Skip to main content

ഹൈക്കുവിൽ ഒരു കൈ

1)എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം 
മഴയിലെ 
താഴെ വീഴാത്തൊരു തുള്ളിയാകണം




2)ഉറക്കത്തിനും മരണത്തിനും 
ഇടയിൽ ഗുളികയുടെ 
ഒരു കിടക്ക




3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ
ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു 
നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ്



4) വിഷം ഇല്ലാതെ കയറെടുക്കാതെ 
കുറച്ചു സമയം മാത്രം എടുത്തു 
സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ



5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ 
തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു
മരണം



6) നെഞ്ചിൽ കൊത്തിയ 
രണ്ടു മീസാൻ കല്ലുകൾക്കിടയിൽ 
സ്ത്രീത്വത്തെ അടക്കി കാലം



7) തിരയുടെ കൈ പിടിച്ചു 
കരയുടെ തിണ്ണ നിരങ്ങുന്നു
കണ്ണീരോടെ കടൽ



8) വിറച്ച ചുണ്ടുകൾ
ഒരു ചുംബനം 
പുതച്ചുറങ്ങുന്നു



9) പ്രണയിനിയുടെ മുഖം മേഘം പോലെ
സൂര്യ ചുംബനത്തിൽ 
ചിരി വെയിൽനാളം പോലെ



10) പിറന്ന ഉടനെ 
മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു 
കുഞ്ഞി മഴ


11) വൈബ്രേഷൻ മോഡിൽ ഹൃദയം 
എടുക്കുവാൻ മടിച്ചു 
മരണം



12) തൊണ്ട നനയ്ക്കുവാൻ
ചില്ലറതെണ്ടി
ആയിരത്തിന്റെനോട്ട്



13) ഒരു ചുംബനം 
ചിരിയിൽ നമ്മുടെ 
ചുണ്ട് കൊത്തുന്നു



14) സുന്ദരി മഴ 
വീണു കഴിഞ്ഞപ്പോൾ 
വെറും വെള്ളം




15)പിറന്നു വീണ മഴ കുഞ്ഞുങ്ങൾക്ക്‌ 
ഞെട്ട് തിരിച്ചിട്ടു മുല കൊടുക്കുന്നു
ഇലകൾ



16)ചുംബനം ചൂട് പിടിച്ച്‌ തീയിലേയ്ക്ക് വീണു നാം 
രതി ആണെന്നറിഞ്ഞ് 
അതണയ്ക്കാതെ സ്വയം കെട്ടു നാം




17)ശുദ്ധമഞ്ഞിൽ
ചൂട് വെയിലൊഴിചു 
കടുപ്പത്തിൽ ഒരു ചുംബനച്ചായ




18)മുടി അഴിച്ചിട്ടു നിലവിളിക്കുന്നുണ്ട്‌ വഴി ..
കൊഴിഞ്ഞു വീണ വെള്ള പുതച്ച 
പൂക്കൾ കണ്ടു




19)അകത്തു അലസിയ ഗർഭം 
ധ്യാന കുപ്പായത്തിൽ 
മുട്ടയുടെ സസ്യേതര അസഭ്യ ചിന്ത




20)രാത്രി, പരിചയമില്ലാത്ത വെട്ടം 
പേടിച്ചരണ്ടു വഴി മാറി 
ഇരുട്ട്




21)കണ്‍പീലികളാൽ കണ്ണുനീരു തുഴഞ്ഞു
വിരഹക്കടൽ കടന്നൊരു 
പെണ്ണ്




22)മഞ്ഞു വെണ്ണ 
സൂര്യന്റെ ഉറിയിൽ 
വെയിലിന് ഉണ്ണിക്കണ്ണന്റെ കള്ള ചിരി   



23)ഓരോ ചുംബനത്തിലും അടർന്നു വീണു 
ചുണ്ടുകൾ 
വാകപ്പൂക്കൾ തൻ പ്രണയപൂക്കളം




24)കടലിലേയ്ക്ക് കുളിച്ചു കയറി; 
തിര,
കരയ്ക്ക്‌ ബലി!




25)മരവുരി  
ഇല 
തണുത്ത് നാണം നനഞ്ഞ്‌ മരം




26)ചോരയിൽ കഴുകിയിട്ടും 
നെഞ്ചത്തിട്ട് ഉണക്കിയിട്ടും 
ഹൃദയത്തിൽ മാറാതെ സ്നേഹക്കറ





27)പൊള്ളുന്ന പനി
മഴ 
കൊണ്ടൊരൂഞ്ഞാൽ



28)മഴ വരുന്നുണ്ടോ 
വഴിക്കണ്ണുമായി പുഴ 
വഴിവക്കത്ത്




29)ഒരു രാവു മുഴുവൻ ഇരുട്ടിനു വെട്ടം, പുലർന്നപ്പോൾ 
മാവിൻ മൂട്ടിൽ, ഉപേക്ഷിച്ചനിലയിൽ; 
മിന്നാം മിന്നി..




30)രാത്രിവണ്ടി അറിയാതെ കടന്നു പോയി 
നിലാവിന്റെ വിരൽ പിടിച്ചു വിഷാദ ഭാവത്തിൽ 
നടന്നകലുന്നു ചന്ദ്രൻ



31)വെട്ടാനൊരുങ്ങും മഴുവിന് 
ഹസ്തദാനം 
മരക്കുട



32)മഴയത്തും എടുക്കാതെ 
പുഴയത്തും കുടിക്കാതെ ജലമില്ലാത്തിടത്
ജടുതിയിൽ ഒരു വേനൽദാഹം



33)നിലാവിന്റെ പകർപ്പിൽ
മനസ്സെന്ന്
സാക്ഷ്യപ്പെടുത്തൽ



34)വെളുക്കെ ചിരിക്കുന്നുണ്ട് 
കണ്ണുകൾ
കറുപ്പൊളിപ്പിച്ചു




35)മാവ് പരുവപ്പെടുത്തി 
മനസ്സിൽ ചുട്ടടുക്കുന്നു 
കനൽ ചിതചിന്തകൾ




36)ചുണ്ടത് വിരിഞ്ഞിട്ടുണ്ടോരുമ്മ 
ആരും കാണാതെ 
നിന്റെ ചിരിയിൽ ചൂടിക്കാൻ!




37)ഒരു പുൽനാമ്പിന്റെ കൈ പിടിച്ചു; 
നടക്കുന്നു, തളർന്നു പോയൊരു- 
ജീവിതം.




38)വഴിമാറാത്ത പ്രകാശം 
അന്ധന്റെ 
സൗമ്യവഴി




39)മഴയെഴുതി 
മിന്നൽ
മിഴികൾ



40)ഇരുചക്ര ശലഭ വാഹനം 
ഹെൽമെറ്റു വെയ്ക്കാൻ 
നീ മറന്നുവോ പുഷ്പമേ?



41)പലചരക്കു കടയിൽ
കടം പെരുകി കടൽ
എഴുതിത്തള്ളാൻ സുനാമി




42)മഴ നനഞ്ഞ മരങ്ങൾ 
ഇലപ്പീലി നീർത്തി
നടനം



43)കൂട്ടി വച്ച പണത്തിൽ 
പെറ്റു പെരുകി 
ദാരിദ്യത്തിന്റെ രോഗാണു




44)നുണക്കുഴിയിൽ നാണം 
ചാലിച്ച് കവിളത്ത് 
മുഖക്കുരുഉമ്മ




45)ഉറഞ്ഞിട്ടും വിറയ്ക്കാതെ സൗമ്യമൌനം 
ഒന്ന് ചൂടാക്കുമ്പോൾ വിറച്ചു സ്വയം നഷ്ടപ്പെട്ടു 
തിളച്ചദേഷ്യം




46)മാങ്ങയാടി 
സമയം പഴുത്തു 
മാവിനെ ചിതയിലേക്കെടുത്തു




47)രാത്രി, പരിചയമില്ലാത്ത വെട്ടം 
പേടിച്ചരണ്ടു വഴി മാറി 
ഇരുട്ട്




48)ജലനീല ശംഖൂതി 
കടൽകൃഷ്ണൻ
തിരകര യുദ്ധം തുടങ്ങി




49)അകം പൊള്ളയായ തുള്ളികൾ 
പുറം പൊള്ളിച്ചു 
കള്ള മഴ




50)ശമ്പളമേ നീ 
വർണ്ണ ശബളിമ പകരാത്ത 
സ്വയം വെളുക്കുന്ന അലക്കുസോപ്പോ?




51)കസ്തൂരി രംഗൻ റിപ്പോർട്ട് 

മരക്കുരിശിൽ 
നിന്ന് മരം പിൻവലിച്ചു
സമരം



52)ഒരു ശവം കൊളുത്തി വലിക്കുന്നു

കഴുത്തിൽ കുരുക്കിട്ടു 
മരിച്ച ബീഡി



53)വിവസ്ത്രരായി കെട്ടി പുണർന്നു തിര

കടലിന്റെ നീല ചിത്രം ആസ്വദിച്ച്
കര


54)രാജൻ എന്ന് പേരുള്ള മഞ്ഞുതുള്ളി തിരഞ്ഞ് 

ഇലകളിൽ ഉരുളുന്നു 
ഒരച്ഛന്റെ കണ്ണുനീർ



55)കണക്കു കൂട്ടൽ തെറ്റിച്ചു മഴ

വഴി കാണിച്ചു കൊടുത്ത് മിന്നൽ
ഒച്ചയെടുത്ത്‌ ഇടി



56)മഴ പകുത്തു നമ്മളെ 

ഇടവപ്പാതിയായി 
പുണർന്നു പ്രണയിച്ചു നാം വെള്ളമായി



57)കൊത്തംകല്ലാടി കുട്ടി 

മഴത്തുള്ളിയാടി
കല്ല്‌


58)കൂട് വില്പ്പനയ്ക്ക് 

തെരുവിന്റെ ചില്ലയിലേയ്ക്ക്
ഒരു തൂക്കണാം കുരുവി കുടുംബം


59)കൃഷ്ണന്റെ ചുണ്ടിൽ 

ഒരോടക്കുഴൽ
ചിരി



60)നിലാവ് കൊണ്ടൊരു താരാട്ട് തഴുകി 
സ്വപ്നം കൊണ്ടോരുമ്മപുതച്ചു
ഉണ്ണിരാവിനു സുഖസുഷുപ്തി




നീ അഴിച്ചിട്ട മുടി മാത്രമേ
ഇപ്പോഴും എന്റെ നെഞ്ചിലുള്ളൂ
അതാണെന്റെ നെഞ്ചുറപ്പും



നട്ടെല്ലൊഴിവാക്കി മഴു; 
പുഴുവായി ഇഴയുന്നു മരങ്ങളിൽ ..
തിരഞ്ഞെടുപ്പ്



ഇലമുടി മാടി ഒതുക്കി 
വെയിൽ കണ്ണിൽ 
കള്ളനാണം



നീ വിരൽ മുറിച്ചു 
സീമന്ത രേഖയിൽ പുരട്ടുന്ന 
ചോരയായി ഇറ്റുന്നു ഞാൻ



കത്തുന്ന വിശപ്പ്‌ 
അണയ്ക്കാൻ വിയർപ്പ്
തെരുവിൽ ചുവപ്പണിഞ്ഞ ചുണ്ട്


മഴത്തുള്ളിയ്ക്ക് കൈയും നീട്ടി
തെരുവിൽ, വെയിലുടുത്ത 
മഴവിൽ കുട്ടി



തൊട്ടടുത്ത നിമിഷം ജീവിച്ചിരിക്കുവാൻ 
അനുനിമിഷവും ഏതോ മരത്തിന് 
ശ്വാസം കൊണ്ടരപേക്ഷ


മഞ്ഞു; മരത്തിൽ മഴത്തുള്ളി നട്ടു
വെയിൽ കിളിർത്തു
കിളി പൂപറിച്ചു


മേഘശിലകളിൽ 
ചുണ്ടുളിയാൽ ചുംബനഅളവിൽ
ഒറ്റസ്തന മഴത്തുള്ളിശിൽപം


മഴ 

ഒരു കൂട്ടം 
ആശ്ചര്യ ചിഹ്നങ്ങൾ

Comments

  1. Replies
    1. അജിത്‌ ഭായ് നിറഞ്ഞ സന്തോഷം നന്ദി

      Delete
  2. മനോഹരമായിരിക്കുന്നു എല്ലാ ഹൈക്കുവും.
    വിവിധ ഭാവങ്ങളെയെല്ലാം വളരെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം വായനയ്ക്ക് അനുഗ്രഹത്തിന്

      Delete
  3. Replies
    1. റാംജി വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  4. ഇന്ദ്രിയബദ്ധമായ ലോകജീവിതത്തിന്റെ സൂക്ഷ്മപ്രകൃതിയിലേക്ക് കണ്ണ് തുറക്കുന്നതും, അതിന്റെ ആന്തരികതയിലേക്ക് ചൂഴ്ന്നിറങ്ങിച്ചെല്ലുന്നതുമായ ആത്മാവിന്റെ ശബ്ദമാണ് ഹൈക്കു കവിതകൾ ...... ഒരനുഭവത്തിന്റെ അന്തർദർശനം മൂന്നു വരികളിലൂടെ പകർന്നുതരുന്ന ആ ഹൈക്കു പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനാവാൻ ഇതെഴുതിയ കാവ്യമനസ്സിന് എന്തുകൊണ്ടും അർഹതയുണ്ട്

    ReplyDelete
    Replies
    1. മാഷുമാരുടെ അനുഗ്രഹം പ്രോത്സാഹനം സ്കൂൾ കലാലയം കഴിഞ്ഞും ആ സ്നേഹം അനുഭവിക്കുന്നതിന്റെ സന്തോഷം മറച്ചു വയ്ക്കുന്നില്ല വളരെ നന്ദി സ്നേഹം മാര്ഗ നിർദേശങ്ങൾക്ക് പ്രദീപ്‌ മാഷെ

      Delete
  5. ഓരോ വരികളിലും
    മരണത്തിനുപ്പു
    വിളയുന്നു!! rr

    ReplyDelete
  6. തിരയുടെ കൈ പിടിച്ചു
    കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ ഇതാണ് ഏറെ പിടിച്ചത് ....

    ReplyDelete
  7. എല്ലാം നല്ല കിടുക്കനായിട്ടുണ്ട് ഭായ്. 7,11,12 & 14ഏറെ ഇഷ്ടമായി.


    ശുഭാശംസകൾ....

    ReplyDelete
  8. ഹൈകു പ്രവേശം നന്നായിരിക്കുന്നു.

    ReplyDelete
  9. ഹൈകു പ്രവേശം നന്നായിരിക്കുന്നു.

    ReplyDelete
  10. "എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം
    മഴയിലെ
    താഴെ വീഴാത്തൊരു തുള്ളിയാകണം" പുനര്‍വായന ആവശ്യം എന്ന് തോന്നുന്നു :(

    ReplyDelete
  11. ഏഴാമത്തെ വരികള്‍ ഒരുപാട് ഇഷ്ടമായി . PRAVAAHINY

    ReplyDelete
  12. ഇതെന്താണ് ഹൈക്കുകളുടെ പാസ്സിംഗ് ഔട്ട്‌ പരേഡോ ...

    ReplyDelete
  13. ഇവിടെ ലണ്ടനിൽ ട്യൂബ് ട്രെയിനുകളിൽ
    അനേകം ഹൈക്കു വരികൾ കാണാം.... ആരും വായിച്ച് പോകും
    പിന്നെ
    ഇതിലും കൊച്ചു വാക്കുകളിൽ
    ഒളിഞ്ഞിരിക്കുന്ന അനേകം കവിതകൾ കണ്ടു
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  14. ആരാ ഇപ്പൊ പറഞ്ഞേ ഒരു കൈ എന്ന് ...ഇതൊരായിരം കൈയ്യാണ് ട്ടോ ഹൈക്കുവിൽ ...അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...