വെറുതെയിരിക്കുമ്പോൾ
മഞ്ഞപുരട്ടി
ഒരു ജെസിബി യായി
പുറത്തിറങ്ങും മടുപ്പ്
കുന്നാവും
മുന്നിൽ കാലമില്ലാത്ത മഞ്ഞ്
മഴ അതിന്റെ ടയറുരഞ്ഞ
വളഞ്ഞുപുളഞ്ഞ പാട്
ഋതുവിന്റെ മഞ്ഞകലർന്ന
കൊഴിഞ്ഞ ഇലപ്പാലം കടന്ന്
ഇടതൂർന്ന് കിടക്കും
പിന്നേയും ശിശിരകാലം
അല്ലികൾ മണ്ണാണെങ്കിൽ
സങ്കൽപത്തിൽ മധുരകരമായി
പാകമായ
ജെ സി ബി യാവുകയായിരുന്നു
ഓറഞ്ച്
ബുൾഡോസർ ഇഴഞ്ഞ പാടുകളിൽ
ആശങ്കയുടെ എഞ്ചിൻ
മുന്നിൽ
തെളിഞ്ഞുവരുന്നു
മൃതദേഹങ്ങളുടെ
ജെ സി ബികൾ സഞ്ചരിയ്ക്കുന്ന
സെമിത്തേരികൾ
കൊഴിഞ്ഞുവിഴാൻ
അരികിൽ
ഭാരമില്ലാത്ത മഞ്ഞപ്പൂക്കൾ
പിടിച്ചുകിടക്കുന്ന
തൽക്കാലത്തിന്റെ തോന്നൽ കലർന്ന, കടലാസ്ചെടി
മിഴികൾ അതിൽ ഉടക്കിയിടുന്നു
നടക്കുന്നു.
'ബുൾഡോസർ ഇഴഞ്ഞ പാടുകളിൽ
ReplyDeleteആശങ്കയുടെ എഞ്ചിൻ'.
ആശംസകൾ
മഞ്ഞയിൽ തീരുന്ന ഒടുക്കങ്ങൾ ...!
ReplyDelete