Skip to main content

പ്രായോഗിക പ്രണയം അഥവാ മരണത്തിന്റെ പ്രിന്റ്‌ഔട്ട്‌

കിളികൾ മറക്കാതെ 
വിളിച്ചുണർത്തും വരെ നമുക്ക് 
സ്വപ്നമായി കിടന്നുറങ്ങാം 
ഉണർന്നാൽ 
നമുക്ക് നമ്മുടെ ഒറ്റ ചില്ലയിലെയ്ക്ക് 
മരംപോലും നമ്മുടെ മതം അറിയാതെ 
സമാധാനപരമായി പറന്നുയരാം

മരങ്ങളുടെ ഇലകളിൽ 
ഹരിതകം പുരട്ടി
മഴയിൽ കുളിച്ചു
വെയിലിന്റെ ലേപനംപുരട്ടി
രാത്രിയുടെ ഇരുണ്ട അഴുക്ക്
കഴുകി കളയാം

എന്നിട്ട് രണ്ടിന്റെ ഇരട്ടിപ്പിലെയ്ക്കും
പൂജ്യത്തിന്റെ ശൂന്യതയിലെയ്ക്കും
അനായാസേന കയറി ഇറങ്ങാവുന്ന
എണ്ണൽ സംഖ്യയായി
പ്രായോഗിക പ്രണയത്തിന്റെ
താഴെത്തട്ടിലെയ്ക്കിറങ്ങി
ഗാഡമായി ഒന്നാകാം

പിന്നെ പിരിഞ്ഞു
പുതുകോടി കൊണ്ട്
ശരീരം അളന്ന് തിട്ടപ്പെടുത്തി
ബ്രൈലി ലിപിയിൽ അടയാളപ്പെടുത്തി
അടുത്തുള്ള വൈദ്യുത ശ്മാശാനത്തിലെയ്ക്ക്
ഒരു ആഘാതമായി ചെന്ന്
ചാരത്തിൽ മരണത്തിന്റെ പ്രിന്റ്‌ഔട്ട്‌
സ്വയം എടുക്കും വരെ
സന്തോഷമായി മനുഷ്യരായി ജീവിച്ചിരിക്കാം

Comments

  1. അതിരുകളില്ലാത്ത കാവ്യഭാവനകൾ .....
    അസാധാരണമായ ബിംബകൽപ്പനകൾ ....

    ReplyDelete
  2. തികച്ചും പ്രായോഗികം!

    ReplyDelete
  3. സന്തോഷമായി മനുഷ്യരായി ജീവിച്ചിരിക്കാം...:)

    ReplyDelete
  4. രാത്രിയിലെ ഇരുണ്ട അഴുക്ക്..............................
    ആശംസകള്‍

    ReplyDelete
  5. നല്ല ചിന്ത ..നന്നായി എഴുതി ....!

    ReplyDelete
  6. നല്ല ഭാവന

    ReplyDelete
  7. എന്നിട്ട് രണ്ടിന്റെ ഇരട്ടിപ്പിലെയ്ക്കും
    പൂജ്യത്തിന്റെ ശൂന്യതയിലെയ്ക്കും
    അനായാസേന കയറി ഇറങ്ങാവുന്ന
    എണ്ണൽ സംഖ്യയായി
    പ്രായോഗിക പ്രണയത്തിന്റെ
    താഴെത്തട്ടിലെയ്ക്കിറങ്ങി
    ഗാഡമായി ഒന്നാകാം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!