Skip to main content

മരത്തിന്റെ തുമ്മൽ

മരത്തിനെ പിടിച്ചു മഞ്ഞു-
സോപ്പ് തേയ്പ്പിച്ചു
കണ്ണ് നീറി  മരം അവിടെ-
നിന്നു ചിണുങ്ങി
കാറ്റടിച്ചു തണുത്തു മരം-
തടി കുടഞ്ഞു
ചില്ലയിൽ അലക്കി വിരിച്ചിട്ട-
ഇലകുലുങ്ങി

ഉണങ്ങിയ ചില ഇലകൾ
താഴെ വീണു
അതിൽ അഴുക്കു മണ്ണും
ചെളി പുരണ്ടു
കാറ്റു അതെടുക്കുവാൻ
ഓടി വന്നു,
കാലൊന്നു തെറ്റി
മുറ്റത്തു തെന്നിവീണു
മുട്ടൊന്നു പൊട്ടി
തെച്ചി ചോര വന്നു
തൊടിയിലെ മുക്കുറ്റി-
ത്തടവിനിന്നു.

മുറ്റത്തു പെട്ടെന്ന്
വെയിലു വന്നു
ഒരു ആഭരണവും
അണിയാതെ-
സ്വർണക്കടയുടെ
പരസ്യമായി
അതു കണ്ടു മരം
കണ്ണ്തള്ളി
പർദ്ധയിട്ടമൊഞ്ചത്തി
മേഘങ്ങൾ
ചിരി വരച്ചു
മൈലാഞ്ചികൈ കൊണ്ട്
അതു മായ്ച്ചു
നാണിച്ചു ഭൂമി പച്ച-
നിറമുടുത്തു 
ആകാശം ഗമയിൽ
കൂളിംഗ് ഗ്ലാസ്‌ വച്ചു  
അതാ മഴ വരുന്നെന്നൊരു
വാർത്ത മിന്നലായി
മഴകാണാൻ
ഏവരും കാത്തു നിന്നു

ചറ പറ പെട്ടെന്ന്
മഴ തുടങ്ങി
നനഞ്ഞ മരങ്ങൾ
തുമ്മി തുടങ്ങി
തുമ്മി തുമ്മി ഇലകൾ
കൊഴിഞ്ഞു തുടങ്ങി
ശിശിരം വന്നെന്നൊരു
അശരീരി മുഴങ്ങി
അതു കേട്ട് ആരോ
തരിച്ചു നിന്നു
ഒരു കറുത്തമീൻകാരൻ
ചിറകടിച്ചപ്പോൾ
അതു വഴി
പറന്നു പോയി!    

Comments

  1. അണിഞ്ഞൊരുങ്ങിയീ പ്രകൃതിയെല്ലാം!!

    ReplyDelete
  2. മുറ്റത്തു വന്ന വെയിലിന്‍റെ ഭംഗി.......!
    ആശംസകള്‍

    ReplyDelete
  3. പ്രകൃത്യാലുള്ള - സ്വാഭാവികമായ വിഷയം എങ്കിലും
    അവതരണഭംഗികൊണ്ടു ഹൃദ്യം.

    ReplyDelete
  4. തുമ്മല്‍ ലക്ഷണമാണ്.ചിലതിനു മുന്നോടി .

    ReplyDelete
  5. മുറ്റത്തെ മുക്കുറ്റി. എന്തൊരു അഴകാണ് അതിന്ന്. അത് മനസ്സിലാക്കാൻ കവിക്കേ കഴിയൂ. ശരിക്കും ആസ്വദിച്ചു.

    ReplyDelete
  6. കവിത ഒഴുകിയെത്തുന്ന വഴികളെക്കുറിച്ചോർത്ത് അത്ഭുതം തോന്നുന്നു....

    ReplyDelete
  7. മരത്തിന്‍റെ തുമ്മലും....

    ReplyDelete
  8. തുമ്മിതുമ്മി ഇല കൊഴിഞ്ഞു

    ReplyDelete
  9. മരത്തെ പറ്റി എല്ലാരും പറയുന്നത് കൊണ്ടാവും തുമ്മൽ

    നല്ല ഭാവന
    ആശംസകൾ

    ReplyDelete
  10. നന്നായിട്ടുണ്ട്...

    ReplyDelete
  11. മുട്ടത്തു വീണ വെയില്‍ ആഭരണ കടയുടെ പരസ്യം പോലെ.
    ആകാശം ഗമയില്‍ കൂളിംഗ് ഗ്ലാസ് വച്ചു.
    ഹെതോഹരമായ ഒരു കവിത.

    ReplyDelete
  12. സർവശ്രീ
    അജിത്ഭായ്
    തങ്കപ്പൻ ഭായ്
    ഡോ. പി. മാലങ്കോട്
    അനീഷ്‌ കാത്തി
    ദാസേട്ടൻ
    പ്രദീപ്‌ മാഷ്
    റാംജി ഭായ്
    ഡോക്ടർ Sharafudheen C M
    നിധീഷ് വർമ്മ
    Habby Sudhan
    നളിനകുമാരി ചേച്ചി
    എല്ലാവർക്കും വളരെ വളരെ നന്ദി അഭിപ്രായത്തിനു വായനക്കും

    ReplyDelete
  13. വായിക്കുന്നവരെ തുമ്മൽ പിടിപ്പിക്കാത്ത വരികൾ




    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!