Skip to main content

നിളയുടെ ആധുനിക പോസ്റ്റർ


1)

മഴയുടെ പോസ്റ്റർ
__________________
ആകാശം എന്ന തീയേറ്ററിൽ
മഴ എന്ന സിനിമ
സൌജന്യമായി പ്രദർശിപ്പിച്ചിട്ടും
ഇറങ്ങി നനഞ്ഞു കാണുവാൻ
ആൾക്കാർ കുറവായത് കൊണ്ടാവും
കടലിലെ തിരയിലും
കായലിലെ ഓളത്തിലും
കിണറിന്റെ ആഴത്തിലും 
പുഴയുടെ ഒഴുക്കിലും
വഴിയിൽ കെട്ടികിടക്കുന്ന
കുഴിയിൽ പോലും
മഴയുടെ പോസ്റ്റർ ആയി
ജലം ഇപ്പോഴും
ഒട്ടിച്ചിരിക്കുന്നത്



2)
ആധുനികതയ്ക്ക് പഠിക്കണം 
------------------------------------
മഴയെ വെള്ളമില്ലാതെ 
എഴുതാൻ പഠിക്കണം 

ജല സംരക്ഷണം
എന്ന് പറയുമ്പോഴും 
പുഴ എത്രമാത്രം വെള്ളമാണ് 
പാഴാക്കി കളയുന്നതു 
പ്രവാസിയെ പോലെ മഴ
കടലിൽ പണിയെടുത്തു
ആകാശത്ത് നിന്ന് സമ്പാദിച്ചു
കൊണ്ടുവരുന്ന ജീവജലം

വെള്ളം ഇല്ലാതെ പുഴകൾ
എന്നാണ് ഒന്ന്
ഒഴുകാൻ പഠിക്കുക

വായു ഇല്ലാത്ത ഇന്ന്
നാളയെ ശ്വസിക്കുന്നത് പോലെ



3)

പാടി മുഷിഞ്ഞ നിള കഥ
__________________
വറ്റിവരണ്ട വരൾച്ചയിൽ
മണൽ മാറ്റി
ഒരു ജലത്തുള്ളി കുഴിച്ചിടത്തക്ക
വിധത്തിൽ ആഴത്തിൽ
അഗാത ഗർത്തം

പുക വരാതെ കത്തിക്കുവാൻ
അവസാനം ബാക്കി വച്ച കുറച്ചു വെള്ളം

കുളിപ്പിക്കാൻ ഒരു തുള്ളി
പോലും പാഴാക്കാതെ
പണ്ടെങ്ങോ ഒരു മാമാങ്ക പതിപ്പിന്
രക്തംപതപ്പിച്ച ഒഴുക്കിൽ
കുളിപ്പിചെടുത്ത ദേഹവുമായി
അഴുകാത്ത നിള

പഴയ പുഴക്കരയിൽ
ഒരുക്കി കിടത്തിയിരിക്കുന്നു
അരികിൽ ഇരുന്നു കരയുവാൻ
രാത്രിയിലും കത്തുന്ന
നിലാവെയിൽ

ഇനി അകലെ ആകാശത്തിൽ
നിന്ന് അവസാനമായി
ഒരു നോക്ക് കാണാൻ
ഒരു മഴബന്ധു കൂടി
വരാനുണ്ടത്രേ



Comments

  1. വെള്ളം ഇല്ലാതെ പുഴകൾ എന്നാണ് ഒന്ന്
    ഒഴുകാൻ പഠിക്കുക
    വായു ഇല്ലാത്ത ഇന്ന് നാളയെ ശ്വസിക്കുന്നത് പോലെ

    ReplyDelete
  2. വരികൾ മനോഹരമായിട്ടുണ്ട് .....ആശംസകൾ

    ReplyDelete
  3. മഴയെ വെള്ളമില്ലാതെ
    എഴുതാൻ പഠിക്കണം

    എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നിങ്ങൾ സൈബർ കവികൾ ഇപ്പോൾ കവിതയുടെ മുഖ്യധാര ഇവിടേക്ക് പറിച്ചു നട്ടിരിക്കുന്നു. മലയാളത്തിൽ ഇപ്പോൾ വരുന്ന നല്ല കവിതകളുടെ കൂട്ടത്തിലാണ് ഈ കവിതകളുടെ സ്ഥാനം

    ReplyDelete
  5. പുഴ മാന്തി മണലൂറ്റും പോലെ വാക്കുകൾക്കടിയിൽ നിന്നും വാസ്തവങ്ങളെ ചാക്കിൽ നിറക്കുന്നു..

    ReplyDelete
  6. പതിവു പോലെ വ്യത്യസ്ത തമായ, ഭാവനാസമ്പന്നമായ രചനകൾ. "മഴയുടെ പോസ്റ്റർ" കൂടുതലിഷ്ടമായി ഭായ്‌.


    ശുഭാശംസകൾ.....


    ReplyDelete
  7. എത്ര വെള്ളമാണീ പുഴ പാഴാക്കിക്കളയുന്നത്.

    (എല്ലാം കുപ്പീലാക്കിയാല്‍ എത്ര കോടിയാ വില!!)

    ReplyDelete
  8. 'പുഴ എത്രമാത്രം വെള്ളമാണ്
    പാഴാക്കി കളയുന്നതു
    പ്രവാസിയെ പോലെ മഴ
    കടലിൽ പണിയെടുത്തു
    ആകാശത്ത് നിന്ന് സമ്പാദിച്ചു
    കൊണ്ടുവരുന്ന ജീവജലം..!'
    ആശംസകൾ....

    ReplyDelete
  9. തിളക്കമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  10. ഉജ്ജ്വലമായ ഭാവന ബൈജു...ആശംസകള്‍!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

വാർദ്ധക്യം

കാഴ്ച്ചയെ നീ കറുത്തു തുടങ്ങിയോ കണ്ണിൽ എഴുതാത്ത വെളുപ്പ്‌ പോലെ കേൾവിയെ നീ അകന്നു പോകുന്നുവോ വിളിച്ചാൽ കേൾക്കാത്ത പേര് പോലെ ഓർമയെ നീ വെറുത്തു തുടങ്ങിയോ ഭാര്യ ഉപേക്ഷിച്ച പാതി പോലെ സ്നേഹമേ നീ അടുപ്പം മറന്നുവോ വേവാത്ത കഞ്ഞിതൻ വറ്റ് പോലെ കുടുംബമേ നീ കൂട്ട് വെട്ടുന്നുവോ വാർദ്ധക്യത്തിലെ സദനം പോലെ മുടിയിഴകളെ നീ വെള്ള പുതച്ചുവോ ജീവനില്ലാ ദേഹത്തെ  പട്ടു പോലെ മേഘമേ നീ എനിക്കേകാതെ പോകയോ കണ്ണ് കൊതിക്കുന്ന നീര് പോലെ കാലമേ നീ എന്നെ കൂട്ടാതെ പോകയോ കാണാൻ ഭയക്കുന്ന ഭൂതം പോലെ വാർദ്ധക്യമെ നീ ശരിക്കും പലർക്കു- മെന്നും കറുപ്പിലേക്കടുക്കുന്ന വെളുപ്പ്‌ തന്നെ