കുറിപ്പും
എഴുതി വെച്ച്
അറ്റകൈയ്ക്ക്
ആത്മഹത്യ ചെയ്തിട്ടുണ്ടാവുക!

Comments

  1. ഖദറുടുത്ത പാലപ്പൂവിനെ മനസ്സിലാകാത്തതുകൊണ്ട് ആകെ ഒരു കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്നു ഞാന്‍. പിന്നെ വരാവേ <3

    ReplyDelete
    Replies
    1. അജിത്‌ ഭായ് ക്ഷമിക്കുക അത് ഒഴിവാക്കിയിട്ടുണ്ട് "ഖദർ" ഒന്നു ലളിത വല്ക്കരിച്ചു സ്നേഹപൂർവ്വം

      Delete
  2. Oru veritta bhaavana. Best wishes.

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹപൂർവ്വം നന്ദി

      Delete
  3. Replies
    1. നന്ദി വികെ മാഷെ സ്നേഹപൂർവ്വം

      Delete
  4. പാലപ്പൂവിനാൽ തീർത്ത ഭയത്തിന്റെ ഒരു തണുത്ത ഭാഷ...!

    ReplyDelete
    Replies
    1. മുരളിഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  5. ആദ്യത്തെ ഖണ്ഡിക ഇഷ്ടപ്പെട്ടു. രണ്ടാമത്തേതത്ര മനസ്സിലായില്ല..
    ആരാണ് ആത്മഹത്യ ചെയ്തത് എന്നൊരു ചോദ്യം ബാക്കി..

    ReplyDelete
    Replies
    1. നന്ദി കല്ലോലിനി എഴുതുന്നതിന്റെയും വായനയുടെയും ഇടയിൽ സംഭവിക്കുന്ന ഒരു തെറ്റാണു ചൂണ്ടിക്കാട്ടിയത് അത് ഒരു ചെറിയ സൂചനയിലൂടെ തിരുത്തിയിട്ടുണ്ട് വായനക്ക് അഭിപ്രായത്തിനു ഒരിക്കൽ കൂടി നന്ദി

      Delete
    2. വിലപ്പെട്ടതായി പാലപ്പൂവ് കരുതുന്ന ഒരു "നിമിഷം" തന്നെയാണ് വിരസം എന്ന് കരുതി ആത്മഹത്യാ ചെയ്യുന്നത് നന്ദി കല്ലോലിനി

      Delete
  6. എപ്പോഴത്തെയും പോലെ സംവേദിച്ചില്ല, എന്റെ വായനയുടെ പ്രശ്നമാകാംട്ടോ . എങ്കിലും ഈ വരികൾ ഇഷ്ടം "ഒരു മഴയായി
    പെയ്യുവാൻ ഒന്നു
    ദുർബലമാക്കി തരണേ"

    ReplyDelete
    Replies
    1. നന്ദി കീയ കുട്ടി, വായന തുറന്നു പറയുന്ന അഭിപ്രായം തരുന്നത് തന്നെയാണ് ഏറ്റവും സന്തോഷം സ്നേഹപൂർവ്വം

      Delete
  7. ഇഷ്ടപ്പെട്ടു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!