ആരും നനയുവാനില്ലാത്തത് കൊണ്ടാവണം പായൽ പിടിച്ച മഴ ആരും നീന്തുവാനിറങ്ങാത്ത ഒരു കുളത്തിലേയ്ക്ക് കുളിക്കുവാനിറങ്ങുമ്പോൾ കാൽ വഴുതി തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ് തേയ്ച്ചു ആ മുറിവുകൾ ഉണക്കിയിട്ടുണ്ടാവുക
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...