അപകർഷതാബോധമുളളവൻ എഴുതും കവിതകളൊന്നും ഒരു കാലത്തും ലളിതമായിരിക്കില്ല നിരൂപകൻ നിരീക്ഷിക്കുന്നു പെയ്യുന്ന മഴ കണ്ണാടിയിൽ കണ്ട് പ്രതിബിംബങ്ങളോടിടഞ്ഞ് അതിൻ്റെ അടരുകളോട് അഭിമുഖം നടത്തുകയായിരുന്നു ഞാൻ തോരുവാൻ പുറത്ത് വട്ടം കൂട്ടും മഴ അഭിമുഖത്തോളം മഴ തുടരുന്നു പ്രതിബിംബങ്ങൾ അതിൽ, തല തുവർത്തുന്നു മഴ അഭിമുഖം തുടയ്ക്കുന്നു നനയാതെ ഒരു വാക്കിൽ കയറി കവിത നിൽക്കുന്നു പുറത്ത് തവണകളായി തോരും മഴ സാഹിത്യത്തിലെ മഴ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഞാൻ ചോദ്യം നീട്ടുന്നു മഴ ചോദ്യം കേട്ടില്ലെന്ന് നടിക്കുന്നു പൊതുവേ കൊടുങ്കാറ്റുകൾ ശാന്തതയിൽ നിന്നും രൂപം കൊള്ളുന്നു കവിത നിരീക്ഷിക്കുന്നു കൊടുങ്കാറ്റുകൾ കൊണ്ട് മനുഷ്യർക്കുള്ള ഉപയോഗങ്ങൾ? നിരൂപകൻ തുടരുന്നു പതിയേ അധ്യാപകൻ തോൽപ്പിച്ച കുട്ടിയാവും കവിത കൊടുങ്കാറ്റുകളും ശാന്തതയും കൊണ്ട് നിർമ്മിച്ച സീബ്രാ ക്രോസിങ്ങിൽ കവിതയിലെ ഒരു വാക്ക് നിൽക്കുന്നു തോർന്ന മഴ പിന്നെയും പ്രാചീനമായ എന്തിനോ തിരക്ക് കൂട്ടുന്നു ഇരയ്ക്കും വേട്ടയാടലിനും ഇടയിൽ മൃഗത്തിൻ്റെ വായിൽ നിന്നും, നിലത്ത് വീണ ഒരു വാക്കിൽ മുരൾച്ച കലരുന്നു തോരുവാനോളം ഉള്ള തിരക്ക്, പെയ്യുവാനില്ല ഒരു മഴയ്ക്കും ...
Comments
Post a Comment