Skip to main content

ഉടൽമടുപ്പിലേയ്ക്കൊരു യാത്ര

തീക്കൊള്ളി കൊണ്ട്
തല ചൊറിഞ്ഞ ഒരു തീപ്പെട്ടി
നിലത്തു 
തകർന്നു കിടക്കുന്നു

അതിനടുത്ത്
അടക്കുവാനുള്ള ശവം പോലെ
തീയണഞ്ഞൊരു കമ്പ്
അടക്കം കാത്തു കിടക്കുന്നു

കടന്നു പോകുന്ന
തീവണ്ടിയ്ക്കെല്ലാം
തല വെച്ച്,
രണ്ടായി പിളർന്നിട്ടും
മരിക്കാൻ പോലും 
അറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്നു

ഉടൽമടുപ്പെന്ന 
സ്ഥലത്തേയ്ക്ക്
വായ്ക്കരിയുടെ ടിക്കെറ്റും
വാങ്ങി
അവസാനം 
എന്താണെന്നറിയാതെ;
ജീവിതം,
അപ്പോഴും
തിരക്കിട്ട് 
മരണയാത്ര തുടരുന്നു ...

Comments

  1. മരിച്ചു കിടക്കുന്നതും മടുപ്പിക്കുമോ..?

    ReplyDelete
  2. കടന്നുപോവുന്ന തീവണ്ടികൾക്കെല്ലാ തലവെക്കുന്ന റെയിൽപ്പാളങ്ങൾ !!! - അതൊരു സൂപ്പർ നിരീക്ഷണമാണ്....

    പതിവു തെറ്റിക്കാതെ നല്ല കവിത......

    ReplyDelete
  3. മരണം എന്നെന്നറിയാതെയുള്ള യാത്ര...
    ആശംസകള്‍

    ReplyDelete
  4. Exactly ...life is a journey to death

    ReplyDelete
  5. അറിഞ്ഞിട്ടും തലവെച്ച് കൊടുത്തുകൊണ്ട്....
    ശക്തമാണ് വരികള്‍.

    ReplyDelete
  6. ആദമിൻ മക്കൾ തൻ തുടർ യാത്ര...

    വളരെ നന്നായി എഴുതിയിരിക്കുന്നു.


    ശുഭാശംസകൾ....

    ReplyDelete
  7. എന്തായാലും മരിക്കുന്നത് വരെയല്ലേയുള്ളൂ

    ReplyDelete
  8. എല്ലാ വായനയ്ക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു എല്ലാവർക്കും നന്ദി സ്നേഹപൂർവ്വം

    ReplyDelete
  9. മരണം മാത്രമാണ് നമുക്ക് ജനനത്തില്‍ കൂടി കിട്ടുന്ന ഒരേയൊരു നിശ്ചയമുള്ള കാര്യം എന്ന് ഒരു പറച്ചില്‍ ഉണ്ട് :) അതുകൊണ്ട് നമുക്കും അങ്ങനെ തന്നെ ആ ടിക്കറ്റ്‌ എടുത്തു അങ്ങോട്ടേക്ക് പോകാം ;)

    ReplyDelete
  10. മരിക്കാൻ പോലും
    അറിയാത്തപാളം,
    ആത്മഹത്യ ചെയ്ത
    സംതൃപ്തിയോടെ
    വഴിയിൽ
    തളർന്നു കിടക്കുന്നു... Great one!!!

    ReplyDelete
  11. കടന്ന് പോകുന്ന വണ്ടിക്കൊക്കെ തല വെയ്ക്കുന്ന റെയില്‍പ്പാളങ്ങള്‍... ഇഷ്ടപ്പെട്ടു.. ഈ പ്രയോഗവും ... ഈ കവിതയും..

    ReplyDelete
  12. എന്നും മരണയാത്രകൾ
    തുടർന്നുകൊണ്ടെയിരിക്കുന്നൂ‍ൂ.....

    ReplyDelete
  13. എല്ലാ അഭിപ്രായത്തിനും വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ അധികം സ്നേഹത്തോടെ നന്ദി

    ReplyDelete
  14. കടന്നു പോകുന്ന
    തീവണ്ടിയ്ക്കെല്ലാം
    തല വെച്ച്,
    രണ്ടായി പിളർന്നിട്ടും
    മരിക്കാൻ പോലും
    അറിയാത്തപാളം,
    ആത്മഹത്യ ചെയ്ത
    സംതൃപ്തിയോടെ
    വഴിയിൽ
    തളർന്നു കിടക്കുന്....കണ്ടിട്ടും അറിയാത്ത കാഴ്ച....

    ReplyDelete
    Replies
    1. ശ്രീകുമാർ നന്ദി സന്തോഷം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!