Skip to main content

രണ്ടു എപ്പിസോഡുകൾ


കല്യാണമണ്ഡപങ്ങൾ

പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ
കൊട്ടക ആയിരിന്നു
അന്ന് പലരും ദേവാലയമെന്നു
പേര്ചേർത്ത് വിളിച്ചിരുന്നു
അന്നൊക്കെ വിഗ്രഹങ്ങൾ പോലും
പുരോഹിതരെ ആരാധിച്ചിരുന്നു....
അപ്പോഴൊക്കെ പുരോഹിതർ
പ്രേക്ഷകരെ കാണുന്ന
തിരക്കിലായിരുന്നു
അങ്ങിനെയാണ് ദൈവങ്ങൾ
പടി ഇറങ്ങി പോയത്....
പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്...
അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം
പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ
കല്യാണമണ്ഡപങ്ങൾ ആയി
ഉപയോഗിച്ച്  തുടങ്ങിയിരുന്നത്
ഇന്നും കല്യാണമണ്ഡപങ്ങളായി
പിടിച്ചു നില്ക്കുന്നതും



സിഗററ്റ്  വലിക്കുന്ന സ്ത്രീകൾ

സിഗററ്റ്  വലിക്കുന്ന
സ്ത്രീകളെ കാണുമ്പോൾ
പുക പോലെ
മോഹം
ഉള്ളിൽ പൊങ്ങിയിട്ടുണ്ട്
മാനത്തിന്
അനാരോഗ്യമാണെന്നുള്ള
മുന്നറിയിപ്പ്
അറിഞ്ഞുകൊണ്ട് അവഗണിച്ചു
ഒന്ന് വലിച്ചു നോക്കിയാൽ
എന്താണെന്നു
പരിഗണിക്കുമ്പോൾ
അവർ വലിച്ചു എറിഞ്ഞ
സിഗരറ്റുകളുടെ
പല്ലും നഖവും
അവരുടെ
കാലിന്റെ അടിയിൽ
ഞെരിഞ്ഞു അമരുന്നുണ്ടാവും
അവർ സ്വയം
ഏതോ കാലത്തിന്റെ
കാലുകൾക്കിടയിൽ
പിടയുന്നുണ്ടാവും...
ഒരു മണം മാത്രം
ബാക്കി വച്ച്
പുക
മാനം നോക്കി
ഭൂതകാലത്തേക്ക്
ഉടുപ്പില്ലാതെ
പോകുന്നുണ്ടാവും 
അപ്പോൾ മാനം നഷ്ടപ്പെട്ട
ഒരു  കാമം
പുകയില്ലാതെ
തീ മാത്രമായി 
ഒരു നെടുവീർപ്പു
കത്തിച്ചു വലിച്ചു
തിരിച്ചു
നടക്കുന്നുണ്ടാവും

Comments

  1. രണ്ടു കവിതയും ഒന്നിനൊന്നു മെച്ചം.

    ReplyDelete
  2. കവിതകൾ പതിവുപോലെ ഹൃദ്യം -
    1. ദൈവം വന്നു വിളിച്ചാൽ പോലും ഞാനില്ല
    ഭൂമിയിൽ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങൾ...
    എന്ന പഴയ സിനിമാഗാനം ഓര്മ്മ വരുന്നു.

    2. ഒരൽപം ''തല തിരിഞ്ഞ'' എന്റെ ഒരു പഴയ പരിചയക്കാരൻ പറഞ്ഞത് -
    അയ്യോ, അവൾ സിഗരറ്റു വലിക്കുന്നു. അപ്പോൾ? അവൾ ''എന്തിനും'' തയ്യാറായിരിക്കും!
    ഞാനൊന്ന് മുട്ടിനോക്കട്ടെ - എന്നാണ്. ഉടൻ, ഞാൻ സ്ഥലം വിടട്ടെ എന്നും പറഞ്ഞു
    രംഗത്തുനിന്നും മാറി.

    ReplyDelete
  3. കാശാണ് വേണ്ടത് .കല്യാണമോ സിനിമയോ എന്തും ആയികൊള്ളട്ടെ...പുകവലി പാടില്ല, അതു കൊണ്ടാണേത്രെ ഊതികളയുന്നത് - ഒരു സ്മോക്കര്‍ എന്താണല്ലേ.

    ReplyDelete
  4. ഒന്നും രണ്ടും പറഞ്ഞ് ദേവാലയത്തില്‍ പുകവലി പാടില്ല

    ReplyDelete
  5. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണവും,പിന്നെ...
    കവിതകള്‍ രണ്ടും നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. രണ്ടും വായിച്ചു കൂടുതല്‍ ഇഷ്ടം തോന്നിയത് കൊട്ടക യുടെ കാര്യത്തിലാ

    ReplyDelete
  7. സിഗററ്റ് വലിക്കുന്ന സ്ത്രീകളോട് എനിക്ക് കൂടുതൽ പ്രിയം .....

    ReplyDelete
    Replies
    1. സർവശ്രീ
      ജോസ് ലെറ്റ്
      ഡോക്ടർ
      അനീഷ്‌
      അജിത്ഭായ്
      തങ്കപ്പൻ ചേട്ടൻ
      അനുരാജ്
      കൊമ്പൻ
      നിധീഷ്
      പ്രദീപ്‌ ഭായ്
      എല്ലാവർക്കും വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

      Delete
    2. ബൈജു ഭായ്,

      നിങ്ങൾക്കെങ്ങിനെയാ ഈ പ്രമേയങ്ങളൊക്കെ കിട്ടുന്നത്?നിസ്സാര കാര്യങ്ങൾ അനായാസം കവിതയായി വിരിയുന്ന അപൂർവ്വ കാഴ്ച്ച!
      അഭിനന്ദനങ്ങൾ...

      നമ്മുടെ അനുരാജും ഭായിയെപ്പോലെ തന്നെ ഒരു പുലിയാ ഇക്കാര്യത്തിൽ.കുറച്ചു കൂടി ശ്രദ്ധിച്ചാൽ കാവ്യ രംഗത്ത് ഏറെ ശോഭിക്കാം.ഭംഗിവാക്കല്ല കേട്ടോ.


      സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

      ശുഭാശംസകൾ...

      Delete
    3. സൌഗന്ധികം നന്ദി അനുരാജ് ശരിക്കും ഒരു കഥാകാരൻ ആണ് കുംകുമത്തിൽ വന്ന കഥ വായിച്ചു ഞാൻ ശരിക്കും അത്ഭുതപ്പെട്ടു കവിതയിലും വല്ലാത്ത ക്രാഫ്റ്റ് ആണ് ഓരോ ജീവിത സംഭവങ്ങളും അവതരിപ്പിക്കുന്നത്‌ ബ്ലോഗ്ഗിലെ ഒരു കൊച്ചു സത്യൻ അന്തികാട് തന്നെ ആണ് അനുരാജ്
      അഭിപ്രായത്തിനും വായനക്കും നന്ദി സന്തോഷം സൌഗന്ധികം ആശംസകളും

      Delete
  8. Replies
    1. നന്ദി കുസുമം വായനക്ക് അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!