Skip to main content

പ്രണയം മഴപ്പതിപ്പ്

പെണ്ണേ നീ നനയുവാൻ എപ്പോഴും കൂടെ ഉണ്ടെങ്കിൽ 
എനിക്കൊരു മഴയായി പെയ്താലെന്താ?
ഓരോ തുള്ളിയും നുണയുവാൻ നീ കൂടെ ഉണ്ടെങ്കിൽ 
മഴ, ചുംബനം പോലെ ആയാലെന്താ
ചൂടോടെ തോർത്തുവാൻ നിൻ മിഴി കൂടെ ഉണ്ടെങ്കിൽ 
അധരം കൊണ്ടൊരാലിംഗനമായാലെന്താ 
ഇനി നിന്റെ മിഴിയിലെങ്ങാനും വീണു ഞാൻ കരഞ്ഞാൽ 
ചുണ്ടിതൾ പനിനീർപ്പൂ തന്നാലെന്താ
പിന്നെ പൂരത്തിന് കുടമാറ്റം പോലെ 
പരസ്പരം നമ്മേ വെച്ചുമാറി മാറിമറന്നാലെന്താ 
അവസാനം മഴ ഒന്ന് മാറണം എന്ന് തോന്നുമ്പോൾ മാത്രം 
നമുക്ക് മഴവിൽ നിറമായ്‌ തോർന്നാലെന്താ?

എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ 
ഒറ്റത്തുള്ളിയുള്ള മറ്റൊരു  മഴയാകുമെങ്കിൽ മാത്രം  !!!

Comments

  1. പ്രണയക്കുളിരഴകു വിടർത്തിയ കാവ്യമഴ..!!

    നല്ല കവിത.പ്രണയാർദ്രമായ വരികൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഓരോ കവിതയിലൂടെ കൂടെ ഉള്ളതിന്റെ സന്തോഷം സ്നേഹം നന്ദി പൂർവ്വം

      Delete
  2. പരസ്പരം മാറി മഴ നനയാം

    നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. നിധീഷ് കൂടെ ഉള്ളതിൽ വളരെ സന്തോഷം സ്നേഹം

      Delete
  3. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടനെ ഇടയ്ക്ക് മിസ്സ്‌ ചെയ്തപ്പോൾ ഒന്ന് തിരക്കണം എന്ന് തോന്നി വീണ്ടും കഴിഞ്ഞ ഒന്ന് രണ്ടു പോസ്റ്റിൽ കണ്ടത്തിൽ വളരെ സ്നേഹം സന്തോഷം

      Delete
  4. മനസ്സും ഹൃദയവും തുടിക്കുന്ന ഈ അവസ്ഥയെ അല്ലെ പ്രണയം എന്നു പേരിട്ടു വിളിക്കുന്നത്.... നിശ്വാസം പതിവുതെറ്റിക്കുന്നില്ല

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷിന്റെ വടിയെ ഒരു ചെറിയ പേടി ഉണ്ടായിരുന്നു എന്തായാലും ആശ്വാസം മാഷേ സ്നേഹപൂർവ്വം

      Delete
  5. Replies
    1. സാജൻ വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  6. എന്നാല്‍പ്പിന്നെ പ്രണയമഴ

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഇവിടെ മഴയാണ് വിസിറ്റ് വിസയിൽ വന്നതാവും നന്ദി സ്നേഹം

      Delete
  7. ആറാമത്തെ വരിയിലൊരു പൊരുത്തക്കേട് തോന്നിയത്
    മാറ്റിനിര്‍ത്തിയാല്‍ കവിത കേമം.. ഭാവുകങ്ങള്‍..!

    ReplyDelete
    Replies
    1. അത് ഒരു പൊരുത്തക്കേട് തന്നെയാണ് അലി ഭായ് ഞാൻ പറഞ്ഞത് തെറ്റിപോയതാണ് ഉദ്ദേശിച്ചത് മഴ നിന്റെ കണ്ണീരിന്റെ മുമ്പിൽ ഒന്നുമല്ല എന്നാണ് സാരമില്ല പോട്ടെ അലിഭായ് ആദ്യ വരവ് വായന വളരെ സന്തോഷം

      Delete
  8. മഴ ആവട്ടെ...എന്തോ നന്നേ പിടിച്ചില്ല മഴ

    ReplyDelete
    Replies
    1. കാത്തീ ഉള്ളത് പറയാല്ലോ എനിക്കും ഒരു മഴ കണ്ടപ്പോൾ പനിപിടിച്ചു എഴുതിപോയതാണ് നന്ദി കത്തി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  9. ഇക്കൊല്ലവും പോസ്റ്റുകളാൽ
    ബ്ലോഗെഴുത്തിൽ
    റെക്കേഓർഡ് ഭേദിക്കും അല്ലെ ഭായ്

    ReplyDelete
    Replies
    1. മുരളിച്ചേട്ട ഇത്തവണ ഇല്ല ഒരു കവിതാസൂത്രണം നടപ്പിലാക്കുന്നുണ്ട് ഇത്തവണ
      വായനക്ക് അഭിപ്രായത്തിനു ഈ സ്നേഹത്തിനു വളരെ നന്ദി

      Delete
  10. എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ
    ഒറ്റത്തുള്ളിയുള്ള മറ്റൊരു മഴയാകുമെങ്കിൽ മാത്രം !
    Angane enkil maathram...:) Good.

    ReplyDelete
  11. വളരെ മനോഹരം...സാധാരണ കാന്നാറുള്ള കടുപ്പം വിട്ട്, പെട്ടെന്ന് ഹൃദയത്തിലേക്ക് എത്തീട്ടോ...

    ReplyDelete
  12. മഴ ..അതെല്ലാര്‍ക്കും ഒരു വീക്ക്‌നെസ് ആകാന്‍ എന്തായിരിക്കും കാരണം ? ഞാന്‍ അതാ അആലോചിക്കുന്നത്..

    ReplyDelete
  13. നല്ല കവിത...ആശംസകൾ ബൈജു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!