കണ്ഠം ഇടറുമ്പോഴും
രാവ് ഒരു പൂവാണെങ്കിൽ
സന്ധ്യ അതിന്റെ മൊട്ടാണെന്ന്
ഭംഗിവാക്ക് പറഞ്ഞു
പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം
കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം
കൈകൂപ്പി തൊഴുതപ്പോഴും
പിടച്ചിട്ടും അണയാതെ
കത്തിനിന്ന ദീപമൊരു നിലവിളക്കാകണം
കാലിടറുമ്പോഴും
നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ
ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത്
എന്നോ വിരമിച്ച
നരച്ചൊരു പോക്കുവെയിലാകണം
പിരിയുമ്പോൾ നിറഞ്ഞ
വയസ്സായ കണ്ണിൽ
കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും
കാഴ്ചകൾ ഒന്നും തെളിയാതെ
നിന്നപ്പോൾ
അകലെ നിന്ന് കൈവീശികാണിച്ചതായി
തോന്നിയതൊരു ചാറ്റൽ മഴയാകണം
അപ്പോൾ കരയുവാനാവാതെ
കവിളിൽ തൊട്ടുതലോടിയത്
ഒഴുകുവാനാകാതെ
തളർന്നു കിടന്നുപോയൊരു
വാതം പിടിച്ച പുഴയാകണം
അപ്പോഴും ഒരു ഈശ്വര പ്രാര്‍ത്ഥന
മുഴക്കിയതായി തോന്നിയത്
മഴ മറൊന്നൊരു
പഴകിയ വേഴാമ്പലാകണം
കാത്തു കിടന്നു മുഷിഞ്ഞപോലെ
അവസാനം
സമയത്തിന്റെ വിരലുപിടിച്ചു
സാവകാശം നിഴലിലേയ്ക്ക്
നടന്നകന്നത്
സ്വന്തമായി നട്ട ഏതോ മരത്തിന്റെ
ഉണങ്ങിയ തണലാകണം
എന്നിട്ടും പോകേണ്ടത്
എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ
ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു
ഒറ്റയ്ക്ക് കാത്തു നിന്ന്
അടുത്തൂണ്‍ പോലും ഇല്ലാതെ
കണ്ണ് കലങ്ങി
മുഖം ചുവന്നു
പച്ചപ്പ് വറ്റി
തൊണ്ട വരണ്ടു
യാത്ര പോലും പറയുവാനാകാതെ
പിരിയേണ്ടി വരുന്നത്
അഹോരാത്രം പണിയെടുത്തൊരു
പാവം പ്രകൃതിയ്ക്ക് തന്നെയാവണം!
രാവ് ഒരു പൂവാണെങ്കിൽ
സന്ധ്യ അതിന്റെ മൊട്ടാണെന്ന്
ഭംഗിവാക്ക് പറഞ്ഞു
പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം
കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം
കൈകൂപ്പി തൊഴുതപ്പോഴും
പിടച്ചിട്ടും അണയാതെ
കത്തിനിന്ന ദീപമൊരു നിലവിളക്കാകണം
കാലിടറുമ്പോഴും
നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ
ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത്
എന്നോ വിരമിച്ച
നരച്ചൊരു പോക്കുവെയിലാകണം
പിരിയുമ്പോൾ നിറഞ്ഞ
വയസ്സായ കണ്ണിൽ
കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും
കാഴ്ചകൾ ഒന്നും തെളിയാതെ
നിന്നപ്പോൾ
അകലെ നിന്ന് കൈവീശികാണിച്ചതായി
തോന്നിയതൊരു ചാറ്റൽ മഴയാകണം
അപ്പോൾ കരയുവാനാവാതെ
കവിളിൽ തൊട്ടുതലോടിയത്
ഒഴുകുവാനാകാതെ
തളർന്നു കിടന്നുപോയൊരു
വാതം പിടിച്ച പുഴയാകണം
അപ്പോഴും ഒരു ഈശ്വര പ്രാര്‍ത്ഥന
മുഴക്കിയതായി തോന്നിയത്
മഴ മറൊന്നൊരു
പഴകിയ വേഴാമ്പലാകണം
കാത്തു കിടന്നു മുഷിഞ്ഞപോലെ
അവസാനം
സമയത്തിന്റെ വിരലുപിടിച്ചു
സാവകാശം നിഴലിലേയ്ക്ക്
നടന്നകന്നത്
സ്വന്തമായി നട്ട ഏതോ മരത്തിന്റെ
ഉണങ്ങിയ തണലാകണം
എന്നിട്ടും പോകേണ്ടത്
എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ
ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു
ഒറ്റയ്ക്ക് കാത്തു നിന്ന്
അടുത്തൂണ്‍ പോലും ഇല്ലാതെ
കണ്ണ് കലങ്ങി
മുഖം ചുവന്നു
പച്ചപ്പ് വറ്റി
തൊണ്ട വരണ്ടു
യാത്ര പോലും പറയുവാനാകാതെ
പിരിയേണ്ടി വരുന്നത്
അഹോരാത്രം പണിയെടുത്തൊരു
പാവം പ്രകൃതിയ്ക്ക് തന്നെയാവണം!
പ്രകൃതിയുടെ ഭാവഭേദങ്ങള്‍ വരികളില്‍ പകര്‍ത്തി.
ReplyDeleteപല വരികളും വേണ്ടത്ര ശോഭിച്ചില്ല,
അഞ്ചാമത്തെ വരിയിലെ 'മൈക്ക്' കവി ഉദ്ദേശിച്ചത് ഇപ്പോഴും
മനസ്സിലാവുന്നില്ല.
ഒരുപക്ഷേ ഇനി കവിതയിലുള്ള എന്റെ അറിവില്ലായ്മയാവാം.
പ്രകൃതി, അതിന്റെ ദൈന്യഭാവവങ്ങള് വരികളിലൂടെ പകര്‍ത്തുന്നതില്‍ നൂറ്ശതമാനമൊന്നും വിജയിച്ചുവെന്ന് അഭിപ്രായപ്പെടുന്നില്ലെങ്കിലും മൊത്തത്തില്‍ എനിക്കിഷ്ടമായി.
എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.
അലി ഭായ് വളരെ സന്തോഷം മനസ്സ് തുറന്നു പറയുന്ന സത്യസന്ധമായ അഭിപ്രായത്തിനു. വരികൾ മുഴച്ചു നില്ക്കുന്നു എന്ന് മനസിലാക്കുന്നു ഇനിയുള്ള രചനകളിൽ മെച്ചപ്പെടുത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
Deleteമൈക് ഇവിടെ മൈക് വിടാതെ എന്തിലും കേറി ഭംഗിവാക്ക് പറയുന്ന ഔപചാരികതയുടെ വെറും ഉടയുന്ന ആശംസ പ്രസംഗകൻ ആണ് എന്തിനും ഇപ്പൊ ഒരു ചടങ്ങും പ്രസംഗവും ഉണ്ടാവുമല്ലോ അതാണ് ഞാൻ ഉദേശിച്ചത് അത് മുഴച്ചു പോയതിൽ ഖേദിക്കുന്നു വളരെ സന്തോഷം ഇത്തരം അഭിപ്രായങ്ങൾ വളരെ ഉപകാരമാണ് പുതിയ വരികൾ എഴുതാനിരിക്കുമ്പോൾ
മൈക് എന്നതിന് പകരം 'ഉച്ചഭാഷിണി' എന്നായിരുന്നു പ്രയോഗമെങ്കില്‍ ഈ ഒരു കണ്ഫ്യൂഷന് എനിക്ക് വരില്ലായിരുന്നു. മലയാളകവിതയില്‍ വളരെ അത്യന്താപേക്ഷിക സന്ദര്‍ഭങ്ങളില്‍ അല്ലാതെ ഇത്തരം വാക്കുകള്‍ കടന്നുകൂടുമ്പോള്‍ ഒരു ഭംഗികുറവ് അനുഭവപ്പെടുന്നു. എന്റെ അഭിപ്രായം തെറ്റിദ്ധരിക്കാതെ
Deleteഎന്നോട് പ്രതികരിച്ചതിന് ഏറെ നന്ദി.
തുടര്‍ന്നും താങ്കളുടെ മനോഹരമായ കവിതകള്‍ എന്നെപ്പോലുള്ള വായനക്കാര്‍ക്ക് എന്നും ആഹ്ലാദപ്രദമാകട്ടെ എന്ന ആശംസയോടെ.. -അക്കാകുക്ക-
എന്റെ ചെറിയ ഒരു സംശയം കൂടി ഞാൻ ഇവിടെ പങ്കു വച്ചോട്ടെ മൈക്ക് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സില്‍ വരുന്ന ഒരു സങ്കല്പം ആ കോളാമ്പി മൈക്കും പിന്നെ മൈക്രോ ഫോണ്‍ ഇത് രണ്ടുമാണ് പക്ഷെ ഉച്ച ഭാഷിണി എന്ന് പറയുമ്പോൾ മനസ്സില്‍ ഓടി വരുന്നത് ആ കോളാമ്പി മൈക്ക് മാത്രമാണ് എന്റെ മനസ്സില്‍ ഉള്ള സങ്കല്പം ആ സ്റ്റീൽ സ്റ്റാൻഡിൽ മൈക്രോ ഫോണ്‍ വിടാതെ നില്ക്കുന്ന ഒരു മനുഷ്യനാണ് അപ്പോൾ ഉച്ചഭാഷിണി എന്ന് കൊടുക്കുമ്പോൾ ആ കോളാമ്പി മൈക്ക് ഇടയ്ക്കു കയറുന്നുണ്ട് അങ്ങിനെ ഒരു ധർമ സങ്കടത്തിലാണ് എന്തായാലും ഈ സ്നേഹത്തിനും പിന്തുണക്കും നന്ദി സ്നേഹം അലി ഭായ്
DeleteBhaavana... bhaavana.
ReplyDeleteAashayadaaridryam illaatha bhaavana.
Aashamsakal.
ഡോക്ടർ വളരെ സന്തോഷം ഓരോ കയ്യൊപ്പും വളരെ പ്രചോദനമാണ് വളരെ നന്ദി സ്നേഹം
Deleteപിരിയുമ്പോൾ നിറഞ്ഞ
ReplyDeleteവയസ്സായ കണ്ണിൽ
കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും
കാഴ്ചകൾ ഒന്നും തെളിയാതെ
നിന്നപ്പോൾ
അകലെ നിന്ന് കൈവീശികാണിച്ചതായി
തോന്നിയതൊരു ചാറ്റൽ മഴയാകണം
മുരളീഭായ് എത്രയോ ദൂരത്താണെങ്കിലും ഈ വിളിപ്പുറത്ത് ഉള്ളത് പോലെ ഉള്ള ഈ കടന്നു വരവ് വളരെ സന്തോഷം നന്ദി സ്നേഹം
Deleteകാണാത്തതു പലതും കാട്ടിത്തരുന്നു, ഭാവനയുടെ അനുപമവഴികളിലൂടെ സഞ്ചരിക്കുന്ന കവിയുടെ മനസ്സ്.
ReplyDeleteനല്ല കവിത.ഇഷ്ടമായി.
ശുഭാശംസകൾ....
സൌഗന്ധികം ഈ പ്രോത്സാഹനം വാക്കുകൾ വായന ഹൃദയപൂർവം ഏറ്റു വാങ്ങുന്നു നന്ദി സ്നേഹം
Deleteരാത്രി എന്ന പൂവിന്റെ മൊട്ടായ സന്ധ്യ
ReplyDeleteവാതം പിടിച്ചു തളർന്ന ഒഴുക്ക് നിലച്ച പുഴ
പ്രാർത്ഥന മുഴ്ക്കുന്ന വേഴാമ്പൽ
അകലെ നിന്ന് കൈകാണിക്കുന്ന ചാറ്റൽ മഴ
എല്ലാം ഇഷ്ടപ്പെട്ടു അസൂയ തോന്നത്തക്ക വിധം മനോഹരമായ ഭാവന
പക്ഷെ പല വാക്കുകളും അധികപെറ്റായി തോന്നി
മൈക്ക്
ഉണങ്ങിയ തണൽ
ഒരു പക്ഷേ കവി ഉദ്ദേശിച്ചത് എനിക്ക് മനസിലാവാത്തതിനാലാവാം
നിധീഷ് വളരെ നന്ദി സ്നേഹം വായനക്ക് മൈക്ക് ഞാൻ മുകളിൽ വിശദീകരിച്ചു ഉണങ്ങിയ തണൽ ഭംഗിക്ക് വേണ്ടി വെട്ടി ഒതുക്കപെട്ട വഴിയരികിലെ മരങ്ങളെ തന്നെയാണ് ഓരോ പ്രാവശ്യവും കൊതി നിരത്തുന്ന ശിഖരങ്ങൾ വായനക്ക് വിശദീകരിക്കുവാൻ ഒരു അവസരം തന്നതിന് എല്ലാത്തിനും നന്ദി സ്നേഹപൂർവ്വം
Deleteപരിണാമത്തില്‍ പലതും രൂപവും ഗതിയും മാറി വന്നേക്കാം.
ReplyDeleteറാംജിഭായ് വളരെ സന്തോഷം വായനക്കും അത് കഴിഞ്ഞു കുറിച്ചിടുന്ന വരികൾക്കും പ്രോത്സാഹനത്തിനും സ്നേഹപൂർവ്വം
Deleteമൊത്തത്തില്‍ ഇഷ്ടമായി.. പക്ഷെ,ഇടയ്ക്കെന്തോ പ്രശ്നമുള്ളത് പോലെ.. എന്റെ പ്രശ്നവും ആകാം..
ReplyDeleteകുറച്ചു വർണനകൾ വികാര പ്രകടനങ്ങൾ മുഴച്ചു പോയതായി മനസിലാക്കുന്നു അതാവും ഡോക്ടർ ഒരു ക്ലാസ്സ് ഫോര്‍ ജീവനക്കാരനായി ഞാൻ മനസ്സിൽ കണ്ടു ഏറ്റവും മുകളിൽ ഉള്ള വരുടെ പോലും മനസ്സാക്ഷി സൂക്ഷിപ്പുകാരൻ സുപ്രധാന താക്കോലും രേഖകളും പോലും അവരുടെ കയ്യില സുരക്ഷിതമായിരിക്കും അവരെ കുറിച്ച് നൂറു നാവാവും നല്ല പ്രായം ഉണ്ടാവും പക്ഷെ അവർ ഇറങ്ങി കഴിഞ്ഞാല എല്ലാം ഒരു ഔപചാരികതയിൽ ഒതുക്കി കൈ കൊടുത്തു പറഞ്ഞു ഇവിടും വെറും അന്യനാണ് അയാൾ ആ നിമിഷം മുതൽ അത് പ്രകൃത് ആയി സങ്കല്പ്പിച്ചു എഴുതി അതാണ് കുളം ആയതു (സർവകലാശാല എന്നാ സിനിമ കണ്ടിട്ടുണ്ടോ അതിൽ ഉണ്ട് ഇത് പോലെ ഒരു ജീവനക്കാരൻ) ആ രംഗം എന്നെ സ്വാധീനിച്ചിട്ടുണ്ട് നന്ദി ഡോക്ടർ സ്നേഹപൂർവ്വം
Deleteനല്ല വരികൾ ...ആശംസകൾ
ReplyDeleteഅശ്വതി നന്ദി വായനയ്ക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം
Deleteപുതുമയുള്ള കാവ്യബിംബങ്ങൾ .....
ReplyDeleteഅതു ചേർത്തു വെച്ച രീതി .....
വരികളും കാവ്യകൽപ്പനകളും സൃഷ്ടിച്ചെടുക്കുന്ന ഭാവലോകം.....
ഇതൊക്കെയാണ് ഞാൻ ആസ്വദിച്ചത് . ഈ കവിത കൂടുതൽ വിലയിരുത്തപ്പെടേണ്ടതുണ്ട് . ആശംസകൾ ബൈജു
പ്രദീപ് മാഷേ വായനക്കും അഭിപ്രായത്തിന്റെ വെളിച്ചത്തിനും ഒരു മാഷോടെന്ന പോലെ ഇപ്പോഴും തനി വിദ്യാർത്ഥി ആയി കടപ്പെട്ടിരിക്കുന്നു സ്നേഹപൂർവ്വം
Deleteഅര്‍ത്ഥവത്തായ വരികള്‍
ReplyDeleteഇഷ്ടപ്പെട്ടു
ആശംസകള്‍
തങ്കപ്പൻ ചേട്ടാ വായനയ്ക്കും അനുഗ്രഹം പോലെ പകരുന്ന അഭിപ്രായത്തിനും പ്രോത്സാഹനത്തിനും സ്നേഹപൂർവ്വം
Deleteകരയാതെ അകലാതെ
ReplyDeleteനിന് മടിതട്ടിലലിയാന്
കാത്തു നിന്നതൊരു
വിസ്മയത്തിന്....
മന്ദാരമാകണം,,,rr
റിഷ നന്ദി സ്നേഹപൂർവ്വം
Deleteവ്യത്യസ്തതയുള്ള വരികളും ബിംബങ്ങളും. കവിത ഇഷ്ടമായി.
ReplyDeleteJoselet Mamprayil നന്ദി സ്നേഹം
Deleteനല്ല വരികള്‍. കവിത നന്നായി
ReplyDeleteവേണുമാഷേ സ്നേഹം നന്ദി
Deleteവികെ വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം
ReplyDeleteThough i haven't understand the poem completely...but baiju one thing.. only you can write these type symbolic lines in the world of
ReplyDeleteblogosphere...congrats..
Thanks Anuraj for the support and encouragement
Deleteചിന്ത പാറിപ്പറക്കട്ടെ ,നല്ല ഭാവന .ആശംസകൾ .
ReplyDeleteനന്ദി സുലൈമാൻ സ്നേഹപൂർവ്വം
DeleteNice
ReplyDeleteThanks Annoos
DeleteBeautiful lines ,Fancy takes its surprising flight to realms of gold . Congrats.
ReplyDelete