Skip to main content

രാമസൂര്യൻ


ഒരു നാമ്പ് പൊട്ടി പുതു നാമ്പ് പൊട്ടി
വെളുവെളെ ഒരു കൂമ്പ് പൊന്തി
വെളുപ്പിൽ ഹരിതം പിച്ച വച്ചു
പച്ചപ്പ്‌ മേനിയിൽ നൃത്തമാടി

തരളമാം മഞ്ഞു ഒന്ന് പുല്കി
കുളിര് വന്നൊരുമ്മയും നല്കി
വെയില് വന്നു കിന്നാരവും ചൊല്ലി
കിളികൾ വന്നൊരു നൃത്തവുമാടി

ദിവസങ്ങളങ്ങിനെ കൊഴിഞ്ഞു പോയി
നീ അങ്ങിനെ കുണുങ്ങി നിന്നു
സൂര്യനെ നീ പരിണയിച്ചു
സ്ത്രീധനമായോ  പല പീത വർണം

പിന്നെ നീ ഒന്ന് തളർന്നു പോയോ
മറ്റില കളിൽ ചാഞ്ഞു നിന്നോ?
മഞ്ഞിന് കിട്ടിയോ പുതു ഇലകൾ?
സൂര്യന് പിന്നെ വനവാസമോ?

പിന്നെ നീ ഒന്ന് വാടി വീണോ?
അതോ കാറ്റാകും രാവണൻ അപഹരിച്ചോ?
കരിയിലയെന്നു അപമാനിച്ചുവോ?
പിന്നെ അമ്മയാം ഭൂമി അഭയമായോ?

ഭൂമി പിളര്ന്നോ അതോ നീ അലിഞ്ഞോ?
ഇലകൾ സീതയായി പുനര്ജനിച്ചോ?
ഇന്നും അലയുന്നുവോ  രാമനാം സൂര്യൻ?
നീയാം ഇലയെ പ്രണയിക്കുവാൻ!

Comments

  1. ഭൂമി പിളര്ന്നോ അതോ നീ അലിഞ്ഞോ?
    ഇലകൾ സീതയായി പുനര്ജനിച്ചോ?
    ഇന്നും അലയുന്നുവോ രാമനാം സൂര്യൻ?
    നീയാം ഇലയെ പ്രണയിക്കുവാൻ?
    Nalla comparison.
    Best wishes.

    ReplyDelete
  2. thank u doctor a nod some times have more power than a sword

    here i am getting not only a nod but a fine review, thank you so much for the blessings and wishes

    ReplyDelete
  3. വളരെ ഇഷ്ടമായി ഈ രാമസൂര്യന്‍
    ഈ പേരുപോലും പുതുമ ഉള്ളതായി
    ആശംസകള്‍

    ReplyDelete
  4. വളരെ സന്തോഷം ടീച്ചർ, ടീച്ചറുടെ ഒരു അഭിനന്ദനത്തിനു എനിക്ക് ഒരു A + ഗ്രേഡ് കിട്ടിയ സന്തോഷം ഉണ്ട്. സന്തോഷത്തോടെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!