രാജ്യം ഉപേക്ഷിച്ച കർഷകൻ
അയാളുടെ വേദനകളെ
അയാളുടെ തലയിൽ
പശുക്കളെ പോലെ
മേയാൻ അഴിച്ചു വിട്ടു
കണ്‍പോളകളെ
ഇരുട്ടിൽ കൊണ്ട് കെട്ടി
അയാൾക്ക് ഉപേക്ഷിക്കാനാവാത്ത
രാജ്യത്തിൻറെ
നട്ടെല്ലിന്റെ ചോട്ടിൽ
ബുദ്ധനെ പോലെ
വന്നിരിക്കുന്നു
ഒരു ദീർഘനിശ്വാസത്തിൽ
അയാളുടെ മുന്നിലൂടെ
വെറുംകരിയില പോലെ
പറന്നു പോകുന്നു;
കരച്ചിൽ എന്ന വരവിനും
ചിരി എന്ന ചെലവിനുമിടയിൽ
കാലങ്ങളായി
മിച്ചം പിടിച്ചുവെച്ചിരുന്ന
ചുണ്ടുകൾ
വെയിലിലും
കാറ്റിന്റെ തണൽപച്ച കാട്ടാത്ത
ഇലകളെ പോലെ
ഒന്നുംമിണ്ടാതെ
ശബ്ദമുണ്ടാക്കുന്നു
ചുറ്റുമുള്ള
നൂറായിരം ചുണ്ടുകൾ
അങ്ങിനെയിരിക്കുമ്പോൾ
അയാൾക്ക് മാത്രമായി
നേരമിരുട്ടുന്നു!
തന്റെ ഭാരം
കുട്ടയിലെടുത്തുവെച്ചു
തലയിൽചുമന്നു
ഒരുനിമിഷം കൊണ്ടയാൾ
കർഷകനല്ലാതായി-
മാറുന്നു
ഇരുന്ന നട്ടെല്ല്
ആരുടേതാണെന്ന്പോലും
നോക്കാതെ
യാന്ത്രികമായി അയാൾ
കയറുപോലഴിച്ചെടുത്തു
തുടങ്ങുന്നു!
നട്ടെല്ലുണ്ടെങ്കിൽ അഴിച്ചെടുക്കാമായിരുന്നു...
ReplyDeleteതലയില്‍ ഭാരമേറ്റുവച്ച ജീവിതം ......
ReplyDeleteനൊമ്പരമുണര്‍ത്തുന്ന വരികള്‍
ആശംസകള്‍
ReplyDeleteതന്റെ ഭാരം
കുട്ടയിലെടുത്തുവെച്ചു
തലയിൽചുമന്നു
ഒരുനിമിഷം കൊണ്ടയാൾ
കർഷകനല്ലാതായി-
മാറുന്നു>>>>>
പിന്നെയൊരു പിണമായി മാറുന്നുണ്ട്
കരച്ചിൽ എന്ന വരവിനും
ReplyDeleteചിരി എന്ന ചെലവിനുമിടയിൽ
കാലങ്ങളായി
മിച്ചം പിടിച്ചുവെച്ചിരുന്ന
ചുണ്ടുകൾ
അതില്‍ കര്‍ഷകന്റെ ദീനത..
നട്ടെല്ല് എന്നേ പണയത്തിലാണ്....
ReplyDeleteവ്യക്തമായ ആശയപ്രചരണാംശമുള്ള നല്ല രചന......
ReplyDeleteനട്ടെല്ലുണ്ടെങ്കിലല്ലെ....!
ReplyDeleteകവിത കൊള്ളാം.ഭാരം കുട്ടയിൽ എടുത്തു വയ്ക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ഒരു നല്ല ആശയം നന്നായി അവതരിപ്പിച്ചു. കവിതയുടെ അംശം കുറയുന്നു എന്നൊരു ദുഃഖം നില നിൽക്കുന്നു.
ReplyDeleteസ്നേഹപൂർവ്വം എല്ലാവര്ക്കും നന്ദി
ReplyDelete